Protest | മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവ കേരള ബസ് തൃശ്ശൂരില്‍ യൂത് കോണ്‍ഗ്രസ് നേതാക്കള്‍ തടഞ്ഞു; 5 പേര്‍ പൊലീസ് കസ്റ്റഡിയില്‍

 


തൃശ്ശൂര്‍: (KVARTHA) നവ കേരള സദസ് ജില്ലയില്‍ പര്യടനം തുടരുന്നതിനിടെ പ്രതിഷേധം. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ചിരുന്ന നവ കേരള ബസ് യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. പുതുക്കാട് വച്ചാണ് യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബസ് തടഞ്ഞത്.

ഇവരെ പ്രതിരോധിക്കാനായി പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. രണ്ട് പൊലീസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പിന്നാലെ അഞ്ചു പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

നേരത്തെ ഇരിങ്ങാലക്കുടയില്‍ മുഖ്യമന്ത്രിയുടെ ബസിന് നേരെ യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു. ചാലക്കുടിയില്‍ യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ച് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചിരുന്നു.

Protest | മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവ കേരള ബസ് തൃശ്ശൂരില്‍ യൂത് കോണ്‍ഗ്രസ് നേതാക്കള്‍ തടഞ്ഞു; 5 പേര്‍ പൊലീസ് കസ്റ്റഡിയില്‍



Keywords: News, Kerala, Kerala-News, Thrissur-News, Malayalam-News, Thrissur News, Youth Congress, Protest, Nava Kerala Bus, Custody, Police, CM< Chief Minster, Ministers, Thrissur: Youth Congress Protest against Nava Kerala Bus.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia