Woman Killed | 'അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി'

 


ഭുവനേശ്വര്‍: (KVARTHA) അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് യുവതിയോട് ഭര്‍ത്താവിന്റെ ക്രൂരത. ഭാര്യയെ കൊലപ്പെടുത്തി തല വെട്ടിയെടുത്ത് പൊലീസ് സ്റ്റേഷനിലെത്തിയതായി റിപോര്‍ട്. ഒഡീഷ നായഗര്‍ ജില്ലയിലെ ബിദാപജു ഗ്രാമത്തിലാണ് ദാരുണ സംഭവം. 30കാരിയായ ധരിത്രി ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 35കാരനായ അര്‍ജുന്‍ ബാഗയെ അറസ്റ്റ് ചെയ്തു.

കൃത്യത്തെ കുറിച്ച് ബാനിഗോച്ച പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ലക്ഷ്മണ്‍ ദണ്ഡസേന പറയുന്നത്: ശനിയാഴ്ചയാണ് അര്‍ജുന്‍ ബാഗ ഭാര്യയെ കൊന്നത്. ശേഷം അറുത്ത തലയുമായി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. മൂര്‍ചയേറിയ ആയുധം ഉപയോഗിച്ചാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം തല വെട്ടിയത്.

ഭാര്യക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് അവളെ കൊലപ്പെടുത്തിയതെന്ന് പ്രതി മൊഴി നല്‍കി. യുവതിയുടെ തലയില്ലാത്ത ശരീരം കണ്ടെടുത്തു. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഇന്‍സ്‌പെക്ടര്‍ ലക്ഷ്മണ്‍ ദണ്ഡസേന അറിയിച്ചു.

Woman Killed | 'അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി'



Keywords: News, National, National-News, Crime-News, Police-News, Odisha News, Bhubaneshwar News, Killed, Woman, Police, Husband, Housewife, Man, Police Station, Odisha Man Kills Woman.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia