Disqualified | യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി; 2024ലെ തിരഞ്ഞെടുപ്പില്‍ മെയ്ന്‍ സംസ്ഥാനത്തുനിന്ന് മത്സരിക്കുന്നതിന് വിലക്ക്

 


വാഷിങ്ടന്‍: (KVARTHA) യു എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. 2024ലെ തിരഞ്ഞെടുപ്പില്‍ മെയ്ന്‍ സംസ്ഥാനത്തുനിന്ന് മത്സരിക്കുന്നതിന് വിലക്ക്. 14-ാം ഭേദഗതിയുടെ 'വിപ്ലവ നിരോധനം' ചൂണ്ടിക്കാട്ടിയാണ് മെയ്നിലെ ഉന്നത തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ വിലക്ക് പ്രഖ്യാപിച്ചത്. 2021ല്‍ യു എസ് പാര്‍ലമെന്റ് മന്ദിരമായ കാപിറ്റോളില്‍ കലാപത്തെ പിന്തുണച്ചതിനാലാണ് ട്രംപിന് അയോഗ്യത നല്‍കിയിരിക്കുന്നത്.

Disqualified | യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി; 2024ലെ തിരഞ്ഞെടുപ്പില്‍ മെയ്ന്‍ സംസ്ഥാനത്തുനിന്ന് മത്സരിക്കുന്നതിന് വിലക്ക്

കലാപത്തിലോ ലഹളയിലോ ഏര്‍പ്പെട്ടവരെ പൊതുഓഫീസുകളുടെ ചുമതല വഹിക്കുന്നതില്‍ നിന്ന് വിലക്കുന്ന യുഎസ് ഭരണഘടനയിലെ നിബന്ധന ഉദ്ധരിച്ചാണ് ട്രംപിനെ ബാലറ്റില്‍ നിന്ന് നീക്കം ചെയ്യാനുള്ള തീരുമാനം മെയ്ന്‍ സ്റ്റേറ്റ് സെക്രടറി ഷെന്ന ബെലോസ് പ്രഖ്യാപിച്ചത്.

അതേസമയം, തീരുമാനത്തെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് ട്രംപിന്റെ തിരഞ്ഞെടുപ്പ് കാംപയ്ന്‍ സംഘം അറിയിച്ചു. ഈ മാസം ആദ്യം കൊളറാഡോ സുപ്രീം കോടതിയുടെ സമാനമായ നീക്കത്തെ തുടര്‍ന്നാണ് ഈ തീരുമാനം. ഇതോടെ ട്രംപിനെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് അയോഗ്യനാക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി മെയ് ന്‍ മാറി.

ബെലോസിന്റെ തീരുമാനത്തിനെതിരെ സംസ്ഥാന കോടതിയില്‍ ട്രംപിന് അപീല്‍ നല്‍കാം, ട്രംപിന്റെ നിയമസംഘം ഈ ഫലത്തെ എതിര്‍ക്കുമെന്നാണ് നിയമ വിദഗ്ദര്‍ പറയുന്നത്.

Keywords:  US: Maine's Top Election Official Disqualifies Trump From 2024 Ballot, US, News, Politics, Donald Trump, Disqualified, 2024 Ballot, Maine's Top Election Official, Appeal, Court, World. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia