Obituary | പ്രമുഖ തമിഴ് ഹാസ്യ നടന്‍ ബോണ്ട മണി അന്തരിച്ചു; വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

 


ചെന്നൈ: (KVARTHA) പ്രമുഖ തമിഴ് ഹാസ്യ നടന്‍ ബോണ്ട മണി (60) അന്തരിച്ചു. കഴിഞ്ഞ ഒരുവര്‍ഷത്തോളമായി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രി പതിനൊന്നരയ്ക്ക് വീട്ടില്‍വച്ച് ബോധരഹിതനായ ബോണ്ട മണിയെ ഉടന്‍ തന്നെ ക്രോംപേട്ടിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Obituary | പ്രമുഖ തമിഴ് ഹാസ്യ നടന്‍ ബോണ്ട മണി അന്തരിച്ചു; വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

ശ്രീലങ്കയിലെ മാന്നാര്‍ ജില്ല സ്വദേശിയാണ് ബോണ്ട മണി. 1991ല്‍ ഭാഗ്യരാജ് സംവിധാനം ചെയ്ത 'പൗനു പൗനു താന്‍' എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള രംഗപ്രവേശം. അയ്യാ, സുന്ദര ട്രാവല്‍സ്, സചിന്‍, മഴൈ, ആറ്, മരുതമലൈ, വിന്നര്‍, വേലായുധം, രാജാധിരാജ തുടങ്ങിയ നിരവധി സിനിമകളില്‍ ഹാസ്യ വേഷത്തില്‍ എത്തിയിട്ടുണ്ട്.

വാ വരലാം വാ' എന്ന തമിഴ് ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. ഇരുവൃക്കകളും തകരാറിലായ അദ്ദേഹം ചികിത്സയില്‍ കഴിയുകയായിരുന്നു. ചികിത്സാ ചെലവുകള്‍ക്കായി നടന്‍ ബുദ്ധിമുട്ടുന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. നടന്മാരായ ധനുഷ്, വിജയ് സേതുപതി എന്നിവര്‍ മണിയുടെ ചികിത്സയ്ക്കായി ഓരോ ലക്ഷം രൂപവീതം നല്‍കിയിരുന്നു.

വടിവേലുവിനൊപ്പമായിരുന്നു ബോണ്ട മണി വെള്ളിത്തിരയില്‍ തിളങ്ങിയത്. അദ്ദേഹവും മണിക്ക് സാമ്പത്തിക സഹായവുമായെത്തിയിരുന്നു. മാലതിയാണ് ഭാര്യ. ഒരു മകനും മകളുമുണ്ട്.

Keywords:  Tamil actor-comedian Bonda Mani passes away, Chennai, News, Bonda Mani, Dead, Obituary, Actor, Kidney, Treatment, Hospital, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia