Tiger Caged | 'വയനാട്ടിലെ നരഭോജി കടുവ കെണിയില്‍'; യുവാവിനെ ആക്രമിച്ച സ്ഥലത്തിന് സമീപത്തെ കാപ്പി തോട്ടത്തില്‍വെച്ച ഒന്നാമത്തെ കൂട്ടില്‍ കുടുങ്ങി

 


വയനാട്: (KVARTHA) ഒടുവില്‍ ആശ്വാസമായി. ഒരു നാടിനെ മുഴുവന്‍ ആശങ്കയിലാക്കിയ കല്‍പ്പറ്റയിലെ നരഭോജി കടുവ കൂട്ടിലായതായി  അധികൃതര്‍. കര്‍ഷകനെ കടിച്ചുകൊന്ന സ്ഥലത്തിന് സമീപത്തെ കാപ്പി തോട്ടത്തില്‍വെച്ച കൂട്ടിലാണ് കടുവ കുടങ്ങിയത്. പശുവിന് പുല്ലരിയാന്‍ പോയ വാകേരി കൂടല്ലൂര്‍ സ്വദേശി പ്രജീഷിനെയാണ് കടുവ കടിച്ചുകൊന്നത്.

ദിവസങ്ങള്‍ നീണ്ടുനിന്ന തിരച്ചില്‍ ഒരുഭാഗത്ത് നടക്കുന്നതിനിടെയാണ് വനംവകുപ്പ് സ്ഥാപിച്ച കൂടുകളിലൊന്നില്‍ കടുവ കൂട്ടിലാകുന്നത്. കര്‍ഷകനെ കടുവ കടിച്ചുകൊന്ന സംഭവമുണ്ടായി 10 ദിവസത്തിനുശേഷമാണ് കടുവ കെണിയിലകപ്പെടുന്നത്. ഏറ്റവും ആദ്യം സ്ഥാപിച്ച ഒന്നാമത്തെ കൂട്ടിലാണ് കടുവ കുടുങ്ങിയത്.

കൂടല്ലൂര്‍ കോളനിക്കവലയ്ക്ക് സമീപമുള്ള കാപ്പി തോട്ടത്തിലെ കൂട്ടിലാണിപ്പോള്‍ കടുവ. കടുവയെ പുറത്തേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കടുവയെ പിടികൂടിയതിന്റെ ആശ്വാസത്തിലാണ് പ്രദേശവാസകിള്‍. കടുവയെ തിരികെ വനത്തിലേക്ക് തുറന്നുവിടരുതെന്നും വെടിവച്ച് കൊല്ലണമെന്നുമാണ് ഇവരുടെ ആവശ്യം.

കൂടല്ലൂരിലെ ആളെക്കൊല്ലി കടുവയെ പിടിക്കാന്‍ ഇതുവരെയായി വലിയ രീതിയിലുള്ള തിരച്ചിലായിരുന്നു വനംവകുപ്പ് നടത്തിയിരുന്നത്. നാലു കൂടുകളാണ് വിവിധയിടങ്ങളിലായി സ്ഥാപിച്ചിരുന്നത്. ഞായറാഴ്ച (17.12.2023) രാത്രി മുതല്‍ പുലരുവോളം തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കടുവയെ കണ്ടെത്താനായിരുന്നില്ല. പ്രദേശത്ത് കാമറ സ്ഥാപിച്ചും ഡ്രോണ്‍ പറത്തിയും വ്യാപക തെരച്ചില്‍ നടത്തിയും കുങ്കിയാനകളെ എത്തിച്ചുമെല്ലാം ദൗത്യം തുടര്‍ന്നെങ്കിലും കടുവയെ കണ്ടെത്താനായിരുന്നില്ല. ഇതിനിടയിലാണിപ്പോള്‍ കടുവ കൂട്ടിലായിരിക്കുന്നത്.

വയലില്‍ പുല്ലരിയാന്‍ പോയ ക്ഷീര കര്‍ഷകനായ പ്രജീഷിനെ പിറകില്‍നിന്നെത്തിയ കടുവ കടിച്ചുകൊല്ലുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 13വയസുള്ള വയസന്‍ കടുവയാണിതെന്ന് തിരിച്ചറിയുകയായിരുന്നു. ഈ കടുവ തന്നെയാണ് കൂട്ടിലകപ്പെട്ടതെന്നാണ് അധികൃതര്‍ പറയുന്നത്.

Tiger Caged | 'വയനാട്ടിലെ നരഭോജി കടുവ കെണിയില്‍'; യുവാവിനെ ആക്രമിച്ച സ്ഥലത്തിന് സമീപത്തെ കാപ്പി തോട്ടത്തില്‍വെച്ച ഒന്നാമത്തെ കൂട്ടില്‍ കുടുങ്ങി



Keywords: News, Kerala, Kerala-News, Wayanad-News, Malayalam-News, Vakery News, Kudallur News, Wayanad News, Tiger, Caged, Kill, Dairy Farmer, Forest Department, Natives, Search, Wayanad: Tiger caged after killing Dairy farmer.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia