Arrested | ചിട്ടി നടത്തുന്ന സ്ഥാപനത്തിന്റെ മറവില്‍ ബ്ലേഡ് ഇടപാട്; തലശ്ശേരിയില്‍ ഒരാള്‍ അറസ്റ്റില്‍

 


കണ്ണൂര്‍: (KVARTHA) ചിട്ടി നടത്തുന്ന സ്ഥാപനത്തിന്റെ മറവില്‍ അനധികൃത ബ്ലേഡ് പണമിടപാട് നടത്തുന്നതായുള്ള രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തലശ്ശേരി ടൗണ്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ഒരാള്‍ അറസ്റ്റില്‍. തലശ്ശേരി പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ദീപ്തി വി വി യുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് ബ്ലേഡ് നടത്തിപ്പുകാരന്‍ അറസ്റ്റിലായത്.

Arrested | ചിട്ടി നടത്തുന്ന സ്ഥാപനത്തിന്റെ മറവില്‍ ബ്ലേഡ് ഇടപാട്; തലശ്ശേരിയില്‍ ഒരാള്‍ അറസ്റ്റില്‍

തലശ്ശേരി തിരുവങ്ങാട് ചിറക്കര പള്ളിത്താഴ എന്ന സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ശ്രീശൈലം ചിട്ട് ഫണ്ട്സ് എന്ന സ്ഥാപനത്തില്‍ നടത്തിയ റെയ്ഡിലാണ് അനധികൃതമായി പണം പലിശക്ക് നല്‍കിയതിന്റെ രേഖകളും ബാങ്ക് ചെകുകളും ഈടായി വാങ്ങിയ വാഹന രെജിസ്ട്രേഷന്‍ സര്‍ടിഫികറ്റുകളും പണവും പൊലീസ് കണ്ടെടുത്തത്. സ്ഥാപനത്തിന്റെ ലൈസന്‍സിന്റെ മറവില്‍ അനധികൃത പണമിടപാട് നടത്തിവരികയായിരുന്നു. വടക്കുമ്പാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെ കെ സായിശന്‍(56) ആണ് അറസ്റ്റിലായത്.

തുടര്‍ന്ന് ഇയാള്‍ക്കെതിരെ മണി ലെന്‍ഡേഴ്‌സ് ആക്ട് പ്രകാരം കേസ് രെജിസ്റ്റര്‍ ചെയ്തു. തലശ്ശേരി പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ വിവി ദീപ്തി, സബ് ഇന്‍സ്പെക്ടര്‍ എസ് സുരേഷ്, സി പി ഒ നിഹില്‍, സി പി ഒ ഹിരണ്‍ ശ്യാമേഷ് എന്നീ പൊലീസ് ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയ സംഘത്തില്‍ ഉണ്ടായിരുന്നത്.

Keywords:  Thalassery: Illegal Financial transaction under the guise of chit run firm; One arrested, Kannur, News, Arrested, Police, Raid, Secret Message, Police Station, Booked, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia