Arjuna Award | ലോകകപ്പ് വേദിയില്‍ പിഴുതെടുത്തത് 24 വികറ്റുകള്‍; ഇന്‍ഡ്യന്‍ ക്രികറ്റ് താരം മുഹമ്മദ് ശമിക്ക് അര്‍ജുന അവാര്‍ഡ്; മലയാളി ലോങ് ജംപ് താരം ശ്രീശങ്കറിനും പുരസ്‌കാരമുണ്ട്, മറ്റ് ജേതാക്കള്‍ ഇങ്ങനെ!

 


ന്യൂഡെല്‍ഹി: (KVARTHA) ഇന്‍ഡ്യന്‍ ക്രികറ്റ് താരം മുഹമ്മദ് ശമിക്ക് അര്‍ജുന അവാര്‍ഡ്. 2023ലെ ലോക കപ്പിലെ മികച്ച പ്രകടനം മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം. ഇന്‍ഡ്യയെ ഫൈനലിലെത്തിക്കുന്നതില്‍ ഫാസ്റ്റ് ബൗളറായ ശമി നിര്‍ണായക പങ്കുവഹിച്ചിരുന്നു. 24 വികക്കറ്റുകളാണ് ഈ ലോകകപ്പ് വേദിയില്‍ ശമി പിഴുതെടുത്തത്. ശമിയെ കൂടാതെ മറ്റ് 25 പേര്‍ക്ക് കൂടി അര്‍ജുന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന കായിക പുരസ്‌കാരമാണ് അര്‍ജുന.

Arjuna Award | ലോകകപ്പ് വേദിയില്‍ പിഴുതെടുത്തത് 24 വികറ്റുകള്‍; ഇന്‍ഡ്യന്‍ ക്രികറ്റ് താരം മുഹമ്മദ് ശമിക്ക് അര്‍ജുന അവാര്‍ഡ്; മലയാളി ലോങ് ജംപ് താരം ശ്രീശങ്കറിനും പുരസ്‌കാരമുണ്ട്, മറ്റ് ജേതാക്കള്‍ ഇങ്ങനെ!


പരിശീലകര്‍ക്കുള്ള ദ്രോണാചാര്യ പുരസ്‌കാരത്തിന് (സമഗ്രസംഭാവന) കബഡി കോച് ഭാസ്‌കരനും അര്‍ഹനായി. മലയാളി ലോങ് ജംപ് താരം ശ്രീശങ്കറിനും പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഇന്‍ഡ്യന്‍ ബാഡ്മിന്റന്‍ താരങ്ങളായ ചിരാഗ് ഷെട്ടി, സാത് വിക്‌സായി രാജ് രങ്കിറെഡ്ഡി എന്നിവര്‍ക്ക് ഇന്‍ഡ്യയുടെ ഉയര്‍ന്ന കായിക പുരസ്‌കാരമായ ഖേല്‍രത്‌ന പുരസ്‌കാരം ലഭിച്ചു.

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി നേടിയ ശ്രീശങ്കര്‍ പാലക്കാട് സ്വദേശിയാണ്. ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിലും കോമണ്‍വെല്‍ത് ഗെയിംസിലും ഈ യുവതാരം വെള്ളി സ്വന്തമാക്കിയിരുന്നു. ടോക്യോ ഒളിംപിക്‌സില്‍ പങ്കെടുത്ത ശ്രീശങ്കര്‍, അടുത്ത വര്‍ഷം നടക്കുന്ന പാരിസ് ഒളിംപിക്‌സിലും മത്സരിക്കുന്നുണ്ട്. മുന്‍ ഇന്‍ഡ്യന്‍ താരങ്ങളായ എസ് മുരളിയുടെയും കെ.എസ് ബിജിമോളുടെയും മകനാണ്. ശ്രീപാര്‍വതിയാണ് സഹോദരി.

വര്‍ഷങ്ങളായി ഇന്‍ഡ്യന്‍ കബഡി ടീമുകളെ പരിശീലിപ്പിക്കുന്ന ഇടച്ചേരി ഭാസ്‌കരന്‍ കാസര്‍കോട് സ്വദേശിയാണ്. മൂന്ന് ഏഷ്യന്‍ ഗെയിംസകളില്‍ ഇന്‍ഡ്യക്ക് സ്വര്‍ണം നേടിക്കൊടുത്ത ഇദ്ദേഹത്തിന് ദ്രോണാചാര്യ പുരസ്‌കാരം ഏറെ വൈകിയെത്തിയ നേട്ടമാണ്. പ്രോ കബഡിയില്‍ യു മുമ്പയുടെയും തമിഴ് തലൈവയുടെയും പരിശീലകനായിരുന്നു മുന്‍ ഇന്‍ഡ്യന്‍ കളിക്കാരന്‍ കൂടിയായ ഭാസ്‌കരന്‍.

2023ലെ അര്‍ജുന അവാര്‍ഡ് ജേതാക്കള്‍: ഓജസ് പ്രവീണ്‍ (ആര്‍ചറി), അതിദി ഗോപിചന്ദ് സ്വാമി (ആര്‍ചറി), എം ശ്രീശങ്കര്‍ (അത്‌ലറ്റിക്‌സ്), പാരുള്‍ ചൗധരി (അത്‌ലറ്റിക്‌സ്), മുഹമ്മദ് ഹുസാമുദ്ദീന്‍ (ബോക്‌സിങ്), ആര്‍ വൈശാലി (ചെസ്), മുഹമ്മദ് ശമി (ക്രികറ്റ്), അനുഷ് അഗര്‍വല്ല (അശ്വാഭ്യാസം), ദിവ്യാകൃതി സിങ് (അശ്വാഭ്യാസം), ദിക്ഷ ദാഗര്‍ (ഗോള്‍ഫ്), കൃഷന്‍ ബഹദൂര്‍ പതക് (ഹോക്കി), പുഖ്രംബം സുശീല ചാനു (ഹോകി), പവന്‍ കുമാര്‍ (കബഡി), ഋതു നേഗി (കബഡി), നസ്രീന്‍ (ഖോ ഖോ), പിങ്കി (ലോണ്‍ ബോള്‍സ്), ഐശ്വരി പ്രതാപ് സിങ് തോമര്‍ (ഷൂടിങ്), ഈഷ സിങ് (ഷൂടിങ്), ഹരീന്ദര്‍ പാല്‍ സിങ് സന്ധു (സ്‌ക്വാഷ്), ഐഹിക മുഖര്‍ജി (ടേബിള്‍ ടെന്നിസ്), സുനില്‍ കുമാര്‍ (ഗുസ്തി), ആന്റിം (ഗുസ്തി), നവോറം റോഷിബിന ദേവി (വുഷു), ശീതള്‍ ദേവി (പാര ആര്‍ചറി), ഇല്ലുരി അജയ് കുമാര്‍ റെഡ്ഡി (ബ്ലൈന്‍ഡ് ക്രികറ്റ്), പ്രാചി യാദവ് (പാര കനൂയിങ്).

Keywords: Mohammed Shami To Receive Arjuna Award For Outstanding Performance In Cricket, New Delhi, News, Sports, Mohammed Shami, Arjuna Award, World Cup Cricket, Kabaddi, Boxing, Long Jump, National News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia