Earthquake | പ്രളയക്കെടുതികള്‍ അനുഭവിക്കുന്ന തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും അടക്കം ഇന്‍ഡ്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഭൂചലനം

 


ചെന്നൈ: (KVARTHA) പ്രളയക്കെടുതികള്‍ അനുഭവിക്കുന്ന തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും അടക്കം ഇന്‍ഡ്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വെള്ളിയാഴ്ച (08.12.2023) രാവിലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. കഴിഞ്ഞ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ രാജ്യത്തിന്റെ നാല് വ്യത്യസ്ത ഭാഗങ്ങളില്‍ ഭൂകമ്പങ്ങള്‍ ഉണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.

കര്‍ണാടകത്തിലെ വിജയപുരയിലാണ് ഭൂചലനമുണ്ടായത്. രാവിലെ 6.52നാണ് റിക്ടര്‍ സ്‌കെയില്‍ 3.1 തീവ്രതയിലുള്ള ഭൂചലനം റിപോര്‍ട് ചെയ്യപ്പെട്ടത്. തൊട്ടുപിന്നാലെ തമിഴ്‌നാട്ടിലെ ചെങ്കല്‍പെട്ട് ജില്ലയില്‍ വെള്ളിയാഴ്ച രാവിലെ 7.39 നാണ് റിക്ടര്‍ സ്‌കെയില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ ഒന്നും റിപോര്‍ട് ചെയ്തിട്ടില്ല. ഇതിനെ തുടര്‍ന്ന് മേഘാലയയിലെ ഷില്ലോങ്ങില്‍ രാവിലെ 08:46 ന് 20 കിലോമീറ്റര്‍ ആഴത്തില്‍ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. പിന്നാലെ ഗുജറാതിലെ രാജ്‌കോടിലും 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു.

അതേസമയം, തമിഴ്‌നാട്ടില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഭൂചലനത്തില്‍ പ്രദേശത്തെ ജനങ്ങള്‍ വലിയ ഭീതിയിലാണ്. ഭൂചലനത്തില്‍ വലിയ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപോര്‍ട് ചെയ്തിട്ടില്ലെങ്കിലും പ്രളയത്തിന് ഇതുമായി ബന്ധമുണ്ടോ എന്ന ആശങ്കയാണ് ജനങ്ങള്‍ പങ്കുവെക്കുന്നത്. മഴക്ക് ശമനമുണ്ടായെങ്കിലും ചെന്നൈയിലും സമീപ ജില്ലകളിലും വെള്ളക്കെട്ട് പൂര്‍ണമായും ഒഴിഞ്ഞുപോകാത്തതിനാല്‍ കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്.

Earthquake | പ്രളയക്കെടുതികള്‍ അനുഭവിക്കുന്ന തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും അടക്കം ഇന്‍ഡ്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഭൂചലനം



Keywords: News, National, National-News, Malayalam-News, Earthquake, Magnitude 3.2, Tamil Nadu, Karnataka, Seismology Center, National Center for Seismology, Earth Tremor, Minor, Chengalpet News, Chennai News, Minor earthquakes hit Tamil Nadu, Karnataka, Meghalaya, Gujarat.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia