Criticized | ഖജനാവില്‍ പട്ടി പെറ്റ് കിടക്കുമ്പോഴും മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ് നടത്താന്‍ സെക്രടേറിയേറ്റ് പൂട്ടി ഊരു ചുറ്റുന്നുവെന്ന് വിഡി സതീശന്‍

 


കണ്ണൂര്‍: (KVARTHA) ഖജനാവില്‍ പട്ടി പെറ്റു കിടക്കുമ്പോഴും മുഖ്യമന്ത്രിമാരും മറ്റു മന്ത്രിമാരും നവകേരള സദസെന്ന പേരില്‍ അശ്ലീല സദസ് നടത്തി ഊരു ചുറ്റുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എന്താണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് നടക്കുന്നതെന്ന് പഠിക്കാനോ അന്വേഷിക്കാനോ തയാറാകാത്ത സര്‍കാരാണ് കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കണ്ണൂരില്‍ ആരോപിച്ചു.

Criticized | ഖജനാവില്‍ പട്ടി പെറ്റ് കിടക്കുമ്പോഴും മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ് നടത്താന്‍ സെക്രടേറിയേറ്റ് പൂട്ടി ഊരു ചുറ്റുന്നുവെന്ന് വിഡി സതീശന്‍

ഉത്തരവാദിത്ത ബോധമില്ലാതെയാണ് പ്രശ്‌നങ്ങളോട് പ്രതികരിക്കുന്നത്. നിരവധി ആള്‍ക്കാരാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ പഠിക്കാനായി പോകുന്നത്. എന്നാല്‍ ഇവിടെ പല കോളജുകളിലും വ്യത്യസ്ത കേസുകളിലായി നിരവധി സീറ്റുകള്‍ ഒഴിവുണ്ട് എന്നാല്‍ ആള്‍ക്കാരില്ലാത്ത അവസ്ഥയാണ് വരുന്നതെന്ന് വി ഡി സതീശന്‍ പറഞ്ഞു. കേരള പ്രൈവറ്റ് കോളജ് ടീചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന നേതൃത്വ പരിശീലന കാംപ് കണ്ണൂര്‍ ഗ്രീന്‍ പാര്‍ക് റസിഡന്‍സി ഓഡിറ്റോറിയത്തില്‍ ഉദ് ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ വിഷയത്തെ കുറിച് ഇവിടുത്തെ ഭരണപക്ഷം ഇതുവരെ വായ തുറന്നിട്ടില്ല എന്നുമാത്രമല്ല അന്വേഷിക്കാന്‍ പോലും തയാറായിട്ടില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. ഇവിടെ ഉള്ളതിനേക്കാള്‍ ഉത്തമമായ പഠന സാഹചര്യമാണ് മറ്റു രാജ്യങ്ങളിലുള്ളത്. നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉന്നതിയില്‍ എത്തിക്കാന്‍ നമ്മള്‍ തന്നെ മുന്നിട്ടിറങ്ങണം. പുറത്തുനിന്ന് ആള്‍ക്കാര്‍ ഇങ്ങോട്ട് വരുന്ന രീതിയിലേക്ക് മാറ്റണം.

പക്ഷെ ഇവിടെ ഇപ്പോഴും ഇഷ്ടക്കാരെ യൂനിവേഴ്‌സിറ്റി തലപ്പത്ത് നിയമിക്കുക, വിസി ആക്കുക, ബന്ധുക്കള്‍ക്ക് ബാക് ഡോര്‍ വഴി ജോലികൊടുക്കുക അത്തരം കാര്യങ്ങളണ് നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. അശ്ലീല നാടകമായ നവകേരള സദസ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഖജനാവില്‍ പട്ടി പെറ്റു കിടക്കുന്ന അവസ്ഥയാണ് ഇപ്പോള്‍.

കേരളം ഇതുവരെ കാണാത്ത രൂക്ഷമായ രീതിയില്‍ മുന്നോട്ടു പോവുകയാണ്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചയൂണ് നല്‍കാന്‍ സാധിക്കാത്ത സമയത്താണ് നവ കേരള സദസ് നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കണ്ണൂര്‍ ഗ്രീന്‍ പാര്‍ക് റെസിഡന്‍സില്‍ നടന്ന പരിപാടിയില്‍ ആര്‍ അരുണ്‍കുമാര്‍ അധ്യക്ഷനായി. കോര്‍പറേഷന്‍ മേയര്‍ അഡ്വ ടി ഒ മോഹനന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രേമചന്ദ്രന്‍ കീഴോത്ത് റിപോര്‍ട് അവതരണം നടത്തി. ഡിസിസി പ്രസിഡന്റ് അഡ്വ മാര്‍ടിന്‍ ജോര്‍ജ്, റോണി ജോര്‍ജ്, എ എബ്രഹം, ജയന്‍ ചാലില്‍, ഷിനോ പി ജോസ് എന്നിവര്‍ സംസാരിച്ചു.

Keywords:  VD Satheesan Criticized LDF Govt, Kannur, News, VD Satheesan, Criticized, LDF Govt, Navakerala Sadas, Politics, Education, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia