Ram Ram | 'എല്ലാവര്‍ക്കും റാം റാം..'; മധ്യപ്രദേശില്‍ സസ്‌പെന്‍സ് നിറച്ച് ശിവ രാജ് സിങ് ചൗഹാന്റെ സമൂഹ മാധ്യമ പോസ്റ്റ്

ഭോപാല്‍: (KVARTHA) മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പിന് മുമ്പേ തുടങ്ങിയതാണ് മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെയാണ് ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. അതിനിടെ മധ്യപ്രദേശ് തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വന്‍വിജയത്തിന്റെ പ്രധാന കാരണക്കാരന്‍ ശിവ രാജ് സിങ് ചൗഹാനാണെന്ന വാദങ്ങള്‍ ഉയര്‍ന്നുവരുന്നു. കാലങ്ങളായി മധ്യപ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനം വഹിക്കുന്നതും ചൗഹാനാണ്.

മുഖ്യമന്ത്രി പദം സംബന്ധിച്ച് പാര്‍ടിയില്‍ സജീവമായ ചര്‍ചകള്‍ നടന്നുവരുന്നതിനിടെയാണ് പുതിയൊരു പോസ്റ്റ് എക്സിലൂടെ പങ്കുവെച്ച് ജനങ്ങള്‍ക്ക് സസ്പെന്‍സ് ഒരുക്കി ശിവ രാജ് സിങ് ചൗഹാന്‍ രംഗത്തെത്തിയത്. അടുത്ത മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിന് തൊട്ടുമുമ്പാണ് എക്സില്‍ ' എല്ലാവര്‍ക്കും റാം റാം..' എന്ന കുറിപ്പുമായി ശിവ രാജ്  സിങ് രംഗത്തെത്തിയത്. കൈകൂപ്പിയുള്ള ഒരു ചിത്രവും അദ്ദേഹം പങ്കുവെച്ചു. ഇത് ശിവ രാജ് സിങ് അടുത്ത മുഖ്യമന്ത്രി ആകുന്നതിന് മുന്നോടിയായുള്ള സൂചനയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

Ram Ram | 'എല്ലാവര്‍ക്കും റാം റാം..'; മധ്യപ്രദേശില്‍ സസ്‌പെന്‍സ് നിറച്ച് ശിവ രാജ് സിങ് ചൗഹാന്റെ സമൂഹ മാധ്യമ പോസ്റ്റ്

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, ഒബിസി മോര്‍ച അധ്യക്ഷനും രാജ്യസഭാ എംപിയുമായ കെ ലക്ഷ്മണ്‍, ബിജെപി ദേശീയ സെക്രടറി ആശ ലാക്ര എന്നിവര്‍ക്കാണ് മധ്യപ്രദേശിന്റെ പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനായുള്ള ചുമതല. തിങ്കളാഴ്ച വൈകിട്ട് നാലുമണിക്കാണ് പുതിയ എംഎല്‍എമാരുടെ യോഗം ചേരുന്നത്.

എംഎല്‍എമാര്‍ക്കുള്ള ക്ഷണക്കത്ത് അയച്ചിട്ടുണ്ടെന്നും പാര്‍ടി ഉടന്‍ തന്നെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്നും ബിജെപി മധ്യപ്രദേശ് അധ്യക്ഷന്‍ വിഡി ശര്‍മ അറിയിച്ചു. ചൗഹാന്റെ പോസ്റ്റിനെക്കുറിച്ചും ശര്‍മ സംസാരിച്ചു. ' ഇത് രാമരാജ്യമാണ്. അയോധ്യയിലെ രാമക്ഷേത്രത്തില്‍ ജനുവരി 22 ന് പ്രതിഷ്ഠ നടത്തും. രാവിലെ മുതല്‍ ഞങ്ങള്‍ എല്ലാവരെയും അഭിസംബോധന ചെയ്യുന്നത് റാം റാം എന്ന് പറഞ്ഞാണ്. ഒരു ദിവസം രാമന്റെ പേര് വിളിച്ച് തുടങ്ങുന്നത് നമ്മുടെ സംസ്‌കാരമാണ്'- എന്നും ശര്‍മ പ്രതികരിച്ചു.

Keywords:  Shivraj Singh Chouhan's 'Ram Ram' tweet fuels speculation as suspense over Madhya Pradesh CM continues, Madhya Pradesh, News, Shivraj Singh Chouhan, Ram Ram' Tweet, Suspense, Madhya Pradesh CM, Politics, Social Media, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia