Painkiller | നിങ്ങൾ ഈ വേദനസംഹാരി മരുന്ന് ഉപയോഗിക്കാറുണ്ടോ? ഹൃദയവും വൃക്കകളും തകരാറിലായേക്കാം; മുന്നറിയിപ്പ് നൽകി സർക്കാർ

 


ന്യൂഡെൽഹി: (KVARTHA) വേദനയിൽ നിന്ന് ആശ്വാസം ലഭിക്കാൻ മെഫ്താല്‍ പോലുള്ള വേദനസംഹാരികൾ നിങ്ങൾ സ്വയം കഴിക്കാറുണ്ടോ? അടുത്ത തവണ നിങ്ങൾ മെഫ്താല്‍ പോലുള്ള നോൺ-സ്റ്റിറോയിഡൽ ആൻറി-ഇൻഫ്ലമേറ്ററി മരുന്ന് കഴിക്കുമ്പോൾ നിർബന്ധമായും ഡോക്ടറെ സമീപിക്കുക. ഇന്ത്യൻ ഫാർമക്കോപ്പിയ കമ്മീഷൻ സാധാരണ ഉപയോഗിക്കുന്ന വേദനസംഹാരിയെക്കുറിച്ച് സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, അതിന്റെ ചേരുവയായ മെഫെനാമിക് ആസിഡ് കടുത്ത അലർജി പ്രതിപ്രവർത്തനങ്ങൾക്ക് കാരണമാകുന്നതായും ഇത് ശരീരത്തിന്റെ ആന്തരിക അവയവങ്ങൾക്ക് കേടുവരുത്തുമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.

Painkiller | നിങ്ങൾ ഈ വേദനസംഹാരി മരുന്ന് ഉപയോഗിക്കാറുണ്ടോ? ഹൃദയവും വൃക്കകളും തകരാറിലായേക്കാം; മുന്നറിയിപ്പ് നൽകി സർക്കാർ

ആർത്തവ വേദനയ്ക്കും റൂമറ്റോയ്ഡ് ആർത്രൈറ്റിസിനും സാധാരണയായി ഉപയോഗിക്കുന്ന വേദനസംഹാരിയാണ് മെഫ്താല്‍. ഇതിന്റെ പ്രതികൂല പ്രതികരണങ്ങൾ നിരീക്ഷിക്കാനാണ് ആരോഗ്യ സംരക്ഷണ വിദഗ്ധർക്കും രോഗികലക്കും ഇന്ത്യൻ ഫാർമക്കോപ്പിയ കമ്മീഷൻ നിർദേശം പുറപ്പെടുവിച്ചത്.
റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, ഓസ്റ്റിയോ ആർത്രൈറ്റിസ്, ഡിസ്മനോറിയ, നേരിയതോ മിതമായതോ ആയ വേദന, വീക്കം, പനി, പല്ലുവേദന എന്നിവയുടെ ചികിത്സയിൽ മെഫെനാമിക് ആസിഡ് വേദനസംഹാരിയാണ് നിർദേശിക്കുന്നത്.

മെഫെനാമിക് ആസിഡ് ഒരു കുറിപ്പടി മരുന്നാണെങ്കിലും, ആർത്തവ വേദന, തലവേദന, പേശികളിലും സന്ധികളിലും വേദന എന്നിവ ഒഴിവാക്കുന്നത് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്നു, അതുപോലെ തന്നെ കുട്ടികളിലെ അമിത പനിക്കും ഇത് ഉപയോഗിക്കുന്നു. Meftal, Mefkind, Mefanorm, Ibuclin P എന്നിങ്ങനെ വിൽക്കുന്ന മെഫെനാമിക് ആസിഡിന് ഇബുപ്രോഫെൻ, ആസ്പിരിൻ തുടങ്ങിയ മരുന്നുകളോട് സാമ്യമുണ്ട്.

പാർശ്വഫലങ്ങൾ എന്താണ്?

കടുത്ത അലർജി (DRESS Syndrome) ഗുരുതരമായ അലർജി പ്രതിപ്രവർത്തനമാണ്, ഇത് ഏകദേശം 10 ശതമാനം വ്യക്തികളെ ബാധിക്കുന്നു. ഇത് മാരകമായേക്കാം, ചില മരുന്നുകൾ മൂലമാണ് ഇത് സംഭവിക്കുന്നത്. പനി, ചർമ്മത്തിലെ ചുണങ്ങു, രക്തത്തിലെ അസാധാരണതകൾ തുടങ്ങിയവ ദൃശ്യമാവാം. മരുന്ന് കഴിച്ച് രണ്ടോ എട്ടോ ആഴ്ചകൾക്ക് ശേഷം ഇത് പ്രത്യക്ഷപ്പെടുന്നു. ഈ ഗുരുതരമായ പ്രതികരണം തടയുന്നതിന് മരുന്നിന്റെ ഉപയോഗത്തിൽ ജാഗ്രത പ്രധാനമാണ്.

ദഹനസംബന്ധമായ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടതാണ് മറ്റൊരു ആശങ്ക. മെഫ്താൽ പോലുള്ള മരുന്നുകളുടെ ദീർഘകാല ഉപയോഗം ആമാശയത്തിലെ അൾസർ, രക്തസ്രാവം, അനുബന്ധ സങ്കീർണതകൾ എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കും. കൂടാതെ ഹൃദയത്തിനും വൃക്കകൾക്കും ഹാനികരമായേക്കാം.

ഡോക്ടർമാർ പറയുന്നത്

അതേസമയം, ദോഷങ്ങൾ വളരെ അപൂർവമാണെന്നും ഇക്കാര്യങ്ങൾ ഇതിനകം അറിയാമെന്നും പരിമിതമായ ഡോസുകൾ നിർദേശിക്കുമ്പോൾ രോഗിയെ വിലയിരുത്താൻ ശ്രദ്ധിക്കുന്നുവെന്നും ഡോക്ടർമാർ പറയുന്നു. പല ഡോക്ടർമാരും ഗുരുതരമായ പ്രതികൂല പ്രതികരണങ്ങൾ കണ്ടിട്ടില്ലെന്ന് സ്ഥിരീകരിച്ചു, എന്നാൽ മരുന്നിനോടുള്ള പ്രതികരണം വ്യക്തിഗത രോഗിയെ ആശ്രയിച്ചിരിക്കുന്നുവെന്ന് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. മരുന്നുകളുടെ അമിത ഉപയോഗമാണ് യഥാർത്ഥ പ്രശ്നമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

പ്രതികരണം ഉണ്ടായാൽ അറിയിക്കണം

മരുന്ന് ഉരുപയോഗിച്ചതിന് ശേഷം ഏതെങ്കിലും തരത്തിലുള്ള പ്രതികരണം ഉണ്ടായാൽ, www(dot)ipc(dot)gov(dot)in എന്ന വെബ്‌സൈറ്റിൽ ഒരു ഫോം ഫയൽ ചെയ്‌ത് അല്ലെങ്കിൽ ആൻഡ്രോയിഡ് മൊബൈൽ ആപ്പ് എഡിആർ പിവിപിഐ വഴിയും, അല്ലെങ്കിൽ ഹെൽപ്പ് ലൈൻ നമ്പർ 1800-180-3024 വഴിയും ആളുകൾ വിഷയം റിപ്പോർട്ട് ചെയ്യണമെന്നും ഇന്ത്യൻ ഫാർമക്കോപ്പിയ കമ്മീഷൻ മുന്നറിയിപ്പിൽ പറയുന്നു.

Keywords: News, National, New Delhi, Painkiller, Meftal, Health, Doctors, Govt.,  Painkiller Meftal Can Lead To 'Adverse' Reaction, Government Issues Alert.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia