Threat | പുതുവത്സര ദിനത്തില്‍ മുംബൈ നഗരത്തില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്ന് ഭീഷണി; ജാഗ്രത നിര്‍ദേശവുമായി പൊലീസ്

 


മുംബൈ: (KVARTHA) പുതുവത്സര ദിനത്തില്‍ മുംബൈ നഗരത്തില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്ന് ഭീഷണി. പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് ഫോണ്‍ വഴി അജ്ഞാതന്റെ ഭീഷണി സന്ദേശം എത്തിയതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഭീഷണിക്ക് പിന്നാലെ നഗരത്തിലെ സുരക്ഷ പൊലീസ് വര്‍ധിപ്പിച്ചു. നഗരത്തില്‍ വാഹനപരിശോധനയും പൊലീസ് ആരംഭിച്ചിട്ടുണ്ട്.

ഫോണ്‍ കോളിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി മുംബൈ പൊലീസ് അറിയിച്ചു. ഭീഷണി സന്ദേശത്തിന് പിന്നാലെ ഡെല്‍ഹിയിലും ജാഗ്രത ശക്തമാക്കി. ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് ഫോണ്‍കോള്‍ വന്നത്.


Threat | പുതുവത്സര ദിനത്തില്‍ മുംബൈ നഗരത്തില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്ന് ഭീഷണി; ജാഗ്രത നിര്‍ദേശവുമായി പൊലീസ്



അതേസമയം സംസ്ഥാനത്ത് പുതുവത്സരാഘാഷം കൈവിട്ട് പോകാതിരിക്കാന്‍ നിര്‍ദേശവുമായി പൊലീസും എക്‌സൈസും രംഗത്തുവന്നു. ഡിജെ പാര്‍ടി നടത്തുന്ന ഹോടെലുകളും റെസ്റ്റോറന്റുകളും മുന്‍ കൂട്ടി എക്‌സൈസിന്റെ അനുമതി വാങ്ങാന്‍ നിര്‍ദേശം നല്‍കി. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവടങ്ങളില്‍ പ്രത്യേക ജാഗ്രത വേണമെന്ന് എക്‌സൈസ് ഇന്റെലിജന്‍സ് മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരത്ത് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സുരക്ഷ ശക്തമാക്കാനാണ് പൊലീസ് നീക്കം.

Keywords: News, National, National-News, Police-News, Scare, Threat, Mumbai News, Police, Received, New Year, Investigation, Underway, Probe, Message, Mumbai: Police receive threat message ahead of New Year, investigation underway.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia