Arrested | മകളെ മര്‍ദിക്കാന്‍ സുഹൃത്തിന് കൂട്ടുനിന്നുവെന്ന പരാതിയില്‍ സീരിയല്‍ താരം റാണി അറസ്റ്റില്‍

 


തിരുവനന്തപുരം: (KVARTHA) മകളെ മര്‍ദിക്കാന്‍ സുഹൃത്തിന് കൂട്ടുനിന്നുവെന്ന പരാതിയില്‍ സീരിയല്‍ താരം റാണി അറസ്റ്റില്‍. പോക്‌സോ നിയമ പ്രകാരമാണ് റാണിയെ അറസ്റ്റുചെയ്തത്. കാട്ടാക്കട പൊലീസിന്റേതാണ് നടപടി. രണ്ടാമത്തെ ഭര്‍ത്താവിലെ മകളെ സുഹൃത്തായ സുബിന്‍ മര്‍ദിച്ചപ്പോള്‍ സഹായം ചെയ്തു നല്‍കിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്.

പരാതിയില്‍ സുബിനെ നേരെത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 16 വയസുള്ള മകളെ മര്‍ദിക്കാനാണ് റാണി കൂട്ടുനിന്നതെന്ന് പൊലീസ് പറഞ്ഞു. ഇതുസംബന്ധിച്ച ബന്ധുക്കളുടെ പരാതിയിലാണ് അറസ്റ്റ്. റാണിയെ കോടതിയില്‍ ഹാജക്കുമെന്ന് പൊലീസ് അറിയിച്ചു.

Arrested | മകളെ മര്‍ദിക്കാന്‍ സുഹൃത്തിന് കൂട്ടുനിന്നുവെന്ന പരാതിയില്‍ സീരിയല്‍ താരം റാണി അറസ്റ്റില്‍

Keywords: Serial Actress Arrested POCSO Case, Thiruvananthapuram, News, Serial Actress, Arrested POCSO Case, Police, Court, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia