Water Purifier | രോഗികള്‍ക്ക് ആശ്വാസമായി കണ്ണൂര്‍ ഗവ മെഡികല്‍ കോളജില്‍ വാടര്‍ പ്യൂരിഫയര്‍ സ്ഥാപിച്ചു

 


കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ രോഗികള്‍ക്ക് ആശ്വാസമായി കല്യാശേരി മണ്ഡലം എം എല്‍ എ എം വിജിന്റെ തുക ഉപയോഗിച്ച് വാടര്‍ പ്യൂരിഫയറുകള്‍ സ്ഥാപിച്ചു. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ കണ്ണൂര്‍ ഗവ മെഡികല്‍ കോളജില്‍ നടന്ന പരിപാടിയില്‍ കുടിവെള്ളത്തിന്റെ ലഭ്യതക്കുറവ് പരാതികളായി ലഭിച്ചപ്പോള്‍ മെഡികല്‍ കോളജ് ആശുപത്രിയിലെ എല്ലാനിലകളിലും ഡെന്റല്‍ കോളജിലുമായി 12 വാടര്‍ പ്യൂരിഫയറുകള്‍ സ്ഥാപിക്കുമെന്ന് എംഎല്‍എ ഉറപ്പുനല്‍കിയിരുന്നു. ആസ്തി വികസന തുകയില്‍ നിന്നുള്ള അഞ്ച് ലക്ഷം രൂപ ചെലവിട്ടാണ് വാഗ്ദാനം പാലിച്ച് 12 വാടര്‍ പ്യൂരിഫെയര്‍ സ്ഥാപിച്ചത്.

Water Purifier | രോഗികള്‍ക്ക് ആശ്വാസമായി കണ്ണൂര്‍ ഗവ മെഡികല്‍ കോളജില്‍ വാടര്‍ പ്യൂരിഫയര്‍ സ്ഥാപിച്ചു

ഇതേപോലെ മെഡികല്‍ കോളജ് കാംപസില്‍ ഹൈമാസ്റ്റ്-മിനിമാസ്റ്റ് ലൈറ്റുകളും മെഡികല്‍ കോളജ് വിദ്യാര്‍ഥികള്‍ക്കായി 35 ലക്ഷം രൂപ ചെലവില്‍ ബസും എം എല്‍ എയുടെ തുകയില്‍ ഉള്‍പെടുത്തി എം വിജിന്‍ സമീപഘട്ടത്തില്‍ അനുവദിച്ചിരുന്നു. ആശുപത്രിയില്‍ പുതുതായി സ്ഥാപിച്ച 12 നവീന വാടര്‍ പ്യൂരിഫയറുകളുടെ ഉദ് ഘാടനം എം വിജിന്‍ എം എല്‍ എ നിര്‍വഹിച്ചു. മെഡികല്‍ കോളജ് പ്രിന്‍സിപല്‍ ഡോ ടികെ പ്രേമലത അധ്യക്ഷത വഹിച്ചു.

വൈസ് പ്രിന്‍സിപല്‍ ഡോ കെപി ഷീബാ ദാമോദര്‍, ആശുപത്രി സൂപ്രണ്ട് ഡോ കെ സുദീപ്, ആര്‍എംഒ ഡോ എസ് എം സരിന്‍, നഴ്‌സിംഗ് സൂപ്രണ്ട് റോസമ്മ സണ്ണി തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords:  Water purifier installed at Kannur Govt Medical College to relieve the patients, Kannur, News, Water Purifier, Kannur Govt Medical College, Patients, Complaint, Inauguration, MLA, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia