Follow KVARTHA on Google news Follow Us!
ad

Sunny Joseph | കണ്ണൂര്‍ വൈസ് ചാന്‍സലര്‍ പുനര്‍നിയമന കേസില്‍ വന്ന സുപ്രീം കോടതി വിധി മുഖ്യമന്ത്രി പിണറായി വിജയനേറ്റ ഏറ്റവും വലിയ തിരിച്ചടിയെന്ന് സണ്ണി ജോസഫ് എംഎല്‍എ

കെപിസിടിഎ സംസ്ഥാന നേതൃ കണ്‍വെന്‍ഷന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു Pinarayi Vijayan, Chief Minister, CM Pinarayi, Vice Chancellor, Sunny Joseph, ML
കണ്ണൂര്‍: (KVARTHA) ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന സംവിധാനമായി കെ പി സി ടി എ മാറിയെന്നന്നതിന്റെ ഫലമാണ് കണ്ണൂര്‍ വൈസ് ചാന്‍സിലര്‍ കേസെന്ന് അഡ്വ. സണ്ണി ജോസഫ് എം എല്‍ എ അഭിപ്രായപ്പെട്ടു. കണ്ണൂര്‍ ഗ്രീന്‍പാര്‍ക് റസിഡന്‍സില്‍ കെ പി സി ടി എ സംസ്ഥാന നേതൃ കണ്‍വെന്‍ഷന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സ്വജനപക്ഷപാതം, ബന്ധു നിയമനം എന്നിവ പ്രോത്സാഹിപ്പിക്കുന്ന എല്ലാവര്‍ക്കും കിട്ടിയ തിരിച്ചടിയാണ് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ വിധിയിലുണ്ടായത്. സംസ്ഥാന ഗവണ്‍മെന്റിന്റെ അനാധികൃത ഇടപെടലെന്ന്് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിധിച്ചത് മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ച ഏറ്റവും വലിയ തിരിച്ചടിയാണ്. കേസ് നടത്തുന്നതില്‍ നേതൃത്വം നല്‍കിയ ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, ഡോ. ഷിനോ പി ജോസ് എന്നിവരെ എല്‍ എല്‍ എ അഭിമന്ദിച്ചു.

സംസ്ഥാന പ്രസിഡന്റ് ആര്‍ അരുണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജെനറല്‍ സെക്രടറി ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, ജെനറല്‍ കണ്‍വീനര്‍ ഡോ. ഷിനോ പി ജോസ്, മുന്‍ സംസ്ഥാന പ്രസിഡണ്ടുമാരുടെ പ്രതിനിധി ഡോ. ടി മുഹമ്മദലി, ടീചേഴ്സ് വോയിസ് ജേണല്‍ എഡിറ്റര്‍ ഡോ. എ എസ് അനീഷ് എന്നിവര്‍ സംസാരിച്ചു.

നാലുവര്‍ഷ ഡിഗ്രി കോഴ്സ് നടപ്പിലാക്കുമ്പോള്‍ ജനാധിപത്യ രീതിയിലുള്ള തുറന്ന ചര്‍ച്ച ആവശ്യമാണെന്നും സ്വജന പാതത്തിലൂടെ നിയമിതരാകുന്ന നാലുവര്‍ഷ ഡിഗ്രി കോഴ്സിലെ വിവിധ കമിറ്റി അംഗങ്ങളുടെ നടപടികള്‍ ചോദ്യം ചെയ്യപ്പെടണമെന്നും ഡോ. ഇ കെ സാജിദ് സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

കോളജ് അധ്യാപകര്‍ക്ക് അവകാശമായ ക്ഷാമബത്ത നിഷേധിക്കുന്ന സര്‍കാര്‍ നിലപാട് ചോദ്യം ചെയ്യപ്പെടണമെന്ന് മുഹമ്മദ് നിഷാദ് മണിപറമ്പത്ത് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നാലുവര്‍ഷ ഡിഗ്രി കോഴ്സുകള്‍ നടപ്പിലാകുമ്പോള്‍ അധ്യാപക തസ്തികകള്‍ ഗണ്യമായി കുറയുന്ന സാഹചര്യം പ്രതിരോധിക്കണമെന്ന് ഡോ. പി സുല്‍ഫി ആവശ്യപ്പെട്ടു.

നാലുവര്‍ഷ ഡിഗ്രി കോഴ്സുകള്‍ നടപ്പിലാകുമ്പോള്‍ പ്രാക്ടികല്‍ ഘടകങ്ങള്‍ പ്രവര്‍ത്തി സമയത്തിന്റെ ഭാഗമായി ഉറപ്പുവരുത്തുവാന്‍ ഇടപെടല്‍ നടത്തണമെന്ന് ഡോ. പി റഫീഖ് ആവശ്യപ്പെട്ടു.ഏഴാം ശമ്പള പരിഷ്‌കരണത്തിന്റെ ഭാഗമായി കേരളത്തിലെ കോളജ് അധ്യാപകര്‍ക്ക് നഷ്ടമായ 1500 കോടി രൂപ സര്‍കാര്‍ കെടുകാര്യസ്ഥതമൂലം നഷ്ടമായതാണെന്നും ജോലി ചെയ്ത കൂലി തിരിച്ചു മേടിക്കുവാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും ഡോ. എന്‍ കെ മുഹമ്മദ് അസ്ലം അവതരിപ്പിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

കണ്ണൂര്‍ സര്‍ലകലാശാല അധ്യാപകരുടെ പ്രമോഷന് വേണ്ടിയുള്ള സെലക്ഷന്‍ പാനലുകളില്‍ അന്യസംസ്ഥാന പ്രൊഫസര്‍മാര്‍ ഉള്‍ക്കൊള്ളിക്കപ്പെടുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതിനാല്‍ പാനലുകളില്‍ കേരളത്തിലെ അധ്യാപകര്‍ തന്നെ ഉള്‍പെടുവാന്‍ വേണ്ട ഇടപെടല്‍ നടത്തണമെന്ന് ജോണ്‍സണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു.

പി എഫ് ക്രെഡിറ്റ് കാര്‍ഡ് സമയബന്ധിതമായി ലഭ്യമാകാത്തത് അഴിമതിയുടെ സൂചനയാണെന്നും ആയതിനാല്‍ പിഎഫ് ക്രെഡിറ്റ് കാര്‍ഡ് ലഭ്യമാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്നും ജോണ്‍സണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു.

കാലികറ്റ് സര്‍വകലാശാലയില്‍ അധ്യാപകര്‍ക്ക് മൂല്യനിര്‍ണയുമായി ബന്ധപ്പെട്ട അനാവശ്യ നടപടികള്‍ പരീക്ഷാ വിഭാഗം സ്വീകരിക്കുന്നത് അനധികൃതമാണെന്നും നീതിയുക്തമല്ലാത്ത നടപടികള്‍ക്കെതിരെ നിലപാട് സ്വീകരിക്കണമെന്നും രഞ്ജിത്ത് വര്‍ഗീസ് ആവശ്യപ്പെട്ടു.
Keywords: News, Kerala, Kerala-News, Kannur, Kannur-News, Pinarayi Vijayan, Chief Minister, CM Pinarayi, Vice Chancellor, Sunny Joseph, MLA, Kannur News, Case, Biggest Setback, Reappointment Case, Supreme Court verdict in Kannur VC reappointment case is the biggest setback for CM Pinarayi, says Sunny Joseph MLA.

Post a Comment