Cricket | ബോളണ്ട് പാർക്കിലെ ക്ലാസിക്ക് സഞ്ജു

 


_മൂസാ ബാസിത്ത്_

(KVARTHA) ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള മൂന്നാം ഏകദിന മത്സരത്തിൽ സിംഗിൾ ഓടി സഞ്ജു സെഞ്ച്വറി സ്വന്തമാക്കുമ്പോൾ ഭൂരിഭാഗം മലയാളികളും മനസ് കൊണ്ട് പാടി കാണും ആ പാട്ട്, 'ആഞ്ഞടിച്ചു ഉയർന്ന പന്ത് പോൽ വീണുടത്തു നിന്നുയാർന്നുവാ...'. രണ്ടാം ഏകദിനത്തിൽ കിട്ടിയ അവസരം മുതലാക്കാനാവാതെ നിറം മങ്ങിയപ്പോൾ ട്രോൾ പേജുകളിൽ സഞ്ജു വീണ്ടും ട്രെൻഡായി, ജസ്റ്റിസ് ഫോർ സഞ്ജു എന്നും പറഞ്ഞു ഇനി ആര് വരും എന്നൊക്കെയായി പരിഹാസം.

Cricket | ബോളണ്ട് പാർക്കിലെ ക്ലാസിക്ക് സഞ്ജു

അനാവശ്യ ഷോട്ടുകൾ അടിച്ച് വിക്കറ്റ് കളയുന്നവൻ, പക്വത കുറഞ്ഞ ബാറ്റിംഗ്, ക്ഷമ കാണിക്കാത്ത ബാറ്റ്‌സ്‍മാൻ, സഞ്ജു നിരാശപ്പെടുത്തുമ്പോഴൊക്കെ സ്ഥിരം വരാറുള്ള കമന്റ്, എന്നാൽ 114 പന്തിൽ നിന്ന് 108 എന്ന സ്കോർ സ്വന്തമാക്കി മടങ്ങുമ്പോൾ സഞ്ജു എല്ലാത്തിനും മറുപടി നൽകി കഴിഞ്ഞിരുന്നു. മുമ്പൊരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആ ഇന്നിങ്സ് കാണുമ്പോൾ മനസിൽ ഓടിയെത്തി. 'വിമർശനങ്ങൾ കൂടുംതോറും എന്റെ പെർഫോമൻസ് മെച്ചപ്പെട്ടു എന്നാണ് ഞാൻ കരുതുന്നത്'.

Cricket | ബോളണ്ട് പാർക്കിലെ ക്ലാസിക്ക് സഞ്ജു

ക്ഷമയോടെ , ടീമിനെ പ്രതിസന്ധി ഘട്ടത്തിൽ കര കയറ്റിയ ക്ലാസിക് ഇന്നിങ്സ്, ഇന്ത്യക്ക് വേണ്ടി കരിയറിലെ ആദ്യത്തെ ഏകദിന സെഞ്ചുറി, അതും വിദേശ മണ്ണിൽ. ആ സെഞ്ച്വറിയുടെയും കൂടി കരുത്തിൽ സൗത്ത് ആഫ്രിക്കൻ മണ്ണിൽ ഏകദിന പരമ്പര ഇന്ത്യക്ക് സ്വന്തം, സഭാഷ് സഞ്ജു....

2013ൽ ഇന്ത്യ ടുഡേയിലെ ഓണപ്പതിപ്പിൽ അഞ്ചു ഹീറോകൾ എന്നൊരു ഫീച്ചർ വായിച്ചിരുന്നു. കായിക രംഗം കരിയറായി കാണാൻ ധൈര്യപെടാത്ത കേരളീയർക്ക് മാതൃകയാണ് ഈ പതിനെട്ടുക്കാരൻ എന്നായിരുന്നു തല വാചകം, ഐ പി എല്ലിൽ രാജസ്ഥാൻ വേണ്ടി തിളങ്ങിയ തുടക്ക സമയം, രഞ്ജി ട്രോഫിയിൽ ഹിമാചൽ പ്രദേശിനെതിരെ സെഞ്ചുറി അടിച്ച് ശ്രദ്ധ നേടിയ സമയം. അന്നത്തെ ആ ഫീച്ചറിൽ സഞ്ജു തന്റെ സ്വപ്നത്തെ കുറിച്ച് പങ്കു വെയ്ക്കുന്നുണ്ട്, ഇന്ത്യൻ ടീമിൽ ഇടം നേടുന്ന ദിനത്തെ കുറിച്ചുള്ള സ്വപ്നം.

പത്ത് വർഷങ്ങൾക്കിപ്പുറം സഞ്ജു ആ സ്വപ്നങ്ങൾക്കുമപ്പുറം ഏറെ മുന്നോട്ട് പോയിരിക്കുന്നു, നിർഭയനായി , സ്ഥിരതയാർന്ന ബാറ്റിംഗ് പെർഫോമൻസോടെ, ആത്മ വിശ്വത്തോടെ വിക്കറ്റ് കീപ്പർ ഗ്ലൗസണിഞ്ഞ്, നേതൃപാടവം കൈമുതലാക്കി തലയെടുപ്പോടെ തിളങ്ങാൻ ഇനിയും നമ്മുടെ സഞ്ജുവിന് സാധിക്കട്ടെ.

Keywords:  Article, Editor, Cricket, Classic, Boland Park Stadium, Dakshina Africa, Century, Sanju Samson, Cricket, Team India, Sports, Sanju's Classic at Boland Park stadium. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia