Follow KVARTHA on Google news Follow Us!
ad

Bus Travel | തിരഞ്ഞെടുപ്പ് വാഗ് ദാനം പാലിച്ചു; സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും സൗജന്യ ബസ് യാത്ര നല്‍കുന്ന മഹാലക്ഷ്മി പദ്ധതിക്ക് തുടക്കമിട്ട് തെലങ്കാന സര്‍കാര്‍

മാസം 2500 രൂപയും നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു Free Bus Travel Scheme, Women, Transgender People, Declaration, Politics, National News
ഹൈദരാബാദ്: (KVARTHA) അധികാരത്തിലെത്തി അധികം വൈകാതെ തന്നെ തിരഞ്ഞെടുപ്പ് വാഗ് ദാനം പാലിച്ച് തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍കാര്‍. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും സൗജന്യ ബസ് യാത്ര നല്‍കുന്ന മഹാലക്ഷ്മി പദ്ധതിക്ക് സര്‍കാര്‍ തുടക്കമിട്ടു. തെലങ്കാന ഗതാഗത വകുപ്പാണ് തിരഞ്ഞെടുപ്പുവേളയില്‍ പ്രഖ്യാപിച്ച ആറ് ഗ്യാരന്റികളില്‍ ഒന്നായ മഹാലക്ഷ്മി പദ്ധതി ആരംഭിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

Telangana Rolls Out Free Bus Travel Scheme For Women, Transgender People, Hyderabad, News, Free Bus Travel Scheme, Women, Transgender People, Declaration, Politics, Congress, National News

സെപ്റ്റംബര്‍ 18ന് തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലൂടെയാണ് കോണ്‍ഗ്രസ് സ്ത്രീകള്‍ക്ക് സൗജന്യയാത്ര നല്‍കുന്ന മഹാലക്ഷ്മി പദ്ധതി പ്രഖ്യാപിച്ചത്. മഹാലക്ഷ്മി യോജന പ്രകാരം സൗജന്യയാത്രയോടൊപ്പം സ്ത്രീകള്‍ക്ക് മാസം 2500 രൂപയും നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഡിസംബര്‍ ഒമ്പത് മുതല്‍ തെലങ്കാനയില്‍ മഹാലക്ഷ്മി പദ്ധതി പ്രാബല്യത്തില്‍ വരും. സ്ത്രീകള്‍ സഞ്ചരിക്കുന്ന ദൂരത്തിന് അനുയോജ്യമായ നിരക്ക് സര്‍കാര്‍ ഗതാഗത വകുപ്പിന് നല്‍കും.

മഹാലക്ഷ്മി പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിന് ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും വിശദ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും തെലങ്കാന എസ് ആര്‍ ടി സിയുടെ വൈസ് ചെയര്‍മാനെയും മാനേജിങ് ഡയറക്ടറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം കോണ്‍ഗ്രസ് പ്രഖ്യാപിച്ച ആറ് ഗ്യാരന്റികള്‍ക്കും രേവന്ത് റെഡ്ഡി അംഗീകാരം നല്‍കിയിരുന്നു.

'മഹാ ലക്ഷ്മി' പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിന് ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും വിശദമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും തെലങ്കാന എസ് ആര്‍ ടി സിയുടെ വൈസ് ചെയര്‍മാനേയും മാനേജിംഗ് ഡയറക്ടറേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ, യഥാസമയം പദ്ധതിയുടെ പ്രയോജനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള തടസ്സങ്ങളില്ലാത്തതും കാര്യക്ഷമവുമായ മോഡ് പ്രദാനം ചെയ്യുന്ന ഒരു സോഫ് റ്റ് വെയര്‍ അധിഷ്ഠിത 'മഹാ ലക്ഷ്മി' സ്മാര്‍ട് കാര്‍ഡ് വികസിപ്പിക്കാനുള്ള പദ്ധതികളും നടന്നുവരികയാണെന്ന് സര്‍കാര്‍ അറിയിച്ചു.

കര്‍ണാടകയും സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര അനുവദിച്ചിരുന്നു. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പലതും കര്‍ണാടക സര്‍കാര്‍ നടപ്പാക്കി വരുന്നു.

Keywords: Telangana Rolls Out Free Bus Travel Scheme For Women, Transgender People, Hyderabad, News, Free Bus Travel Scheme, Women, Transgender People, Declaration, Politics, Congress, National News.

Post a Comment