Revanth Reddy | തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വീട്ടില്‍ സന്ദര്‍ശിച്ച് തെലുങ്ക് സിനിമയിലെ സൂപര്‍ താരം നാഗാര്‍ജുനയും ഭാര്യ അമല അക്കിനേനിയും; പൂച്ചെണ്ട് സമ്മാനിക്കുന്നതിന്റെ ചിത്രങ്ങള്‍ വൈറല്‍

 


ഹൈദരാബാദ്: (KVARTHA) പുതിയ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വീട്ടില്‍ സന്ദര്‍ശിച്ച് തെലുങ്ക് സിനിമയിലെ സൂപര്‍ താരം നാഗാര്‍ജുനയും ഭാര്യയും നടിയുമായ അമല അക്കിനേനിയും. ശനിയാഴ്ചയായിരുന്നു ഇരുവരുടേയും സന്ദര്‍ശനം. ഇരുവരും ചേര്‍ന്ന് മുഖ്യമന്ത്രിക്ക് പൂച്ചെണ്ട് സമ്മാനിക്കുന്നതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

Revanth Reddy | തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വീട്ടില്‍ സന്ദര്‍ശിച്ച് തെലുങ്ക് സിനിമയിലെ സൂപര്‍ താരം നാഗാര്‍ജുനയും ഭാര്യ അമല അക്കിനേനിയും; പൂച്ചെണ്ട് സമ്മാനിക്കുന്നതിന്റെ ചിത്രങ്ങള്‍ വൈറല്‍


പുതിയ ചിത്രം 'നാ സാമി രംഗ'യുടെ തിരക്കുകളിലാണ് നാഗാര്‍ജുന. താരത്തിന്റെ 99-ാമത്തെ ചിത്രമാണിത്. 'നാ സാമി രംഗ' 2024 സംക്രാന്തിക്ക് തിയറ്ററുകളില്‍ എത്തും. ജോഷി സംവിധാനം ചെയ്ത് 2019ല്‍ റിലീസായ പൊറിഞ്ചു മറിയം ജോസ് എന്ന മലയാള ചിത്രത്തിന്റെ റീമേക് ആണിത്. ജോജു ജോര്‍ജ്, നൈല ഉഷ, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം കേരള ബോക് സോഫിസില്‍ വന്‍ വിജയമായിരുന്നു.

നാഗാര്‍ജുന ജോജുവിന് പകരം പ്രധാന വേഷത്തില്‍ എത്തുമ്പോള്‍ ചെമ്പന്‍ വിനോദിന്റെ വേഷം അല്ലാരി നരേഷ് ആണ് ചെയ്യുന്നത്. ആഷിക രംഗനാഥാണ് നായിക. രുക്ഷാര്‍ ധില്ലന്‍, മിര്‍ണ മേനോന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പ്രസന്ന കുമാര്‍ ബെസവാഡയുടെ തിരക്കഥയില്‍ വിജയ് ബിന്നി ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന സിനിമയുടെ പശ്ചാത്തല സംഗീതവും ഗാനങ്ങളും ഒരുക്കുന്നത് ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് എം എം കീരവാണിയാണ്.

സുരേഷ് ഗോപി നായകനായ 'എന്റെ സൂര്യപുത്രിക്ക്', മോഹന്‍ലാല്‍ നായകനായ 'ഉള്ളടക്കം' എന്നീ സിനിമകളിലൂടെ മലയാളികള്‍ക്കും പരിചിതയാണ് അമല. മഞ്ജുവാര്യര്‍ പ്രധാന വേഷത്തില്‍ എത്തിയ 'c/o സൈറ ബാനു' എന്ന ചിത്രമാണ് അവസാനമായി അഭിനയിച്ച മലയാള ചിത്രം. ഇരുവരുടെയും മകന്‍ അഖില്‍ അക്കിനേനി തെലുങ്ക് സിനിമയിലെ പ്രമുഖ നടന്മാരില്‍ ഒരാളാണ്.

Keywords: Nagarjuna Meets Telangana CM Revanth Reddy, Hyderabad, News, Nagarjuna, Telangana CM Revanth Reddy, Visit, Theatre, Release, Amala, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia