Swapna Suresh | സ്വപ്നാ സുരേഷ് തളിപ്പറമ്പ് ഡി വൈ എസ് പി ഓഫിസില്‍ തെളിവെടുപ്പിന് ഹാജരായില്ല

 


കണ്ണൂര്‍: (KVARTHA) സി പി എം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍ എം എല്‍ എയെ അപകീര്‍ത്തിപ്പെടുത്തിയതായി കാണിച്ച് തളിപ്പറമ്പ് ഏരിയാ സെക്രടറി കെ സന്തോഷ് നല്‍കിയ പരാതിയില്‍ തളിപ്പറമ്പ് ഡി വൈ എസ് പിയുടെ മുന്‍പാകെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് തെളിവെടുപ്പിന് ഹാജരായില്ല. ഡിസംബര്‍ 22 ന് ഹാജരാകാന്‍ കഴിയില്ലെന്ന് സ്വപ്നാ സുരേഷ് അറിയിക്കുകയായിരുന്നു.

Swapna Suresh | സ്വപ്നാ സുരേഷ് തളിപ്പറമ്പ് ഡി വൈ എസ് പി ഓഫിസില്‍ തെളിവെടുപ്പിന് ഹാജരായില്ല

വരുന്ന 27 ന് ഹാജരാവാമെന്ന് സ്വപ്ന സുരേഷ് പൊലീസിനെ അറിയിച്ചതായാണ് വിവരം. ബംഗ്ലൂരുവിലെത്തിയാണ് ശ്രീകണ്ഠപുരം എസ് ഐ യുടെ നേതൃത്വത്തിലുള്ള സംഘം സ്വപ്നാ സുരേഷിന് തെളിവെടുപ്പിന് ഹാജരാകാന്‍ നോടിസ് നല്‍കിയത്.

ഇതു കൂടാതെ എം വി ഗോവിന്ദന്‍ തളിപ്പറമ്പ് ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഫയല്‍ ചെയ്ത മാനനഷ്ട കേസില്‍ വിചാരണയ്ക്ക് ഹാജരാകാന്‍ സ്വപ്നാ സുരേഷിനും രണ്ടാം പ്രതി ബക്കളത്തെ വിജേഷ് പിള്ളയ്ക്കും കോടതി നോടിസ് അയച്ചിട്ടുണ്ട്. ജനുവരി നാലിന് ഹാജരാവാനാണ് സമന്‍സ് നല്‍കിയിട്ടുള്ളത്.

Keywords:  Swapna Suresh did not appear for evidence in DYSP office Thaliparamba, Kannur, News, MV Govindan, Swapna Suresh, Notice, Evidence, DYSP office, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia