Drone attack | ഇന്ത്യൻ മഹാസമുദ്രത്തിൽ ഇസ്രാഈലിന്റെ വാണിജ്യ കപ്പലിന് നേരെ ഡ്രോൺ ആക്രമണം; നാവികസേന സംഭവസ്ഥലത്ത് എത്തി

 


ന്യൂഡെൽഹി: (KVARTHA) ഇന്ത്യൻ മഹാസമുദ്രത്തിൽ ഡ്രോൺ ആക്രമണത്തിൽ ഇസ്രാഈലിന്റെ വാണിജ്യ കപ്പലിന് കേടുപാട്. ആക്രമണത്തിൽ ആളപായമില്ല. കപ്പൽ ഇസ്രാഈലിന്റേതാണെന്ന് രണ്ട് നാവിക ഏജൻസികൾ അറിയിച്ചു. ഗുജറാത്തിലെ വെരാവലിന് തെക്ക് പടിഞ്ഞാറ് 200 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് സംഭവം. ആക്രമണം കപ്പലിൽ തീപിടുത്തമുണ്ടാക്കിയതായി ബ്രിട്ടീഷ് സേനയുടെ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓഫേഴ്സും (യുകെഎംടിഒ) മാരിടൈം സെക്യൂരിറ്റി സ്ഥാപനമായ ആംബ്രെയും വ്യക്തമാക്കി.

Drone attack | ഇന്ത്യൻ മഹാസമുദ്രത്തിൽ ഇസ്രാഈലിന്റെ വാണിജ്യ കപ്പലിന് നേരെ ഡ്രോൺ ആക്രമണം; നാവികസേന സംഭവസ്ഥലത്ത് എത്തി

ലൈബീരിയൻ പതാകയുള്ള കപ്പൽ കെമിക്കൽ ഉൽപ്പന്ന ടാങ്കറാണെന്നും ഇസ്രാഈലിന്റേതാണെന്നും ഈ രണ്ട് ഏജൻസികളും പറഞ്ഞു. സംഭവത്തിൽ ഉദ്യോഗസ്ഥർ അന്വേഷണം നടത്തിവരികയാണ്. കപ്പലുകൾ ജാഗ്രതയോടെ മുന്നോട്ട് പോകണമെന്നും സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ അറിയിക്കണമെന്നും യുകെഎംടിഒ നിർദേശിച്ചു.

നാവികസേനാ വിമാനം സംഭവസ്ഥലത്തെത്തി

സർക്കാർ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഇന്ത്യൻ തീരത്തിനടുത്താണ് സംഭവം നടന്നത്, എന്നിരുന്നാലും, ഇത് ഇന്ത്യൻ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിൽ (EEZ) നിന്ന് അകലെയാണ്. കപ്പലിലെ ജീവനക്കാരിൽ ഇന്ത്യൻ പൗരന്മാരും ഉൾപ്പെടുന്നുവെന്ന് വൃത്തങ്ങൾ പറഞ്ഞു. ഇന്ത്യൻ നാവികസേനയുടെ വിമാനം സംഭവസ്ഥലത്തെത്തി കപ്പലിന്റെയും ജീവനക്കാരുടെയും സുരക്ഷ സ്ഥിരീകരിച്ചു. അക്രമത്തിന്റെ ഉത്തരവാദിത്തം ആരും അവകാശപ്പെട്ടിട്ടില്ല. കഴിഞ്ഞ മാസവും ഇന്ത്യൻ മഹാസമുദ്രത്തിൽ ഇസ്രാഈൽ കപ്പലിന് നേരെ ഡ്രോൺ ആക്രമണം നടന്നിരുന്നു.

Keywords: Drone, Attack, Indian Ocean, United Kingdom, Army, Navy, Ship, Israel, Palestine, Merchant vessel hit by drone attack off India's coast.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia