Seminar | അശാസ്ത്രീയമായ ചികിത്സാരീതികള്‍ പ്രമേഹരോഗത്തെ മൂര്‍ഛിപ്പിക്കുന്നു; സെമിനാറില്‍ വിദഗ്ധര്‍

 


കണ്ണൂര്‍: (KVARTHA) ജീവിതശൈലി രോഗങ്ങളെ കുറിച്ച് ബാല്യകാലത്ത് തന്നെയുള്ള ആരോഗ്യവിദ്യാഭ്യാസം പ്രമേഹരോഗത്തെ പ്രതിരോധിക്കാന്‍ ഫലപ്രദമാണെന്ന് റിസര്‍ച് സൊസൈറ്റി ഫോര്‍ ഡയബറ്റിസ് ഇന്‍ ഇന്‍ഡ്യ കേരള ചാപ്റ്ററും ഇന്‍ഡ്യന്‍ മെഡികല്‍ അസോസിയേഷനും ഫിസിഷ്യന്‍ ക്ലബും സംയുക്തമായി കണ്ണൂരില്‍ സംഘടിപ്പിച്ച പ്രമേഹ വിദഗ്ധരുടെ സംസ്ഥാന സംഗമം അഭിപ്രായപ്പെട്ടു.

Seminar |  അശാസ്ത്രീയമായ ചികിത്സാരീതികള്‍ പ്രമേഹരോഗത്തെ മൂര്‍ഛിപ്പിക്കുന്നു; സെമിനാറില്‍ വിദഗ്ധര്‍

കേരളത്തിനകത്തും പുറത്തുമുള്ള പ്രമേഹരോഗ വിദഗ്ധരും ഗവേഷകരും സംഗമത്തില്‍ പ്രമേഹരോഗത്തിന്റെ വിവിധ ഭാഗങ്ങള്‍ വിശദീകരിക്കുന്ന പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. അശാസ്ത്രീയമായ പ്രമേഹ രോഗ ചികിത്സ സങ്കീര്‍ണമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ഹൃദ്രോഗം, മസ്തിഷ്‌കാഘാതം തുടങ്ങിയവയ്ക്കുള്ള പ്രധാനകാരണം അനിയന്ത്രിതമായ പ്രമേഹരോഗമാണ്. പ്രമേഹ രോഗികളില്‍ 50 ശതമാനത്തോളം ആളുകള്‍ക്ക് ലൈംഗികപ്രശ്നങ്ങളുണ്ട്. ശാസ്ത്രീയമായ ചികിത്സയിലൂടെ അത് മാറ്റിയെടുക്കാം.

അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ചൈനയെ പിന്തള്ളി ഇന്‍ഡ്യ ലോകത്തു ഏറ്റവും കൂടുതല്‍ പ്രമേഹബാധിതരുള്ള രാജ്യമായി മാറും എന്ന് കണക്കാക്കുന്നു. ഇന്‍ഡ്യ അടക്കമുള്ള തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ 68 ശതമാനം വര്‍ധനവ് ഉണ്ടാകുമെന്ന്് ഇന്റര്‍നാഷനല്‍ ഡയബേറ്റിക് ഫെഡറേഷന്‍ സംഘടന പ്രവചിച്ചിരുന്നു.

ഇന്‍ഡ്യയില്‍ ഏറ്റവും അധികം ജീവിത ശൈലി രോഗങ്ങള്‍ കണ്ടുവരുന്നത് കേരളീയരില്‍ ആണ്. പ്രതി വര്‍ഷം 10 ലക്ഷം മരണങ്ങള്‍ പ്രേമേഹവും അനുബന്ധ രോഗങ്ങളും കാരണം സംഭവിക്കുന്നു. വളരെ ഫലപ്രദമായ നിരവധി മരുന്നുകള്‍ വിപണിയില്‍ എത്തികൊണ്ടിരിക്കുന്നു. നിര്‍മിത ബുദ്ധിയും ഇന്റര്‍നെറ്റ് നിയന്ത്രിത രോഗ നിയന്ത്രണ സംവിധാനങ്ങളും വരും കാലങ്ങളില്‍ ചികിത്സയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുമെന്നു തിരുവന്തപുരം ജ്യോതി ദേവ് കേശവ ദേവ് ഡയബേറ്റിക് ഗവേഷണ മേധാവി ഡോ ജ്യോതി ദേവ് കേശവദേവ് പറഞ്ഞു.

പ്രമേഹത്തിന്റെ വക ഭേദങ്ങളെ പറ്റി മദ്രാസ് ഡയബേറ്റിക് റിസര്‍ച് സെന്റര്‍ ഡയറക്ടര്‍ ഡോ രഞ്ജിത് ഉണ്ണികൃഷ്ണന്‍, ഡോ അജിത് കുമാര്‍ ശിവശങ്കരന്‍, നൂതന മരുന്നുകളുടെ ഉപയോഗവും പ്രമേഹ നിയന്ത്രണവും എന്ന വിഷയത്തില്‍ ഡോ സുരേഷ് കുമാര്‍ പി, ഡോ പ്രശാന്ത് ശങ്കര്‍, പരിയാരം ഗവ മെഡികല്‍ കോളജ് പ്രൊഫസര്‍ ഡോ ബാലകൃഷ്ണന്‍ വള്ളിയോട്, ഡോ ബോബി കെ മാത്യു (യു എ ഇ), പുതിയ രോഗ നിര്‍ണായക മാര്‍ഗ രേഖകളെ പറ്റിയുള്ള സിമ്പോസിയം ഡോ ജ്യോതി ദേവ്, ഡോ ജോ ജോര്‍ജ്, ഡോ സഹാനാ ഷെട്ടി, ഡോ റോജിത്, ഡോ വികാസ് മാലിനെനി, ഹൃദ് രോഗ ചികിത്സയെ പറ്റി കാര്‍ഡിയോളജിസ്റ്റ് ഡോ അനില്‍ കുമാര്‍, നൂതന ഇന്‍സുലിനെ പറ്റി ചീഫ് ഡോ പ്രശാന്ത് മാപ്പ എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു.

ഡോ അര്‍ജുന്‍ ആര്‍, ഡോ ബാലകൃഷ്ണ പൊതുവാള്‍, ഡോ മൊയ് തു, ഡോ ശബീര്‍ ടി കെ, ഡോ നിര്‍മല്‍ രാജ്, മീഡിയ കണ്‍വീനര്‍ ഡോ സുല്‍ഫികര്‍ അലി എന്നിവര്‍ നേതൃത്വം നല്‍കി. കേരളത്തിന് അകത്തും പുറത്തുമായി 200 പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

Keywords:  Unscientific treatments worsen diabetes; Experts at seminar, Kannur, News, Unscientific Treatments, Doctors, Conference, Health, Health And Fitness, Class, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia