Probe | അയ്യന്‍കുന്നില്‍ മഞ്ഞപ്പിത്തം ബാധിച്ച ആദിവാസി യുവാവ് ചികിത്സ കിട്ടാതെ മരിച്ചെന്ന സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വീണാ ജോര്‍ജ്

 


ഇരിട്ടി: (KVARTHA) ഇരിട്ടിക്ക് സമീപം അയ്യന്‍കുന്ന് കുട്ടുകപാറയിലെ മഞ്ഞപ്പിത്തം ബാധിച്ച ആദിവാസി യുവാവിന് ചികിത്സ കിട്ടിയില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു. പരിയാരത്തെ കണ്ണൂര്‍ ഗവ മെഡികല്‍ കോളജ് ആശുപത്രിയില്‍ നിന്നും മതിയായ ചികിത്സ കിട്ടിയില്ലെന്ന ബന്ധുക്കളുടെ പരാതിയിലാണ് അന്വേഷണം നടത്തി അടിയന്തിര റിപോര്‍ട് നല്‍കാന്‍ വീണാജോര്‍ജ് ജില്ലാ മെഡികല്‍  വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്.

 Probe | അയ്യന്‍കുന്നില്‍ മഞ്ഞപ്പിത്തം ബാധിച്ച ആദിവാസി യുവാവ് ചികിത്സ കിട്ടാതെ മരിച്ചെന്ന സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വീണാ ജോര്‍ജ്

അയ്യന്‍കുന്ന് കുട്ടുകപാറയിലെ രാജേഷാ(22)ണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ച യുവാവിനെയും കൊണ്ട് ബന്ധുക്കള്‍ ആദ്യം ഇരിട്ടി താലൂക് ആശുപത്രിയിലും സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ മെഡികല്‍ കോളജ് ആശുപത്രിയിലും എത്തിച്ച് ചികിത്സ തേടിയെങ്കിലും രോഗിക്ക് മതിയായ ചികിത്സ നല്‍കിയില്ലെന്നാണ് ബന്ധുക്കളുടെ പരാതി. വെളളിയാഴ്ച രാത്രിയാണ് യുവാവിനെ ചികിത്സയില്‍ പ്രവേശിപ്പിച്ചത്.

രോഗം മൂര്‍ഛിച്ചതോടെ അതിതീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ രാജേഷ് ഞായറാഴ്ച പുലര്‍ചെയാണ് മരിച്ചത്. രോഗബാധിതനായി അവശനിലയില്‍ ആശുപത്രിയിലെത്തിച്ച രാജേഷിന് അടിയന്തിര ചികിത്സ നല്‍കാന്‍ മെഡികല്‍ കോളജ് അധികൃതര്‍ തയാറായില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. ആദ്യം ചികിത്സ തേടിയ ഇരിട്ടി താലൂക് ആശുപത്രിയില്‍ പ്രാഥമിക പരിശോധനയ്ക്കായി എത്തിയപ്പോള്‍ രക്തപരിശോധന നടത്തിയതിന്റെ ഫലം ലഭിക്കാന്‍ വൈകിയതാണ് രാജേഷിന് അസുഖം മൂര്‍ഛിക്കാന്‍ കാരണമായതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ഇതിനിടെ ചികിത്സ നിഷേധിച്ചുവെന്ന ബന്ധുക്കളുടെ ആരോപണത്തില്‍ വിശദീകരണവുമായി പരിയാരത്തെ കണ്ണൂര്‍ ഗവ മെഡികല്‍ കോളജ് ആശുപത്രി അധികൃതര്‍ രംഗത്തുവന്നിട്ടുണ്ട്. യുവാവിനെ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ തന്നെ അത്യാസന്ന നിലയിലായിരുന്നുവെന്നും അതിതീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ഡയാലിസിസ് ചെയ്തിരുന്നുവെന്നും മെഡികല്‍ കോളജ് അധികൃതര്‍ അറിയിച്ചു.

Keywords:  Minister Veena George ordered investigation into death of tribal youth without receiving treatment, Kannur, News, Veena George, Probe, Tribal Youth Death, Hospital, Treatment, Medical College, Allegation, Family, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia