Stroke | ജീവിതത്തിൽ ഒന്നോ രണ്ടോ തവണ മാത്രമല്ല, സ്ട്രോക്ക് 6 മാസം തുടർച്ചയായും സംഭവിക്കാം! ഈ രോഗമാണ് കാരണം; പ്രാരംഭ ലക്ഷണങ്ങളെ അവഗണിക്കരുതെന്ന് ഡോക്ടർമാർ

 


ന്യൂഡെൽഹി: (KVARTHA) തലച്ചോറിലെ ഏതെങ്കിലും ഒരു രക്തക്കുഴലിൽ ബ്ലോക്ക് വരുമ്പോൾ അല്ലെങ്കിൽ ഒരു രക്തക്കുഴൽ പൊട്ടി തലച്ചോറിലേക്ക് രക്തസ്രാവം സംഭവിക്കുമ്പോൾ ഉണ്ടാകുന്ന ഗുരുതരമായ രോഗാവസ്ഥയാണ് സ്ട്രോക്ക് അഥവാ അഥവാ പക്ഷാഘാതം. സാധാരണയായി, ഒരു വ്യക്തിക്ക് ജീവിതത്തിൽ ഒന്നോ രണ്ടോ തവണ മാത്രമേ പക്ഷാഘാതം ഉണ്ടാകാനുള്ള സാധ്യതയുള്ളൂ, എന്നാൽ ചില സന്ദർഭങ്ങളിൽ, ഒരു മാസത്തിൽ പലതവണ പക്ഷാഘാതം ഉണ്ടാകാമെന്ന് നിങ്ങൾക്കറിയാമോ?

Stroke | ജീവിതത്തിൽ ഒന്നോ രണ്ടോ തവണ മാത്രമല്ല, സ്ട്രോക്ക് 6 മാസം തുടർച്ചയായും സംഭവിക്കാം! ഈ രോഗമാണ് കാരണം; പ്രാരംഭ ലക്ഷണങ്ങളെ അവഗണിക്കരുതെന്ന് ഡോക്ടർമാർ

അത്തരത്തിലൊരു വിചിത്രമായ കേസാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഉത്തർപ്രദേശിൽ താമസിക്കുന്ന 55 വയസുള്ള ഒരു രോഗി കഴിഞ്ഞ ആറ് മാസമായി പക്ഷാഘാതം മൂലം കഷ്ടപ്പെടുകയായിരുന്നു. രോഗിയുടെ കാലുകൾക്ക് പക്ഷാഘാതം ആവർത്തിച്ച് അനുഭവപ്പെടുന്നുണ്ടായിരുന്നു. ഇതുമൂലം കാലുകൾ തളർന്ന് പല പ്രശ്‌നങ്ങളും നേരിടേണ്ടി വന്നു. തുടർച്ചയായ പക്ഷാഘാതം മൂലം രോഗി കിടപ്പിലായിരുന്നു. പല ആശുപത്രികളിലും ചികിൽസിച്ചെങ്കിലും ഫലമുണ്ടായില്ല.

അത്തരമൊരു സാഹചര്യത്തിൽ, രോഗിയെ നോയിഡയിലെ മെട്രോ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇവിടെ രോഗിയുടെ എംആർഐ സ്കാൻ, രക്തപരിശോധന, വിഇപി ടെസ്റ്റ് തുടങ്ങിയവ നടത്തി. പരിശോധനകൾക്ക് ശേഷം രോഗിക്ക് ഡിമെയിലിനേറ്റിംഗ് ഡിസോർഡർ എന്ന ന്യൂറോളജിക്കൽ രോഗമുണ്ടെന്ന് കണ്ടെത്തിയതായി രോഗിയെ ചികിത്സിച്ച ന്യൂറോളജി വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റ് ഡോ പൂജ കുശ്വാഹ പറഞ്ഞു.

ഇതൊരു അപകടകരമായ രോഗമാണ്, എന്നാൽ കൃത്യസമയത്ത് ചികിത്സിച്ചാൽ പൂർണമായും സുഖം പ്രാപിക്കാം. ഈ രോഗം പാരാപാരെസിസ്, ക്വാഡ്രിപാരെസിസ്, കാഴ്ച നഷ്ടപ്പെടൽ തുടങ്ങിയവയിലേക്ക് നയിക്കുന്നു. പക്ഷാഘാതവും തുടർച്ചയായി വന്നുകൊണ്ടിരിക്കും. ഒരു അവയവത്തിന്റെ ബലഹീനതയെ മോണോപാരെസിസ് എന്നും ശരീരത്തിന്റെ പകുതി ഭാഗത്തിനുണ്ടാകുന്ന ബലഹീനതയെ ഹെമിപാരെസിസ് എന്നും വിളിക്കുന്നു. രണ്ട് കാലുകൾക്കുമുണ്ടാകുന്ന തളർച്ചയെ പാരാപാരെസിസ് എന്ന് വിളിക്കുന്നു. ഇത്തരത്തിൽ പെട്ടെന്ന് ശരീരത്തിനുണ്ടാകുന്ന ബലഹീനത സ്ട്രോക്കിന്റെ ലക്ഷണമാകാം.

ഡിമെയിലിനേറ്റിംഗ് ഡിസോർഡർ

ഈ രോഗത്തിൽ, ശരീരത്തിന്റെ നാഡീവ്യവസ്ഥയുടെ സംരക്ഷിത പാളിക്ക് കേടുപാടുകൾ അംബവിക്കുന്നു. പാരമ്പര്യം, വൈറൽ അണുബാധ തുടങ്ങിയ കാരണങ്ങളാൽ ഈ രോഗം ഉണ്ടാകാം. ഈ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ ഓരോ സാഹചര്യത്തിലും വ്യത്യസ്തമാണ്, എന്നാൽ സാധാരണ ലക്ഷണങ്ങളിൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബലഹീനതയും തളർച്ചയും ഉണ്ടാകാം. ബലഹീനത, ശരീരത്തിലെ നീർവീക്കം തുടങ്ങിയ പ്രശ്നങ്ങൾ നേരിട്ടാൽ ഉടൻ ഡോക്ടറെ സമീപിക്കണം. ഈ കാര്യത്തിൽ ഒട്ടും അശ്രദ്ധ കാണിക്കരുത്.

Keywords: News, National, New Delhi, Stroke, Health Tips, Lifestyle, Diseases, Patient, Stroke can occur continuously for 6 months.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia