Inauguration | യൂത് ലീഗ് യൂത് മാര്‍ച് 12 ന് പയ്യന്നൂരില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും

 


കണ്ണൂര്‍: (KVARTHA) 'വിദ്വേഷത്തിനെതിരെ ദുര്‍ഭരണത്തിനെതിരെ' എന്ന പ്രമേയവുമായി മുസ്ലിം യൂത് ലീഗ് കണ്ണൂര്‍ ജില്ലാ കമിറ്റി നടത്തുന്ന യൂത് മാര്‍ച് 12 ന് പയ്യന്നൂരില്‍ ആരംഭിച്ച് 24 ന് പെരിങ്ങത്തൂരില്‍ സമാപിക്കും. 11 ന് രാത്രി ഏഴുമണിക്ക് പയ്യന്നൂര്‍ പാലക്കോട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഷിബു മീരാന്‍ മുഖ്യ പ്രഭാഷണം നടത്തും.

12 ന് രാവിലെ ഒമ്പത് മണിക്ക് പാലക്കോട് നിന്നാരംഭിച്ച് പയ്യന്നൂര്‍ പെരുമ്പയില്‍ സമാപിക്കും. 13 ന് കല്യാശ്ശേരി കണ്ണപുരത്ത് നിന്ന് ആരംഭിച്ച് പഴയങ്ങാടി മൊട്ടാമ്പ്രത്ത് സമാപിക്കും. 14 ന് തളിപ്പറമ്പ മണ്ഡലത്തിലെ നാടുകാണി എളംബേരത്ത് നിന്ന് ആരംഭിച്ച് തളിപ്പറമ്പ കാക്കത്തോട് ബസ്റ്റ് സ്റ്റാന്‍ഡില്‍ സമാപിക്കും.

Inauguration | യൂത് ലീഗ് യൂത് മാര്‍ച് 12 ന് പയ്യന്നൂരില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും

15 ന് അഴീക്കോട് മണ്ഡലത്തിലെ കുഞ്ഞിപ്പള്ളിയില്‍ നിന്ന് ആരംഭിച്ച് പാപ്പിനിശ്ശേരിയില്‍ സമാപിക്കും. 16 ന് ഇരിക്കൂര്‍ മണ്ഡലത്തിലെ ചെങ്ങളായില്‍ നിന്ന് ആരംഭിച്ച് ഇരിക്കൂര്‍ ടൗണില്‍ സമാപിക്കും. 17 ന് പേരാവൂര്‍ മണ്ഡലത്തിലെ പത്തൊമ്പതാം മൈലില്‍ നിന്ന് ആരംഭിച്ച് ഇരിട്ടി ടൗണില്‍ സമാപിക്കും. 19 ന് മട്ടന്നൂര്‍ മണ്ഡലത്തിലെ ചാലോട് നിന്ന് ആരംഭിച്ച് മട്ടന്നൂര്‍ ടൗണില്‍ സമാപിക്കും.

20 ന് കണ്ണൂര്‍ മണ്ഡലത്തിലെ മുണ്ടേരിയില്‍ നിന്ന് ആരംഭിച്ച് കണ്ണൂര്‍ സിറ്റിയില്‍ സമാപിക്കും. 21 ന് ധര്‍മ്മടം മണ്ഡലത്തിലെ തട്ടാരിയില്‍ നിന്ന് ആരംഭിച്ച് ചാല ടൗണില്‍ സമാപിക്കും. 23 ന് തലശ്ശേരി മണ്ഡലത്തിലെ ചൊക്ലിയില്‍ നിന്ന് ആരംഭിച്ച് തലശ്ശേരി ടൗണില്‍ സമാപിക്കും. 24 ന് ജാഥയുടെ സമാപനം പെരിങ്ങത്തൂരില്‍ നടക്കും. പാനൂരില്‍ നിന്ന് ആരംഭിച്ച് പാറാട് കല്ലിക്കണ്ടി വഴി പെരിങ്ങത്തൂര്‍ ടൗണില്‍ സമാപിക്കും.

യൂത് ലീഗ് ജില്ലാ പ്രസിഡന്റ് നസീര്‍ നല്ലൂര്‍ ക്യാപ്റ്റനും, ജനറല്‍ സെക്രട്ടറി പി സി നസീര്‍ വൈസ് ക്യാപ്റ്റനും ട്രഷറര്‍ അല്‍താഫ് മാങ്ങാടന്‍ കോര്‍ഡിനേറ്ററും സഹ ഭാരവാഹികളായ നൗഫല്‍ മെരുവമ്പായി ,അലി മംഗര, ലത്തീഫ് എടവച്ചാല്‍, ഖലീലുല്‍ റഹ്‌മാന്‍, നൗഷാദ് എസ് കെ, ഫൈസല്‍ ചെറുകുന്നോന്‍, ഷിനാജ് നാറാത്ത്, ലത്തീഫ് എടവച്ചാല്‍, സലാം പൊയനാട്, യൂനുസ് പട്ടാടം, സൈനുല്‍ ആബിദ്, ഷംസീര്‍ മയ്യില്‍ തുടങ്ങിയവര്‍ ഡയറക്ടര്‍മാരുമായിട്ടുള്ള ജാഥയാണ് ജില്ലയില്‍ 11 ദിവസം 11 മണ്ഡലങ്ങളില്‍ കാല്‍ നടയായി 200 കിലോമീറ്ററുകളോളം നടക്കുന്നത്.

ഇതിനകം പ്രചരണ പ്രവര്‍ത്തനങ്ങളും അനുബന്ധ പരിപാടികളും ജില്ലയില്‍ നടന്ന് വരികയാണ്. കേന്ദ്ര - സംസ്ഥാന ഗവണ്‍മെന്റുകള്‍ നടത്തുന്ന വിദ്വേഷവും, ധൂര്‍ത്തും അഴിമതിയും പൊതുജന സമക്ഷത്തില്‍ തുറന്ന് കാട്ടുന്നതിന് വേണ്ടിയാണ് യൂത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ക്യാമ്പയിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയിലും യൂത്ത് മാര്‍ച്ച് നടക്കുന്നത്.

വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ മുസ്ലിം ലീഗിന്റെയും യൂത് ലീഗിന്റെയും പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. പി കെ കുഞ്ഞാലിക്കുട്ടി, കെ എം ഷാജി, പി കെ ഫിറോസ്, അബ്ദു റഹ്‌മാന്‍ രണ്ടത്താണി, നജീബ് കാന്തപുരം എം എല്‍ എ, അഡ്വ എന്‍ ഷംസുദ്ധീന്‍, എം എല്‍ എ ,അബ്ദു റഹ്‌മാന്‍ കല്ലായി, അഡ്വഃ ഫൈസല്‍ ബാബു, ഇസ്മയില്‍ പി വയനാട്, ടി പി എം ജിഷാന്‍, മുജീബ് കാടേരി, സി കെ മുഹമ്മദലി, അബ്ദുള്‍ കരീം ചേലേരി, കെ ടി സഹദുള്ള, ഷിബു മീരാന്‍, മിസ്ഹബ് കീഴിയരിയൂര്‍, പി കെ നവാസ്, സി കെ നജാഫ്, മുഹമ്മദ് കാട്ടൂര്‍, മഹമൂദ് അള്ളാംകുളം, അഡ്വഃ കെ എ ലത്തീഫ്, വി പി വമ്പന്‍, അഡ്വഃ എസ് മുഹമ്മദ്, കെ പി താഹിര്‍, ഇബ്രാഹീം മുണ്ടേരി, കെ വി മുഹമ്മദലി ഹാജി, ഇബ്രാഹീം കുട്ടി തിരുവട്ടൂര്‍, ടി എ തങ്ങള്‍, സി കെ മുഹമ്മദ് മാസ്റ്റര്‍, എം പി മുഹമ്മദലി, ടി പി മുസ്തഫ, എന്‍ കെ റഫീഖ് മാസ്റ്റര്‍, പി കെ സുബൈര്‍, ബി കെ അഹമ്മദ് തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.

മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടെയും പിന്തുണയും സഹായവും ജാഥക്ക് ഉണ്ടാവണമെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ അബ്ദുള്‍കരീം ചേലേരി ,കണ്‍വീനര്‍ കെ ടി സഹദുള്ള, , വര്‍ക്കിംഗ് ചെയര്‍മാന്‍ നസീര്‍ നല്ലൂര്‍, വര്‍ക്കിംഗ് കണ്‍വീനര്‍ പി സി നസീര്‍, സി കെ മുഹമ്മദലി, അല്‍താഫ് മാങ്ങാടന്‍, കെപി താഹിര്‍, അലി മംഗര, ഫൈസല്‍ ചേറുകുന്നോന്‍, ഷംസീര്‍ മയ്യില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords:  Panakkad Syed Munavwarali Shihab Thangal will inaugurate Youth League Youth on March 12 at Payyanur, Kannur, News, Panakkad Syed Munavwarali Shihab Thangal, Inauguration, Press Meet, Rally, Youth March, Campaign, Kerala.  
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia