Follow KVARTHA on Google news Follow Us!
ad

Avocado | വീട്ടിൽ തന്നെ അവക്കാഡോ നട്ടു വളർത്താം; വിത്തിൽ നിന്ന് കൃഷി ആരംഭിക്കാം; അറിയാം രീതി

ഇവയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട് Avocado, Farming, Agriculture, Cultivation, കാർഷിക വാർത്തകൾ
ന്യൂഡെൽഹി: (KVARTHA) ജനപ്രിയമായ പഴങ്ങളിലൊന്നാണ് അവോക്കാഡോ. ഇവയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് പല രോഗങ്ങളിൽ നിന്നും സുരക്ഷിതമായിരിക്കാൻ ആവശ്യമാണ്. നാരുകൾ, ഇരുമ്പ്, കാൽസ്യം, കാർബോഹൈഡ്രേറ്റ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, വിറ്റാമിൻ എ, ബി6, സി, ഇ, കെ, തയാമിൻ, കോപ്പർ, സിങ്ക് തുടങ്ങിയവ അവോക്കാഡോയിലുണ്ട്. ആരോഗ്യകരമായ കൊഴുപ്പുകൾ, രോഗങ്ങളെ ചെറുക്കുന്ന ആന്റിഓക്‌സിഡന്റുകൾ എന്നിവയും അടങ്ങിയിരിക്കുന്നതിനാൽ ഇതിനെ 'പവർഹൗസ് സൂപ്പർഫുഡ്' എന്ന് വിളിക്കുന്നു.

The BEST Way To Grow Avocado From Seed

നിങ്ങൾ സ്വന്തം അവോക്കാഡോ മരം വീട്ടുമുറ്റത്ത് നട്ടുവളർത്തുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണോ? അവോക്കാഡോ മരം വളർത്തുന്നതിന് ക്ഷമ ആവശ്യമാണെങ്കിലും കൃഷിരീതി എളുപ്പമാണ്. അവോക്കാഡോ സാധാരണയായി ഉഷ്ണമേഖലാ പഴങ്ങളാണ്. തണുപ്പുള്ള പ്രദേശങ്ങളിൽ, അവോക്കാഡോ ഒരു ചട്ടിയിൽ നട്ടുപിടിപ്പിക്കുന്നത് പരിഗണിക്കുക. സമതലത്തിലും മലയോര മേഖലകളിലും ഒരുപോലെ കൃഷി ചെയ്യാൻ ഉതകുന്ന ഫലവൃക്ഷമാണ് ഇത്.

മധ്യ അമേരിക്കയും മെക്സിക്കോയും ആണ് അവക്കാഡോയുടെ ജന്മദേശം. പിങ്കർട്ടൻ, ഹാസ്, പർപ്പിൾ ഹൈബ്രിഡ് എന്നിങ്ങനെ ഒട്ടേറെ ഇനങ്ങളുണ്ട്. ഫുർട്ടി, പർപ്പിൾ ഹൈബ്രിഡ് എന്നിവ കേരളത്തിലെ കാലാവസ്ഥയിൽ കൃഷി ചെയ്യാൻ അനുയോജ്യമായ ഇനങ്ങളാണ്. ശരിയായ വായുവും ജലചംക്രമണവും ഉറപ്പാക്കാൻ ഇൻഡോർ കൃഷിക്ക് പോട്ടിംഗ് മണ്ണ് ഉപയോഗിക്കുക. നല്ലനീർവാർച്ചയും വളക്കൂറും അഞ്ച് മുതൽ ഏഴ് വരെ അമ്ലതയുമുള്ള മണ്ണാണ് കൃഷിക്കായി തിരഞ്ഞെടുക്കേണ്ടത്.

വിത്ത് മുളപ്പിക്കൽ:

* വലിയ അവോക്കാഡോ വിത്ത് തിരഞ്ഞെടുത്ത് കഴുകുക, മുകളിലും താഴെയുമുള്ള അറ്റങ്ങൾ തിരിച്ചറിയുക, ഒരു ഗ്ലാസ് വെള്ളത്തിൽ ടൂത്ത്പിക്കുകൾ ഉപയോഗിച്ച് കുത്തിവെക്കുക. വിത്തിന്റെ അടിഭാഗം വെള്ളത്തിനടിയിലായിരിക്കാൻ ശ്രദ്ധിക്കുക.
* നേരിട്ട് സൂര്യപ്രകാശത്തിൽ നിന്ന് അകലെ ഒരു ചൂടുള്ള സ്ഥലത്ത് ഗ്ലാസ് വയ്ക്കുക. ആവശ്യാനുസരണം വെള്ളം ചേർക്കുക.

പറിച്ചുനടൽ:

* തൈകൾ 15-20 സെന്റീമീറ്റർ ഉയരത്തിൽ എത്തിക്കഴിഞ്ഞാൽ, പുതിയ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് തണ്ട് ഏകദേശം എട്ട് സെന്റീമീറ്റർ ആയി മുറിക്കുക.
* 10 ഇഞ്ച് വീതിയുള്ള ഒരു പാത്രത്തിൽ പോട്ടിംഗ് മണ്ണ് ചേർത്തശേഷം വിത്ത് നടുക. പാത്രത്തിൽ വെള്ളം ഒഴുകി പോകുന്നതിന് ദ്വാരങ്ങൾ ഉണ്ടായിരിക്കണം.

സൂര്യപ്രകാശവും താപനിലയും:

* സൂര്യപ്രകാശം കൊള്ളുന്ന രീതിയിൽ പാത്രം വയ്ക്കുക. ഇല കരിഞ്ഞുണങ്ങുന്നത് തടയാൻ ചട്ടിയിലെ ഇളം അവോക്കാഡോ തൈകൾക്ക് ഭാഗിക തണൽ നൽകുക.

നനയ്ക്കലും പുതയിടലും:

* ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയിൽ ആഴ്ചതോറും ഇളം ചെടിച്ചട്ടികൾ നനയ്ക്കുക.
* ഈർപ്പം നിലനിർത്താൻ ചുറ്റും പുതയിടുക.

വളപ്രയോഗം:

* വേനൽക്കാലത്ത് നൈട്രജൻ അടങ്ങിയ വളം ഉപയോഗിച്ച് ആഴ്ചതോറും വളപ്രയോഗം നടത്തുക. വളത്തിൽ സിങ്ക് ഉൾപ്പെടുത്തുക.
* വളർച്ച കുറവുള്ള ശൈത്യകാലത്ത് വളപ്രയോഗം ഒഴിവാക്കുക.

വെട്ടിയൊതുക്കൽ:

* വളർച്ച പ്രോത്സാഹിപ്പിക്കുന്നതിന് പതിവായി വെട്ടിയൊതുക്കുക. തൈ എട്ട് ഇഞ്ച് ഉയരത്തിൽ വളരുമ്പോഴെല്ലാം ഇലകൾ വെട്ടിമാറ്റുക.

നട്ടുപിടിപ്പിക്കുക:

* പാത്രത്തിൽ വളർത്തിയാൽ, വളരുന്നതിനനുസരിച്ച് കൂടുതൽ വലിയ ചട്ടികളിൽ തൈ നട്ടുപിടിപ്പിക്കുക.
* ഔട്ട്ഡോർ അവോക്കാഡോ തൈകൾ നാല് മുതൽ 10 മീറ്റർ വരെ ഉയരത്തിൽ എത്താം.

കായ്ക്കുന്ന സമയം:

* ഫലം ലഭിക്കാൻ ഏകദേശം 13 വർഷമെടുക്കും. നഴ്‌സറിയിൽ വളർത്തിയ ചെടിയാണെങ്കിൽ ഏകദേശം നാല് വർഷത്തിനുള്ളിൽ അവോക്കാഡോകൾ പ്രതീക്ഷിക്കാം.

അവോക്കാഡോ മരങ്ങളുടെ ആയുസ്സ്:

അവോക്കാഡോ മരങ്ങൾ, അനുയോജ്യമായ സാഹചര്യങ്ങളിൽ, നൂറുകണക്കിന് വർഷങ്ങൾ ജീവിക്കും.
സൂര്യപ്രകാശം, താപനില, നനവ്, പരിചരണം എന്നിവയിൽ ശ്രദ്ധ ആവശ്യമാണ്.

Image Credit: Garden Growth Tips

Keywords: News, National, NewDelhi, Avocado, Farming, Agriculture, Cultivation, Fruit,  The BEST Way To Grow Avocado From Seed.
< !- START disable copy paste -->


Post a Comment