Controversial Comments | 'അവിവാഹിതയായ സഹോദരിയുമായും ഭര്‍ത്താവിന് ബന്ധം, രണ്ടുപേരെയും ഒരുമിച്ച് പിടികൂടി'; സമൂഹ മാധ്യമങ്ങളില്‍ കോളിളക്കം സൃഷ്ടിച്ച് അപര്‍ണ നായരുടെ മരണത്തെക്കുറിച്ച് പ്രമുഖ തമിഴ് നടന്റെ വാക്കുകള്‍

 


കൊച്ചി: (KVARTHA) മിനി സ്‌ക്രീന്‍ പ്രേക്ഷകരെ ഞെട്ടിച്ച സംഭവമായിരുന്നു നടി അപര്‍ണ നായരുടെ അപ്രതീക്ഷിത വിയോഗം. സീരിയിലുകളിലൂടെ കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്ന അപര്‍ണ കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലായിരുന്നു മരിച്ചത്. ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ സ്വയം ജീവനൊടുക്കാന്‍ അപര്‍ണയെ പ്രേരിപ്പിച്ച കാരണം എന്തെന്ന അന്വേഷണവും ആരംഭിച്ചിരുന്നു.

അതേസമയം, ഭര്‍ത്താവിന്റെ സ്ഥിരം മദ്യപാനവും ദാമ്പത്യ പ്രശ്നങ്ങളുമാണ് അപര്‍ണയെ ത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് എഫ്ഐആറില്‍ പറയുന്നത്. അപര്‍ണ കുറച്ചുനാളുകള്‍ക്ക് മുന്‍പ് അഭിനയം നിര്‍ത്തി ഒരു ആശുപത്രിയില്‍ റിസപ്ഷനിസ്റ്റ് ആയി ജോലി നോക്കിയിരുന്നു.

കുടുംബത്തിലെ പ്രശ്നങ്ങളാണ് മരണ കാരണമെന്നായിരുന്നു റിപോര്‍ടുകള്‍ പറഞ്ഞിരുന്നത്. ഭര്‍ത്താവിന് താല്‍പര്യമില്ലാത്തതിനാലാണ് അഭിനയ ജീവിതം അവസാനിപ്പിച്ചത് എന്നും റിപോര്‍ടുകള്‍ പറയുന്നുണ്ട്. മരിക്കുന്നതിന്റെ മുമ്പ് അപര്‍ണ അമ്മയെ വിളിച്ചിരുന്നു. ഭര്‍ത്താവ് വിചാരിച്ചിരുന്നുവെങ്കില്‍ മകളെ രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്ന് അപര്‍ണയുടെ അമ്മ പറഞ്ഞിരുന്നു.

ഇതിനിടെ ഇപ്പോഴിതാ അപര്‍ണയുടെ മരണത്തെക്കുറിച്ചുള്ള പ്രമുഖ തമിഴ് നടന്റെ വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്.

വിവാദ പ്രസ്താവനകളിലൂടെ സ്ഥിരം വാര്‍ത്തകളില്‍ ഇടം നേടുന്ന നടന്റെ വാക്കുകള്‍:

'മലയാളത്തിലെ പ്രശസ്ത നടിയാണ് അപര്‍ണ. പല ടിവി സീരിയലുകളിലും സിനിമകളിലും അഭിനയിച്ച് പ്രശസ്തയായ നടി. കാണാന്‍ സുന്ദരിയാണ്. അവര്‍ സഞ്ജിത്ത് എന്നൊരാളെ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്തു. അപര്‍ണയ്ക്കൊപ്പമായിരുന്നു അവിവാഹിതയായ സഹോദരിയും കഴിഞ്ഞിരുന്നത്. അപര്‍ണ ഷൂടിന് പോകുമ്പോഴെല്ലാം അപര്‍ണയുടെ സഹോദരിയും ഭര്‍ത്താവും തമ്മില്‍ ബന്ധപ്പെട്ടു.

ഒരു നാള്‍ ഷൂട് കഴിഞ്ഞ് വരുമ്പോള്‍ രണ്ടു പേരേയും ഒരുമിച്ച് കണ്ടു. കണ്ടതും അപര്‍ണ ദേഷ്യപ്പെട്ടു. സഹോദരിയെ വഴക്ക് പറഞ്ഞു. ഇതോടെ അപര്‍ണയെ ഭര്‍ത്താവ് ഭീഷണിപ്പെടുത്താന്‍ ആരംഭിച്ചു. കൊല്ലും, കഴുത്തു ഞെരിച്ച് കൊല്ലും, നീ ഇറങ്ങിപ്പോ എന്നൊക്കെ പറഞ്ഞു. ആ വിഷമത്തില്‍ ഭര്‍ത്താവ് ടോര്‍ചര്‍ ചെയ്യുന്നുവെന്ന് കത്തെഴുതിവെച്ച് അപര്‍ണ ആത്മഹത്യ ചെയ്തു'. ഇപ്പോള്‍ അപര്‍ണയുടെ ഭര്‍ത്താവ് ജയിലില്‍ കമ്പി എണ്ണുകയാണെന്നും പ്രമുഖ നടന്‍ പറയുന്നു.


Controversial Comments | 'അവിവാഹിതയായ സഹോദരിയുമായും ഭര്‍ത്താവിന് ബന്ധം, രണ്ടുപേരെയും ഒരുമിച്ച് പിടികൂടി'; സമൂഹ മാധ്യമങ്ങളില്‍ കോളിളക്കം സൃഷ്ടിച്ച് അപര്‍ണ നായരുടെ മരണത്തെക്കുറിച്ച് പ്രമുഖ തമിഴ് നടന്റെ വാക്കുകള്‍



Keywords: News, Kerala, Kerala-News, Malayalam-News, Makes, Controversial, Comments, Late Aparna Nair, Actor, Actress, Social Media, Death, Husband, Sister, Mother, Letter, Police, FIR, Kerala News, Kochi News, Tamil Actor Makes Controversial Comments against Late Aparna Nair.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia