K Sudhakaran | കണ്ണൂരിലെ തിരുവേപ്പതി മില്‍സ് തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ അടിയന്തിരമായി അനുവദിക്കണമെന്ന് കെ സുധാകരന്‍ എംപി

 


കണ്ണൂര്‍: (KVARTHA) കണ്ണൂരിലെ തിരുവേപ്പതി മില്‍സ് എംപ്ലോയീസ് ജോയിന്റ് ആക്ഷന്‍ കമിറ്റി ഉന്നയിക്കുന്ന കടുത്ത ആശങ്കകളില്‍ തൊഴില്‍ മന്ത്രിയുടെ അടിയന്തര ശ്രദ്ധ ഉണ്ടാകണമെന്ന് കെ സുധാകരന്‍ എംപി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. 1998 ല്‍ മില്‍ അടച്ചു പൂട്ടുന്നതിന് മൂന്നുവര്‍ഷം മുമ്പ് വരെ തൊഴിലാളികളുടെ ശമ്പളത്തില്‍ നിന്ന് ഇ പി എഫ് വിഹിതം പിടിച്ചിരുന്നുവെങ്കിലും മാനേജ്‌മെന്റ് അത് പ്രോവിഡന്റ് തുകയില്‍ അടച്ചിരുന്നില്ല.

K Sudhakaran | കണ്ണൂരിലെ തിരുവേപ്പതി മില്‍സ് തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ അടിയന്തിരമായി അനുവദിക്കണമെന്ന് കെ സുധാകരന്‍ എംപി

1989 ല്‍ തിരുവേപ്പതി മിലിനെ(Mill) പീഡിതവ്യവസായമായി പ്രഖ്യാപിച്ചിരുന്നു. 2006 ല്‍ 7.92 കോടിയ്ക്ക് തിരുവേപ്പതി മിലിനെ വില്പന നടത്തുകയും, 2008 ആകുമ്പോഴേക്കും തൊഴിലാളികള്‍ക്ക് 16,63,49,291 രൂപയുടെ ആനുകൂല്യങ്ങള്‍ നല്‍കേണ്ടിയിരുന്നെങ്കില്‍ ഈ തുകയുടെ നാലിലൊന്നു മാത്രമേ തൊഴിലാളികള്‍ക്ക് ലഭിച്ചിരുന്നുള്ളൂ.

2014 ല്‍ ഒഫിഷ്യല്‍ ലിക്വിഡേറ്റര്‍ 44,34,291 രൂപ തൊഴിലാളികളുടെയും മനേജ്‌മെന്റിയും വിഹിതമായി പ്രൊവിഡന്റ് തുകയില്‍ അടച്ചിരുന്നു. എന്നാല്‍ ഇതിനു പുറമെ 1,49,25,709 രൂപ അടക്കണമെന്ന് അസിസ്റ്റന്റ് പ്രൊവിഡന്റ് തുക കമീഷണര്‍ ഒഫീഷ്യല്‍ ലിക്വഡേറ്റര്‍ക്ക് നോടിസ് നല്‍കുകയും, ഹൈകോടതിയില്‍ നിന്ന് ഏകപക്ഷീയമായ വിധി സമ്പാദിക്കുകയും ചെയ്തു.

പിഴ, പലിശ, ഡേമേജസ് എന്നിവ ഉള്‍പ്പെടുത്തിയാണ് ഈ തുക അടയ്ക്കണമെന്ന് ഒഫീഷ്യല്‍ ലിക്വിഡേറ്ററോട് നിര്‍ദേശിച്ചിരിക്കുന്നത്. ഈ അധിക തുക ഒഴിവാക്കി തൊഴിലാളികളുടെ ആനുകൂല്യം അടിയന്തിരമായി അനുവദിക്കണമെന്നും കെ സുധാകരന്‍ എംപി ആവശ്യപ്പെട്ടു.

Keywords:  MP K Sudhakaran wants to grant the benefits of Tiruvepati Mills workers in Kannur urgently, Kannur, News, High Court, MP K Sudhakaran, Benefits, Tiruvepati Mills Workers, Employees, Fund, Action Committee, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia