Arrested | 'തളിപ്പറമ്പില്‍ മൂന്ന് ക്ഷേത്രങ്ങളില്‍ കവര്‍ചാ പരമ്പര'; പ്രതികള്‍ അറസ്റ്റില്‍

 


തളിപ്പറമ്പ് : (KVARTHA) തളിപറമ്പ് മേഖലയിലെ മുയ്യത്തെ മൂന്ന് ക്ഷേത്രങ്ങളില്‍ കവര്‍ച നടത്തിയെന്ന സംഭവത്തില്‍ പ്രദേശവാസികള്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത് കുപ്രസിദ്ധ മോഷ്ടാക്കളെയാണെന്ന് പൊലീസ് അറിയിച്ചു. കോഴിക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജോഷിത്(33), അഭിനന്ദ്(21) എന്നിവരെയാണ് പിടികൂടിയത്. ഇവരെ തളിപ്പറമ്പ് പൊലീസ് അറസ്റ്റു ചെയ്തു.

Arrested | 'തളിപ്പറമ്പില്‍ മൂന്ന് ക്ഷേത്രങ്ങളില്‍ കവര്‍ചാ പരമ്പര'; പ്രതികള്‍ അറസ്റ്റില്‍

നടക്കാവ്, അത്താണി, എലത്തൂര്‍, കുന്ദമംഗലം, കാക്കൂര്‍ എന്നീ പൊലീസ് സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ കേസുകളുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ശനിയാഴ്ച രാത്രിയാണ് വരഡൂല്‍ ലക്ഷ്മി നാരായണ ക്ഷേത്രം, മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, ഇരട്ടതൃക്കോവില്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ ഇവര്‍ കവര്‍ച നടത്തിയത്.

ഭണ്ഡാരങ്ങല്‍ പൊളിച്ച് കവര്‍ച നടത്തിയതിന് പുറമെ ഇരട്ടതൃക്കോവില്‍ ക്ഷേത്രത്തിന്റെ ഓഫീസിന്റെ പൂട്ട് തകര്‍ത്ത് അലമാര തുറന്നും കവര്‍ച നടത്തി. ഓഫീസില്‍ പണം ഉണ്ടായിരുന്നുവെങ്കിലും അത് മോഷ്ടാക്കളുടെ ശ്രദ്ധയില്‍ പെട്ടില്ല.

പകല്‍ സമയത്ത് ഒറ്റപ്പെട്ട ക്ഷേത്രങ്ങള്‍ കണ്ടുവെച്ച് രാത്രിയില്‍ കവര്‍ച നടത്തുകയാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തതിനു ശേഷം കോടതിയില്‍ ഹാജരാക്കും.

Keywords:  Taliparamba: Robbery series in three temples; Accused arrested, Kannur, News, Robbers, Arrested, Temple, Court, Police, Office, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia