Junior Mahmood | പ്രശസ്ത ബോളിവുഡ് താരവും ഗായകനുമായ മഹ് മൂദ് ജൂനിയര്‍ അന്തരിച്ചു

 


മുംബൈ: (KVARTHA) പ്രശസ്ത ബോളിവുഡ് താരവും ഗായകനുമായ മഹ് മൂദ് ജൂനിയര്‍ (67) അന്തരിച്ചു. നയീം സയ്യിദ് എന്നാണ് യഥാര്‍ഥ പേര്. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അടുത്ത സുഹൃത്തായ സലാം കാസിയാണ് ഇദ്ദേഹത്തിന്റെ മരണവാര്‍ത്ത സ്ഥിരീകരിച്ചത്.

ഒരു മാസം മുമ്പാണ് താരത്തിന് അര്‍ബുദമാണെന്ന് കണ്ടെത്തിയത്. എന്നാല്‍ രോഗം ശ്വാസകോശത്തെയും മറ്റ് ആന്തരിക അവയവങ്ങളെയും ബാധിച്ചിരുന്നു. 40 ദിവസങ്ങള്‍ കൂടിയെ മഹ് മൂദ് ജീവിച്ചിരിക്കുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നുവെന്നാണ് റിപോര്‍ടുകള്‍.

സംവിധായകന്‍ കൂടിയായ മഹ് മൂദ് ജൂനിയര്‍ സ്വന്തം ശൈലിയിലൂടെ സിനിമാ പ്രേമികളെ ഒന്നടങ്കം ചിരിപ്പിച്ച താരമാണ്. ബാലതാരമായാണ് സിനിമ ജീവിതം ആരംഭിച്ചത്. ഏഴ് ഭാഷകളിലായി 250-ലേറെ ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. 

പ്യാർ കാ ദർദ് ഹേ മീഠാ മീഠാ പ്യാരാ പ്യാരാ, ഏക് റിഷ്താ സഝേധാരി കാ, തെനാലി രാമ എന്നീ ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. ആറ് മറാഠി ചിത്രങ്ങള്‍ നിര്‍മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു.

Junior Mahmood | പ്രശസ്ത ബോളിവുഡ് താരവും ഗായകനുമായ മഹ് മൂദ് ജൂനിയര്‍ അന്തരിച്ചു

 

Keywords: News, National, National-News, Obituary, Director, Friend, Obituary-News, Veteran Actor, Junior Mahmood, Mehmood, Passes Away, Died, Disease, Treatment, Hospital, Singer, Bollywood, Mumbai News, Cancer, Veteran actor Junior Mahmood passes away after long battle with stage four cancer.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia