Follow KVARTHA on Google news Follow Us!
ad

VD Satheesan | പാർടി പ്രവർത്തകരെ കൊലയ്ക്ക് വിട്ടുകൊടുത്തുകൊണ്ടുള്ള അധികാരം കോൺഗ്രസിന് വേണ്ടെന്ന് വി ഡി സതീശന്‍; വ്യാജരേഖകള്‍ ഉണ്ടാക്കിയ ചരിത്രം സിപിഎമിനാണെന്നും പ്രതിപക്ഷ നേതാവ്

യൂത് കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികൾ ചുമതലയേറ്റു CPM, VD Satheesan, കാസറഗോഡ് വാർത്തകൾ, Malayalam News, Politics
കാസര്‍കോട്: (KVARTHA) പാർടി പ്രവർത്തകരെ കൊലയ്ക്ക് വിട്ടുകൊടുത്തുകൊണ്ടുള്ള അധികാരം കോൺഗ്രസിന് വേണ്ടെന്നും അക്രമ സമരമല്ല ആശയ പേരാട്ടത്തിലാണ് കോൺഗ്രസ് വിശ്വസിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിദ്യാനഗറിലെ ഡിസിസി ഓഫീസില്‍ യൂത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് കെ ആര്‍ കാര്‍ത്തികേയന്റെയും സഹഭാരവാഹികളുടെയും സ്ഥാനാരോഹണചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

VD Satheesan said that Congress does not want power by killing party activists

മുഖ്യമന്ത്രിയുടെ നവകേരള സദസിനെതിരെ കരിങ്കൊടി കാട്ടാൻ കോൺഗ്രസ് നേതൃത്വമോ യൂത് കോൺഗ്രസോ കെ എസ് യു-വോ ഒരു ആഹ്വാനവും നൽകിയിരുന്നില്ല. കാസർകോട് ജില്ലയിൽ വളരെ സമാധാനപരമായാണ് യാത്ര കടന്നുപോയത്. എന്നാൽ കണ്ണൂർ പാപ്പിനിശേരിയിൽ എത്തിയപ്പോൾ യൂത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കിയതോടെയാണ് കരിങ്കൊടി കാട്ടാൻ പ്രവർത്തകർ മുന്നോട്ട് വന്നത്. പിണറായിയുടെ പൊലീസ് എന്ന് പ്രവർത്തകരെ കരുതൽ തടങ്കലിലെടുക്കുന്നത് നിർത്തുന്നുവോ അന്ന് കരിങ്കൊടി പ്രതിഷേധം നിൽക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു.

വ്യാജ തിരഞ്ഞടുപ്പ കാര്‍ഡും വ്യാജ ആധാര്‍ കാര്‍ഡും അടക്കമുള്ള വ്യാജരേഖകള്‍ ഉണ്ടാക്കിയ ചരിത്രം സിപിഎമിനുള്ളതാണ്. ഇതൊക്കെ മറച്ചുവെച്ചാണ് സിപിഎം യൂത് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്നത്. സംസ്ഥാനത്ത് സ്റ്റാലിന്‍ ശൈലിയിലുള്ള ഭരണമാണ് നടക്കുന്നത്. പ്രതിഷേധിക്കുന്നവരെ ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച് അടിച്ചമര്‍ത്താനുള്ള ശ്രമം നടത്തുന്നു. സ്വന്തം പാര്‍ടിക്കാരനെ പോലും അക്രമിക്കാന്‍ മടിയില്ലാത്തവരായി സിപിഎം മാറി. ജനാധിപത്യരീതിയിലുള്ള ചെറിയ പ്രതിഷേധങ്ങളെ പോലും മുഖ്യമന്ത്രി ഭയക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

കേരളത്തില്‍ യൂത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം മികച്ചതാണെന്നും സംഘടനാപ്രവര്‍ത്തനങ്ങളും സമരങ്ങളും യൂത് കോണ്‍ഗ്രസ് നന്നായി തന്നെയാണ് മുന്നോട്ടുകൊണ്ടുപോകുന്നതെന്നും സതീശന്‍ പറഞ്ഞു. ചടങ്ങില്‍ ബി പി പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ സംസാരിച്ചു. ഹകീം കുന്നില്‍, കെ നീലകണ്ഠന്‍, കെ പി കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവർ പങ്കെടുത്തു.

Keywords: News, Kerala, Kasaragod, CPM, VD Satheesan, Malayalam News, Politics, Congress, VD Satheesan said that Congress does not want power by killing party activists.
< !- START disable copy paste -->

Post a Comment