Don'ts | നിങ്ങളുടെ ആരോഗ്യമാണോ പ്രധാനം? എങ്കിൽ ഈ 3 കാര്യങ്ങൾ ഒരിക്കലും ചെയ്യരുത്!

 


ന്യൂഡെൽഹി: (KVARTHA) നമ്മുടെ സ്വന്തം ശരീരത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ഇതിനായി, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക , കൃത്യസമയത്ത് ഉറങ്ങുക, പതിവായി വ്യായാമം ചെയ്യുക തുടങ്ങിയവ പാലിക്കണം. അതുപോലെ അവയവങ്ങളുടെ കാര്യത്തിലും ശ്രദ്ധ വേണം, കാരണം ഇത് വേദനയും അസ്വസ്ഥതയും തടയും. ശരീരത്തെ സ്നേഹിക്കുന്നവർ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Don'ts | നിങ്ങളുടെ ആരോഗ്യമാണോ പ്രധാനം? എങ്കിൽ ഈ 3 കാര്യങ്ങൾ ഒരിക്കലും ചെയ്യരുത്!

* കാലിന്മേൽ കാൽ കയറ്റി വെച്ച് ഇരിക്കുന്നത് ഒഴിവാക്കുക

പലരും, കസേരയിലോ സോഫയിലോ ഇരിക്കുമ്പോൾ, ഒരു കാൽ മറ്റൊന്നിന് മുകളിൽ വയ്ക്കുന്നു. ഇത് ഞരമ്പുകളിൽ സമ്മർദം ചെലുത്തുന്നു, അതുമൂലം നമ്മുടെ രക്തസമ്മർദം വർധിക്കുമെന്ന് പല ആരോഗ്യ പഠനങ്ങളിലും വെളിപ്പെട്ടിട്ടുണ്ട്. കൂടാതെ രക്തചംക്രമണത്തെയും തടസപ്പെടുത്തുന്നു. നമ്മുടെ പെൽവിക് പേശികൾ അസന്തുലിതാവസ്ഥയിലാകാനും കാരണമാകും. കാലുകൾ പരമാവധി വേറിട്ട് ഇരിക്കുന്നതാണ് പ്രധാനം.

* കമിഴ്ന്ന് കിടന്നുറങ്ങരുത്

നമ്മൾ എങ്ങനെ ഉറങ്ങുന്നു എന്നത് നമ്മുടെ ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്നു. ചിലർക്ക് മലർന്ന് കിടന്നുറങ്ങുന്ന ശീലമുണ്ട്, മറ്റ് ചിലർക്ക് കമിഴ്ന്ന് കിടന്നുറങ്ങാനാണ് ഇഷ്ടം. ഈ ഭാവങ്ങളെല്ലാം നമ്മുടെ ശരീരത്തിന്റെ അവസ്ഥയെ ബാധിക്കുന്നു. മയോക്ലിനിക്കിന്റെ റിപ്പോർട്ട് അനുസരിച്ച്, കമിഴ്ന്ന് കിടന്നുറങ്ങുന്നത് നിങ്ങളുടെ പുറകിലും നട്ടെല്ലിലും സമ്മർദം ചെലുത്തുന്നു, കാരണം ഭാരത്തിന്റെ ഭൂരിഭാഗവും ശരീരത്തിന്റെ മധ്യത്തിലാണ്.

നട്ടെല്ലിൽ സമ്മർദം വർദ്ധിക്കുന്നത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെയും ബാധിക്കുന്നു. ശരീരത്തിന്റെ പല ഭാഗങ്ങളിലും വേദനയ്ക്ക് കാരണമാകും. കൂടാതെ തല ഒരു ദിശയിലേക്ക് ചരിക്കേണ്ടിവരുന്നു, ഇത് കഴുത്തിൽ വളരെയധികം സമ്മർദം ഉണ്ടാക്കുന്നു. ഇത് തലച്ചോറിനും ശരീരത്തിനും ഇടയിലുള്ള സിഗ്നലിനെ ദോഷകരമായി ബാധിക്കും.

* കഴുത്ത് വളച്ചൊടിക്കുകയും ഞൊടിക്കുകയും ചെയ്യരുത്

ഒഴിവാക്കേണ്ട മൂന്നാമത്തെ തെറ്റ് കഴുത്ത് വളച്ചൊടിക്കുകയും ഞൊടിക്കുകയും ചെയ്യുന്നതാന്. ഒരു പ്രൊഫഷണലോ വിഗ്ധരോ ഇല്ലാതെ നിങ്ങൾ സ്വയം ഇത് ചെയ്യുകയാണെങ്കിൽ, ആ പ്രദേശത്ത് നിങ്ങൾക്ക് പരിക്കോ ഹൈപ്പർമൊബിലിറ്റിയോ ഉണ്ടാകാം. ഹൈപ്പർമൊബിലിറ്റി അർത്ഥമാക്കുന്നത് നിങ്ങളുടെ സന്ധികൾക്ക് സാധാരണ ചലന പരിധിക്കപ്പുറത്തേക്ക് നീങ്ങാൻ കഴിയും എന്നാണ്.

Keywords: Health, Lifestyle, Diseases, Fitness, Sleep, Neck, Pain, Back Pain, Leg, Things You Must Never Do If You Love Your Body.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia