Booked | നവ കേരള ബസിന് നേരെ ഷൂ എറിഞ്ഞ് പ്രതിഷേധിച്ച സംഭവം; കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു

 


പെരുമ്പാവൂര്‍: (KVARTHA) നവ കേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിനുനേരെ ഷൂ എറിഞ്ഞ് പ്രതിഷേധിച്ച കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തി. ഷൂ എറിഞ്ഞതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തത്. ഐപിസി 308, 283, 353 വകുപ്പുകളാണ് കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

നാലു കെ എസ് യു പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇങ്ങനെയൊരു പ്രതിഷേധം നടത്തുന്നതിലൂടെ അപകടമുണ്ടായി മരണം വരെ ഉണ്ടായേക്കുമെന്ന ബോധ്യം പ്രതികള്‍ക്ക് ഉണ്ടെന്നാണ് എഫ്ഐ ആര്‍. കസ്റ്റഡിയിലെടുത്ത കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരുടെ അറസ്റ്റ് തിങ്കളാഴ്ച (11.12.2023) രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

പെരുമ്പാവൂരില്‍ നിന്നും കോതമംഗലത്തേക്ക് പ്രവേശിക്കുന്നതിനിടെ ഓടക്കാലില്‍ വച്ചായിരുന്നു ഷൂ എറിഞ്ഞത്. കെ എസ് യു സംസ്ഥാന സെക്രടറി ബേസില്‍ പാറേക്കുടിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാര്‍ക്കുനേരേ പൊലീസ് ലാതിവീശി. പൊലീസ് നോക്കിനില്‍ക്കെ, സ്ഥലത്തുണ്ടായിരുന്ന ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പ്രതിഷേധക്കാരെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സി പി ഐ സംസ്ഥാന സെക്രടറി കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന നവ കേരള സദസ് പുനരാരംഭിച്ചതിന് പിന്നാലെയാണ് സംഭവം നടന്നത്.

Booked | നവ കേരള ബസിന് നേരെ ഷൂ എറിഞ്ഞ് പ്രതിഷേധിച്ച സംഭവം; കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു



Keywords: News, Kerala, Kerala-News, Politics-News, Police-News, Protest, Nava Kerala Sadas, Campaign, Ernakulam, KSU, Threw, Shoes, Chief Minister, Ministers, Warning, Politics, Allegation, Booked, Case, Registered, Police booked murder attempt against KSU workers.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia