Christmas | 'ഞങ്ങളുടെ ഹൃദയത്തിൽ സന്തോഷമില്ല'; യേശുക്രിസ്തുവിന്റെ ജന്മസ്ഥത്ത് ഇത്തവണ ക്രിസ്‌മസ് ആഘോഷമില്ല; ഫലസ്തീനികൾക്ക് ഐക്യദാർഢ്യവുമായി സഭയും വിശ്വാസികളും; ആരവങ്ങളില്ലാതെ ബെത്‌ലഹേം

 


വെസ്റ്റ് ബാങ്ക്: (KVARTHA) യേശുക്രിസ്തുവിന്റെ ജന്മസ്ഥലമെന്ന് വിശേഷിപ്പിക്കുന്ന ബെത്‌ലഹേമിൽ ഇത്തവണ ക്രിസ്മസ് ആഘോഷങ്ങളില്ല. സാധാരണയായി ഇസ്രാഈൽ അധിനിവേശ വെസ്റ്റ് ബാങ്കിലെ ഈ പ്രദേശത്ത് നിറയുന്ന ആയിരക്കണക്കിന് വിനോദസഞ്ചാരികളെയും തീർഥാടകരെയും എവിടെയും ഈ വർഷം കാണാനില്ല. ഇസ്രാഈൽ ബോംബാക്രമണത്തിനെതിരെയും ഗസ്സ മുനമ്പിൽ സമ്പൂർണ ഉപരോധം നേരിടുന്ന ഫലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാനുമാണ് ഇവിടുത്തെ സഭയും വിശ്വാസികളും ആഘോഷങ്ങൾ ഒഴിവാക്കി ഒന്നിച്ചിരിക്കുന്നത്.

Christmas | 'ഞങ്ങളുടെ ഹൃദയത്തിൽ സന്തോഷമില്ല'; യേശുക്രിസ്തുവിന്റെ ജന്മസ്ഥത്ത് ഇത്തവണ ക്രിസ്‌മസ് ആഘോഷമില്ല; ഫലസ്തീനികൾക്ക് ഐക്യദാർഢ്യവുമായി സഭയും വിശ്വാസികളും; ആരവങ്ങളില്ലാതെ ബെത്‌ലഹേം

മാംഗർ സ്‌ക്വയറിനെ സാധാരണയായി അലങ്കരിക്കുന്ന വിളക്കുകളും ക്രിസ്‌മസ് ട്രീയും ഇത്തവണ ഒരുക്കിയിട്ടില്ല. വിദേശ വിനോദസഞ്ചാരികളും വിശ്വാസികളും കരോൾ സംഘവും ബാൻഡുകളും വെസ്റ്റ് ബാങ്ക് ടൗണിൽ എല്ലാ വർഷവും ക്രിസ്മസ് ആഘോഷിക്കാൻ ഒത്തുകൂടുമായിരുന്നു. എന്നാലിത്തവണ ചത്വരം ശൂന്യമാണ്. 'ഈ വർഷം, ക്രിസ്മസ് ട്രീയും വിളക്കുകളൊന്നുമില്ലാതെ, ഇരുട്ട് മാത്രമേയുള്ളൂ', ആറ് വർഷമായി ജറുസലേമിൽ താമസിക്കുന്ന വിയറ്റ്നാമിൽ നിന്നുള്ള ജോൺ വിൻ പറയുന്നു. ഞങ്ങളുടെ ഹൃദയത്തിൽ ഒരു സന്തോഷവും അവശേഷിക്കുന്നില്ലെന്ന് 87 കാരിയായ നോഹ ഹെൽമി തരാസി വികാരഭരിതമായ പറഞ്ഞു.

പലസ്തീൻ ക്രിസ്ത്യാനികൾ യേശുക്രിസ്തു ജനിച്ചുവെന്ന് വിശ്വസിക്കുന്ന സ്ഥലത്ത് സാധാരണ ആഘോഷങ്ങൾക്ക് പകരം മെഴുകുതിരി കത്തിച്ച് ഗസ്സയിൽ സമാധാനത്തിനായുള്ള പ്രാർഥനകളിൽ മുഴുകി. ബെത്‌ലഹേമിന്റെ വരുമാനത്തിന്റെ 70% വിനോദസഞ്ചാരത്തിൽ നിന്നാണ്. ഇതെല്ലാം ഒഴിവാക്കിയാണ് ഫലസ്തീനായി ഒരു സമൂഹം ഒന്നിച്ചിരിക്കുന്നത്. അനാവശ്യമായ ആഘോഷ പരിപാടികളെല്ലാം ഉപേക്ഷിക്കണമെന്ന് ജറുസലേം മതമേലധ്യക്ഷന്മാർ സഭകളോട് അഭ്യർത്ഥിച്ചിരുന്നു

എല്ലാ വർഷവും ക്രിസ്തുമസ് ദിനത്തിൽ നമ്മൾ നൽകുന്നത് സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശമാണ്, എന്നാൽ ഈ വർഷം ഗസ്സ മുനമ്പിൽ നടന്നതും നടക്കുന്നതുമായ കാര്യങ്ങൾ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ ദുഃഖത്തിന്റെയും സങ്കടത്തിന്റെയും രോഷത്തിന്റെയും സന്ദേശമാണ്', ബെത്‌ലഹേം മേയർ ഹന ഹനിയേ പറഞ്ഞു. ഗസ്സയിലെ ഇസ്രാഈൽ വ്യോമ, കര ആക്രമണത്തിൽ ഇതുവരെ 20,000-ത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെടുകയും 50,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു, ആരോഗ്യ ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ, പ്രദേശത്തെ 2.3 ദശലക്ഷം നിവാസികളിൽ 85% പേരും പലായനം ചെയ്യപ്പെട്ടു.

Keywords: News, National, West Bank, Bethlehem, Christmas, Palestine, Hamas, Israel, Gaza,   ‘No joy in our hearts’: Bethlehem’s Christians face heartbreak at Christmas.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia