Criticized | തന്നെ കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രി ക്രിമനലുകളെ അയച്ചു എന്ന് ഗവര്‍ണര്‍ ആരോപിക്കുന്നത് സംസ്ഥാന ചരിത്രത്തില്‍ ആദ്യം; എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കുമോയെന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ്

 


തിരുവനന്തപുരം: (KVARTHA) എസ് എഫ് ഐയുടെ കരിങ്കൊടി പ്രതിഷേധത്തിനെതിരെ ഗവര്‍ണര്‍ ഔദ്യോഗിക വാഹനത്തില്‍ നിന്നും പുറത്തിറങ്ങി പ്രതികരിച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തന്നെ കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രി ക്രിമനലുകളെ അയച്ചു എന്ന് ഗവര്‍ണര്‍ ആരോപിക്കുന്നത് സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണെന്ന് സതീശന്‍ ചൂണ്ടികാട്ടി.

Criticized | തന്നെ കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രി ക്രിമനലുകളെ അയച്ചു എന്ന് ഗവര്‍ണര്‍ ആരോപിക്കുന്നത് സംസ്ഥാന ചരിത്രത്തില്‍ ആദ്യം; എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കുമോയെന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രിയുടെ അറിവില്ലാതെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറെ തുടര്‍ചയായി കരിങ്കൊടി കാണിക്കില്ലെന്ന് വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. നവകേരള ബസിനെതിരെ കരിങ്കൊടി പ്രതിഷേധമടക്കം നടത്തിയവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത പൊലീസ്, ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കുമോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നവകേരള ബസിനെതിരെ കരിങ്കൊടി കാണിക്കുന്ന കെ എസ് യു - യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതയ്ക്കാന്‍ പാര്‍ടി ഗുണ്ടകള്‍ക്ക് ആഹ്വാനം നല്‍കിയ അതേ മുഖ്യമന്ത്രിയാണ് ഗവര്‍ണറെ കരിങ്കൊടി കാട്ടാനും ആളെ വിട്ടത്. ഇരട്ടത്താപ്പും രാഷ്ട്രീയ പാപ്പരത്തവുമാണ് മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന് പിണറായി വിജയന്‍ കാണിക്കുന്നത് എന്നും സതീശന്‍ ആരോപിച്ചു.

എസ് എഫ് ഐ പ്രവര്‍ത്തകര്‍ വാഹനത്തിന് മുന്നില്‍ ചാടി കരിങ്കൊടി കാണിക്കുമ്പോള്‍ ആരാണ് 'രക്ഷാപ്രവര്‍ത്തനം' നടത്തേണ്ടത് എന്ന് കൂടി മുഖ്യമന്ത്രി പറയണം. തന്റെ ഔദ്യോഗിക വാഹനത്തില്‍ വന്ന് ഇടിച്ചെന്ന് ഗവര്‍ണര്‍ തന്നെ ആരോപിക്കുന്ന സ്ഥിതിക്ക് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കുമോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Keywords:  VD Satheesan Against CM Pinarayi Vijayan, Thiruvananthapuram, News, Governor, Arif Muhammed khan, VD Satheesan, CM Pinarayi Vijayan, Criticized, Politics, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia