Flight | ഗർഭിണിയാണോ? യുഎഇയിലെ വിമാനങ്ങളിൽ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ശ്രദ്ധിക്കാനുണ്ട്! നിങ്ങൾ പാലിക്കേണ്ട നിയമങ്ങളും മാർഗനിർദേശങ്ങളും

 


ദുബൈ: (KVARTHA) നിങ്ങൾ യുഎഇ ആസ്ഥാനമായുള്ള വിമാന കമ്പനിയിലൂടെ ഉടൻ യാത്ര ചെയ്യാൻ പദ്ധതിയിടുന്ന ഗർഭിണിയാണെങ്കിൽ, നിങ്ങൾക്ക് സുരക്ഷിതവും തടസരഹിതവുമായ യാത്ര ഉറപ്പാക്കാൻ ശ്രദ്ധിക്കേണ്ട ചില നിയമങ്ങളുണ്ട്.

Flight | ഗർഭിണിയാണോ? യുഎഇയിലെ വിമാനങ്ങളിൽ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ശ്രദ്ധിക്കാനുണ്ട്! നിങ്ങൾ പാലിക്കേണ്ട നിയമങ്ങളും മാർഗനിർദേശങ്ങളും

ഇത്തിഹാദ് എയർവേയ്‌സ്, എമിറേറ്റ്‌സ്, എയർ അറേബ്യ, ഫ്ലൈ ദുബായ് എന്നിവയ്ക്ക് നിയന്ത്രണങ്ങൾ നിലവിലുണ്ട്, ഗർഭിണികളായ യാത്രക്കാർ യാത്രയ്ക്ക് മുമ്പ് ഡോക്ടറുമായി ആലോചിക്കാൻ കമ്പനികൾ നിർദേശിക്കുന്നു.

പാലിക്കേണ്ട നിയമങ്ങൾ

നിങ്ങളുടെ ഗർഭത്തിൻറെ ആദ്യ 28 ആഴ്ചകളിൽ, നിങ്ങൾക്ക് പറക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യമില്ല. 29 മുതൽ 36 വരെയുള്ള ആഴ്‌ചകളിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യമാണ്. നിങ്ങളുടെ ഗർഭത്തിൻറെ 37-ാം ആഴ്ചയിൽ എത്തിക്കഴിഞ്ഞാൽ , യാത്ര ചെയ്യാൻ അനുവദിക്കില്ല. വിമാന കമ്പനിയുടെ വെബ്‌സൈറ്റ് സന്ദർശിച്ച് നിങ്ങൾക്ക് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം.

നിങ്ങളുടെ ഡോക്ടറോ മിഡ്‌വൈറോ യാത്ര ചെയ്യുന്നതിന് മുമ്പ് സർട്ടിഫിക്കറ്റ് പൂരിപ്പിച്ച് ഒപ്പിടണം. നിങ്ങൾ എയർപോർട്ടിൽ ചെക്ക് ഇൻ ചെയ്യുമ്പോൾ സർട്ടിഫിക്കറ്റ് ഹാജരാക്കണം

കൂടാതെ ഇവ ചെയ്യണം:

• നിങ്ങൾ പറക്കാൻ യോഗ്യയാണെന്ന് പ്രസ്താവിക്കണം

• ഗർഭത്തിൻറെ ആഴ്ചകളുടെ എണ്ണവും നിങ്ങളുടെ പ്രതീക്ഷിക്കുന്ന പ്രസവ തീയതിയും (EDD) ഉൾപ്പെടുത്തുക

• ഗർഭം ഒറ്റയാണോ ഇരട്ടയാണോ ഒന്നിലധികം ആണോ എന്ന് സ്ഥിരീകരിക്കുക

• ഇംഗ്ലീഷിലോ അറബിയിലോ വ്യക്തമായി എഴുതണം (മറ്റുള്ളവ ഭാഷകൾ സ്വീകാര്യമാണെങ്കിലും ചെക്ക്-ഇൻ സ്റ്റാഫ് പരിശോധിച്ചുറപ്പിച്ചിരിക്കണം).

Keywors: News, Dubai, Travel, UAE, Flight, Airport, Pregnant, Medical Certificate, Doctor,  UAE: Travelling while pregnant? Rules and guidelines you should follow.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia