Criticized | ഇഫ്താര്‍ വിരുന്ന് നടക്കുമ്പോഴോ ഫലസ്തീന്‍ അനുകൂല റാലി നടക്കുമ്പോഴോ പങ്കെടുക്കുന്ന കാര്യത്തില്‍ ആശയക്കുഴപ്പമില്ല, രാമക്ഷേത്രത്തിന്റെ കാര്യത്തില്‍ മാത്രമാണിത്; കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍

 


തിരുവനന്തപുരം: (KVARTHA) രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. ഇഫ്താര്‍ വിരുന്ന് നടക്കുമ്പോഴോ ഫലസ്തീന്‍ അനുകൂല റാലി നടക്കുമ്പോഴോ പങ്കെടുക്കണമോയെന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് ആശയക്കുഴപ്പമില്ലെന്നും രാമക്ഷേത്രത്തിന്റെ കാര്യത്തില്‍ മാത്രമാണ് ഇതെന്നും മന്ത്രി കുറ്റപ്പെടുത്തി.

രാമക്ഷേത്രത്തിലെ പ്രാണ്‍ പ്രതിഷ്ഠാചടങ്ങില്‍ പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസിന് ആശയക്കുഴപ്പം ഉണ്ടെങ്കില്‍ അത് ഭൂരിപക്ഷ സമുദായത്തോടുള്ള അവഹേളനമാണെന്നും അദ്ദേഹം പറഞ്ഞു. ഇതേ കോണ്‍ഗ്രസ് രാമഭക്തന്മാരായി ഉത്തരേന്‍ഡ്യയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതും നാം കണ്ടിട്ടുണ്ട്. ഇങ്ങനെയൊരു പാര്‍ടിയില്‍ തുടരണമോയെന്ന് കോണ്‍ഗ്രസിലെ രാമഭക്തരായ ഹിന്ദുക്കള്‍ ചിന്തിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


Criticized | ഇഫ്താര്‍ വിരുന്ന് നടക്കുമ്പോഴോ ഫലസ്തീന്‍ അനുകൂല റാലി നടക്കുമ്പോഴോ പങ്കെടുക്കുന്ന കാര്യത്തില്‍ ആശയക്കുഴപ്പമില്ല, രാമക്ഷേത്രത്തിന്റെ കാര്യത്തില്‍ മാത്രമാണിത്; കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍

ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് ഭയക്കുന്നതിന് കാരണം മുസ്ലിം ലീഗാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുസ്ലിം ലീഗിനെ ഭയന്നിട്ടാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ കോണ്‍ഗ്രസ് പേരുമാറ്റി മുസ്ലിം ലീഗില്‍ ലയിച്ചാല്‍ മതി. ഇന്‍ഡ്യന്‍ നാഷനല്‍ കോണ്‍ഗ്രസ് എന്നൊരു പേരിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷ സമുദായത്തെ തുടര്‍ചയായി അവഹേളിക്കുന്ന നിലപാട് കോണ്‍ഗ്രസിനകത്തുള്ള ഹിന്ദുക്കളെങ്കിലും തിരിച്ചറിയണം. മുസ്ലിം ലീഗിനെ ഭയന്നുകൊണ്ട് സുപ്രീംകോടതിയുടെ വിധിയെ പോലും അംഗീകരിക്കാനാവാത്ത പരിതാപകരമായ അവസ്ഥയിലാണ് കോണ്‍ഗ്രസിനെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

നേരത്തെ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ വ്യത്യസ്ത നിലപാട് പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. കെ മുരളീധരന്‍ ചടങ്ങില്‍ പങ്കെടുക്കരുതെന്നാണ് കേരള നേതാക്കളുടെ അഭിപ്രായമെന്ന് പറഞ്ഞപ്പോള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ദേശീയ നേതൃത്വമാണെന്നായിരുന്നു കെ സുധാകരന്‍ പറഞ്ഞിരുന്നത്. ശശി തരൂര്‍ ആകട്ടെ തീരുമാനിക്കാന്‍ കുറച്ചു സമയം നല്‍കണമെന്നും അഭ്യര്‍ഥിച്ചു.

Keywords:  Ram temple consecration in Ayodhya: V Muralidharan Criticized Congress, New Delhi, News, Ram Temple, Consecration, Ayodhya, Religion, Politics, Congress, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia