Follow KVARTHA on Google news Follow Us!
ad

Bhuvneshwari | 'വര്‍ഷങ്ങളോളം ഒരുമിച്ച് കളിച്ച സഹതാരത്തിന് ഇത്രയും തരംതാഴാനാകുമെന്ന് കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി'; മത്സരത്തിനിടയിലെ വിവാദ സംഭവങ്ങളില്‍ ശ്രീശാന്തിനെ പിന്തുണച്ച് ഭാര്യ

ഇന്‍സ്റ്റഗ്രാമിലിട്ട വീഡിയോയ്ക്ക് താഴെയാണ് ഭുവനേശ്വരി പ്രതികരണം അറിയിച്ചത് Upbringing Matters, Sreesanth, Wife, Blunt Remark, Spat, Gautam Gambhir, S
സൂറത്: (KVARTHA) ലെജന്‍ഡ്‌സ് ക്രികറ്റ് ലീഗ് മത്സരത്തിനിടെ മൈതാനത്തില്‍ തമ്മിലടിച്ചുണ്ടായ വിവാദ സംഭവങ്ങളില്‍ ഗൈതം ഗംഭീറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി. ഗൗതം ഗംഭീറുമായുള്ള പ്രശ്‌നങ്ങള്‍ വിശദീകരിച്ച് ശ്രീശാന്ത് ഇന്‍സ്റ്റഗ്രാമിലിട്ട വീഡിയോയ്ക്ക് താഴെയാണ് ഭുവനേശ്വരി ഭര്‍ത്താവിനെ പിന്തുണച്ചെത്തിയത്.

'വര്‍ഷങ്ങളോളം ഇന്‍ഡ്യന്‍ ടീമില്‍ ഒരുമിച്ചു കളിച്ച സഹതാരത്തിന് ഇത്രയും തരംതാഴാനാകുമെന്ന് ശ്രീയില്‍നിന്ന് കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി.' എന്നാണ് ഭുവനേശ്വരി ഇന്‍സ്റ്റഗ്രാമില്‍ പ്രതികരണം അറിയിച്ചത്.

ലെജന്‍ഡ്‌സ് ക്രികറ്റ് ലീഗ് മത്സരത്തിനിടെ ഗൗതം ഗംഭീര്‍ തന്നെ ഒത്തുകളി നടത്തിയവനെന്ന് വിളിച്ചതായി മുന്‍ ഇന്‍ഡ്യന്‍ താരം എസ് ശ്രീശാന്ത് വെളിപ്പെടുത്തിയിരുന്നു. മത്സരത്തിനിടെ ഇരു താരങ്ങളും തമ്മില്‍ മൈതാനത്തില്‍ വച്ചു തര്‍ക്കമുണ്ടായപ്പോഴാണ് ഗംഭീര്‍ മോശം ഭാഷയില്‍ സംസാരിച്ചതെന്ന് ശ്രീശാന്ത് ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പ്രതികരിച്ചു.

ഒരു മോശം വാക്കുപോലും ഞാന്‍ അദ്ദേഹത്തിനെതിരെ ഉപയോഗിച്ചിട്ടില്ലെന്നും എന്താണ് നിങ്ങള്‍ പറയുന്നതെന്ന് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും അതിനിടെയാണ് സംഭവമെന്ന് ശ്രീശാന്ത് വ്യക്തമാക്കി. ഗംഭീര്‍ അങ്ങനെ വിളിച്ചുകൊണ്ടിരിക്കുമ്പോഴും ചിരിക്കുക മാത്രമാണ് ചെയ്തതെന്നും ശ്രീശാന്ത് പറഞ്ഞു.

ഈ സമയം, ആളുകള്‍ അദ്ദേഹത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോഴും എന്നെ 'ഫിക്‌സര്‍, ഫിക്‌സര്‍' എന്നു വിളിക്കുകയായിരുന്നു. ക്രികറ്റില്‍ ലഭിച്ച അവസരങ്ങള്‍ക്കെല്ലാം നന്ദിയുണ്ട്. കേരളത്തില്‍നിന്നുള്ള ഒരു സാധാരണക്കാരനായ എനിക്ക് രണ്ടു ലോകകപുകള്‍ വിജയിക്കാന്‍ സാധിച്ചത് ഭാഗ്യമാണ്. ദൈവത്തിന് നന്ദിയെന്ന് ശ്രീശാന്ത് ഇന്‍സ്റ്റഗ്രാമില്‍ പ്രതികരിച്ചു.

മത്സരത്തിനിടെ ഇന്‍ഡ്യ ക്യാപിറ്റല്‍സിന്റെ താരമായ ഗംഭീറിനെ ഗുജറാത് ജയന്റ്‌സ് താരം ശ്രീശാന്ത് തുറിച്ചുനോക്കിയിരുന്നു. ശ്രീശാന്തിന്റെ പന്തില്‍ ഗംഭീര്‍ തുടര്‍ച്ചയായി സിക്‌സും ഫോറും അടിച്ചതിന് പിന്നാലെയായിരുന്നു താരത്തിന്റെ പ്രതികരണം. തുടര്‍ന്ന് ഗംഭീറും ശ്രീശാന്തും മൈതാനത്തില്‍വച്ച് തര്‍ക്കിക്കുകയായിരുന്നു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ക്യാപിറ്റല്‍സ് 20 ഓവറില്‍ ഏഴു വികറ്റ് നഷ്ടത്തില്‍ 223 റണ്‍സെടുത്തു. മൂന്ന് ഓവറുകള്‍ പന്തെറിഞ്ഞ ശ്രീശാന്ത് 35 റണ്‍സ് വഴങ്ങി ഒരു വികറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ 20 ഓവറില്‍ ഏഴു വികറ്റിന് 211 റണ്‍സെടുക്കാനേ ഗുജറാതിന് സാധിച്ചുള്ളൂ. ഇന്‍ഡ്യ ക്യാപിറ്റല്‍സിന് 12 റണ്‍സ് വിജയം.




Keywords:
News, National, National-News, Social-Media-News, Upbringing Matters, Sreesanth, Wife, Blunt Remark, Spat, Gautam Gambhir, Social Media, Cricket, Instagram, Video, Legends League Cricket (LLC), 'Upbringing Matters...': Sreesanth's Wife's Blunt Remark On Spat Involving Gautam Gambhir.

Post a Comment