Election Commission | പുറത്തുനിന്നുള്ള ഏജന്‍സികള്‍ക്ക് വോടിങ് യന്ത്രത്തിന്റെ നിയന്ത്രണം സാധ്യമല്ലെന്ന് വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമിഷന്‍

 


ന്യൂഡെല്‍ഹി: (KVARTHA) പുറത്തുനിന്നുള്ള ഏജന്‍സികള്‍ക്ക് വോടിങ് യന്ത്രത്തിന്റെ നിയന്ത്രണം സാധ്യമല്ലെന്ന് വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമിഷന്‍. വോടിങ് യന്ത്രത്തിന്റെ പ്രവര്‍ത്തനം ശക്തമാണെന്നും തിരഞ്ഞെടുപ്പ് കമിഷന്‍ അഭിപ്രായപ്പെട്ടു.

ഇ വി എം മെഷീനില്‍ ക്രമക്കേട് നടത്തുന്നുവെന്ന ആരോപണം ഇന്‍ഡ്യ മുന്നണി ഉന്നയിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു തിരഞ്ഞെടുപ്പ് കമിഷന്‍.

Election Commission | പുറത്തുനിന്നുള്ള ഏജന്‍സികള്‍ക്ക് വോടിങ് യന്ത്രത്തിന്റെ നിയന്ത്രണം സാധ്യമല്ലെന്ന് വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമിഷന്‍

ഇലക്ട്രോണിക് വോടിങ് മെഷീനിന്റെ ആധികാരികതയും പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട നിരവധി സംശയങ്ങള്‍ ഇന്‍ഡ്യ മുന്നണി തിരഞ്ഞെടുപ്പ് കമിഷന് മുമ്പാകെ സമര്‍പ്പിച്ചിരുന്നു. ഇ വി എമുകളുടെ പ്രവര്‍ത്തനത്തിന്റെ വിശ്വാസ്യത സംബന്ധിച്ച് പല സംശയങ്ങളുണ്ടെന്നും ഇത് പല വിദഗ്ധരും ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും ഇന്‍ഡ്യ മുന്നണി പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. 

വിവിപാറ്റ് സ്ലിപ് വോടര്‍ക്ക് നല്‍കണം, 100 ശതമാനവും എണ്ണണം തുടങ്ങിയ നിര്‍ദേശങ്ങളും ഇന്‍ഡ്യ മുന്നണി തിരഞ്ഞെടുപ്പ് കമിഷന്റെ മുന്‍പാകെ വെച്ചിരുന്നു. ഈ സംശയങ്ങള്‍ക്കെല്ലാം വ്യക്തമായ മറുപടിയുമായാണ് തിരഞ്ഞെടുപ്പ് കമിഷന്‍ രംഗത്തെത്തിയത്.

ശക്തമായ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡും ഇലക്ട്രോണിക്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്‍ഡ്യ ലിമിറ്റഡും വോടിങ് മെഷീന്റെ നിര്‍മാണവും അതിലേക്കുള്ള പ്രോഗ്രാമുകളും ചെയ്യുന്നത്. മൈക്രോ കണ്‍ട്രോളര്‍ നിര്‍മാണ മേഖലയിലേക്ക് നിര്‍ദേശിക്കപ്പെട്ട എന്‍ജിനിയര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കാര്‍ഡ് മുഖേന അല്ലെങ്കില്‍ ബയോമെട്രിക് സ്‌കാന്‍ മുഖേന മാത്രമാണ് പ്രവേശനമുള്ളത്. പുറത്തുനിന്നുള്ള ഏജന്‍സികളോ ആഭ്യന്തര - വിദേശ കൈകടത്തലുകളോ മൈക്രോ കണ്‍ട്രോളര്‍ പ്രോഗ്രാമില്‍ ഇല്ല.

വിവിപാറ്റിന് രണ്ട് തരത്തിലുള്ള മെമറികളാണുള്ളത്. പ്രോഗ്രാം നിര്‍ദേശങ്ങള്‍ മൈക്രോ കണ്‍ട്രോളറിലേക്ക് ഒരുതവണ മാത്രം നല്‍കാനുള്ളതും മറ്റൊന്ന്, ചിഹ്നങ്ങളടങ്ങിയ ഗ്രാഫിക് ഇമേജുകള്‍ സ്ഥാനാര്‍ഥികളുടേയും അല്ലെങ്കില്‍ അവരുടെ പ്രതിനിധികളുടേയോ സാന്നിധ്യത്തില്‍ സൂക്ഷിക്കാനുള്ളതുമാണ്.

ഇവിഎം യന്ത്രം ജര്‍മനിയില്‍ നിരോധിക്കപ്പെട്ട വോടിങ് യന്ത്രവുമായി എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത് എന്ന ചോദ്യത്തിന്,' ജര്‍മന്‍ നിയമവുമായി ബന്ധപ്പെട്ട് ജര്‍മന്‍ ഭരണഘടനാ കോടതിയുടെ നിരീക്ഷണത്തിലാണ് അവരുടെ തിരഞ്ഞെടുപ്പുകളില്‍ ഇ വി എം വിലക്കപ്പെട്ടത്. 

എന്നാല്‍ ഇന്‍ഡ്യന്‍ ഇലക്ട്രോണിക് വോടിങ് മെഷീനുകള്‍ ശക്തവും വ്യത്യസ്തവും താരതമ്യപ്പെടുത്താനാവാത്തതുമായ സാങ്കേതികവിദ്യകളും പ്രക്രിയകളും നടപ്പിലാക്കുന്ന ഒന്നാണ്. ബഹുമാനപ്പെട്ട സുപ്രീംകോടതിയും വിവിധ ഹൈകോടതികളും പലതവണ പരിശോധിക്കുകയും ഇ വി എമിലുള്ള വിശ്വാസമുറപ്പിക്കുകയും ചെയ്തിട്ടുണ്ട്' എന്നും തിരഞ്ഞെടുപ്പ് കമീഷന്‍ മറുപടി നല്‍കി.

മൊബൈല്‍ ഫോണ്‍ അല്ലെങ്കില്‍ ബ്ലൂടൂത് ഉപയോഗിച്ച് ഇവിഎം മെഷീന്‍ നിയന്ത്രിക്കാനാകുമെന്ന ആരോപണവും തിരഞ്ഞെടുപ്പ് കമിഷന്‍ തള്ളി. അടിസ്ഥാനമില്ലാത്ത ആരോപണമെന്നായിരുന്നു ഇതിന് തിരഞ്ഞെടുപ്പ് കമിഷന്റെ മറുപടി. ഇത്തരത്തില്‍ ഇ വി എം മെഷീനെ നിയന്ത്രിക്കാനാകുമെന്നത് അശാസ്ത്രീയമായ കാര്യമാണെന്നും തിരഞ്ഞെടുപ്പ് കമിഷന്‍ വ്യക്തമാക്കി.

20 ലക്ഷത്തോളം വരുന്ന ഇ വി എം യന്ത്രങ്ങള്‍ കാണാതായിട്ടുണ്ട് എന്ന മാധ്യമ വാര്‍ത്ത ശരിയാണോ എന്ന ചോദ്യത്തിന്, ആരോപണവുമായി ബന്ധപ്പെട്ട് ആവശ്യമായ വിശദീകരണങ്ങള്‍ മുംബൈ ഹൈകോടതിക്ക് നല്‍കിയിട്ടുണ്ടെന്നായിരുന്നു മറുപടി. തെറ്റായ വസ്തുതയാണെന്നും മറ്റൊന്നും തന്നെ ഇതില്‍ ഇല്ലെന്നും തിരഞ്ഞെടുപ്പ് കമിഷന്‍ പറഞ്ഞു.

Keywords: No access to external agency, process robust: EC response to INDIA bloc on EVM concerns via FAQs, New Delhi, News, INDIA Bloc, EVM Machine, Election Commission, Politics, Supreme Court, High Court, National News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia