Probe | കൂറ്റനാട് മദ്രസയിലേക്ക് പോയ ബാലികയെ വാഹനത്തിലെത്തിയ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി; വെള്ള നിറത്തിലുള്ള കാര്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം

 


പാലക്കാട്: (KVARTHA) കൂറ്റനാട് മല റോഡിന് സമീപം ബാലികയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. മദ്രസയിലേക്ക് പോവുകയായിരുന്ന മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിക്കാണ് ദുരനുഭവം നേരിട്ടത്.
തിങ്കളാഴ്ച (11.12.2023) രാവിലെയാണ് സംഭവം. വെള്ളക്കാറിലെത്തിയ അജ്ഞാതര്‍ കുട്ടിയുടെ കയ്യില്‍ പിടിച്ച് വലിച്ച് കാറില്‍ കയറ്റിക്കൊണ്ടുപോവാന്‍ ശ്രമം നടത്തിയെന്നാണ് പരാതി.

തൃത്താല പൊലീസ് പറയുന്നത്: വട്ടേനാട് എല്‍ പി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ ആഈശ നൈനയെയാണ് തട്ടിക്കൊണ്ട് പോവാന്‍ ശ്രമം നടത്തിയത്. മല റോഡ് പരിസരത്തെ അജ്മീരിയ മദ്രസയിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ആഈശ നൈന. രാവിലെ ആറേ മുക്കാലോടെ മദ്ദ്രസയിലേക്ക് പോകും വഴി കാര്‍ കുട്ടിയുടെ സമീപത്ത് നിര്‍ത്തുകയും കൊണ്ടാക്കിത്തരാമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.

ആവശ്യം നിരസിച്ചതോടെ ഡോര്‍ തുറന്ന് ഒരു വനിത കയ്യില്‍ പിടിച്ച് വലിച്ച് കാറിലേക്ക് കയറ്റാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടി കുതറി മാറിയതോടെ കാര്‍ ഓടിച്ച് പോവുകയും ചെയ്തു.

പ്രദേശത്ത് വെള്ള നിറത്തിലുള്ള ഒരു കാര്‍ പുലര്‍ചെ മുതല്‍ നിര്‍ത്തിയിട്ടിരുന്നതായി സമീപത്തെ വീട്ടുകാര്‍ പറഞ്ഞു. പള്ളിയില്‍ പുലര്‍ക്കാല നമസ്‌കാരത്തിന് പോയ പ്രദേശവാസിയും ഇത്തരത്തില്‍ ഒരു കാര്‍ നിര്‍ത്തിയിട്ടിരുന്നതായി പറഞ്ഞു.

മകളെ കോളജിലേക്ക് ബസ് കയറ്റാന്‍ പോയ കുട്ടിയുടെ മാതാവും ഇത്തരത്തില്‍ വെള്ള നിറത്തിലുള്ള കാര്‍ സംഭവം നടന്ന ഭാഗത്തോട് ചേര്‍ന്ന് നിര്‍ത്തിയിട്ടിരുന്നതായി കണ്ടിരുന്നു. മറ്റ് സംശയങ്ങള്‍ ഒന്നും തോന്നാതിരുന്നതിനാല്‍ ഇക്കാര്യത്തില്‍ ആരും കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുകയും ചെയ്തിരുന്നില്ല. തുടര്‍ന്ന് വീട്ടിലെത്തിയ കുട്ടി സംഭവം മാതാപിതാക്കളോട് വിശദീകരിച്ചതോടെയാണ് ഇക്കാര്യം പുറം ലോകം അറിയുന്നത്. ഒരു സ്ത്രീയും രണ്ട് പുരുഷന്‍മാരുമാണ് കാറിലുണ്ടായിരുന്നതെന്നാണ് വിദ്യാര്‍ഥിനി പറയുന്നത്.

സംഭവത്തിന്റെ നിജസ്ഥിതി അറിയാന്‍ പൊലീസ് സ്ഥലത്തെത്തി സി സി ടി വി ദൃശ്യങ്ങള്‍ ശേഖരിച്ചു. വെള്ള നിറത്തിലുള്ള കാര്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.

Probe | കൂറ്റനാട് മദ്രസയിലേക്ക് പോയ ബാലികയെ വാഹനത്തിലെത്തിയ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി; വെള്ള നിറത്തിലുള്ള കാര്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം

 

Keywords: News, Kerala, Kerala-News, Palakkad-News, Police-News, Palakkad News, Complaint, Minor Girl, Attempt, Abduct, Girl, Child, Koottanad News, Probe, Palakkad: Complaint that attempt to abduct 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia