Found Dead | '6 വയസുകാരിയായ മകളെ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയായ പിതാവ് ട്രെയിനില്‍ നിന്ന് വീണ് മരിച്ചനിലയില്‍

 


മാവേലിക്കര: (KVARTHA) ആറു വയസ്സുകാരിയായ മകളെ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയായ പിതാവ് ട്രെയിനില്‍ നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തി. പുന്നമൂട് ആനക്കൂട്ടില്‍ ശ്രീമഹേഷ് ആണ് മരിച്ചത്. ശാസ്താംകോട്ടയില്‍ വെള്ളിയാഴ്ച വൈകിട്ട് മൂന്നേമുക്കാലോടെയാണ് സംഭവം.

ആലപ്പുഴ അഡീഷനല്‍ സെഷന്‍സ് ജഡ്ജ് മുന്‍പാകെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്നതിനായി കൊണ്ടുവന്ന ശേഷം തിരികെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന പൊലീസുകാരെ തള്ളി മാറ്റി ട്രെയിനില്‍ നിന്നും പുറത്തേക്ക് ചാടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

Found Dead | '6 വയസുകാരിയായ മകളെ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയായ പിതാവ് ട്രെയിനില്‍ നിന്ന് വീണ് മരിച്ചനിലയില്‍


മകള്‍ നക്ഷത്രയെ കൊലപ്പെടുത്തിയെന്ന കോസില്‍ തൊട്ടടുത്ത ദിവസം തന്നെ റിമാന്‍ഡ് ചെയ്യപ്പെട്ട ശ്രീമഹേഷ് ജയിലില്‍ വച്ച് ബ്ലെയ്ഡ് ഉപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്ന സംഭവവും നേരത്തെ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

2023 ജൂണ്‍ ഏഴിന് രാത്രി ഏഴരയോടെയാണ് മഴു ഉപയോഗിച്ച് നക്ഷത്രയെ ശ്രീമഹേഷ് വെട്ടി കൊലപ്പെടുത്തിയത്. ബഹളം കേട്ട് ഓടിയെത്തിയ സ്വന്തം മാതാവിനെയും ശ്രീമഹേഷ് വെട്ടിപ്പരുക്കേല്‍പ്പിച്ചിരുന്നു. മാതാവിന്റെ കൂടെയായിരുന്നു കുട്ടി കഴിഞ്ഞിരുന്നത്. ആദ്യ ഭാര്യയുടെ മരണശേഷം പുനര്‍വിവാഹിതനാകാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും മകള്‍ അതിന് തടസ്സമാകുന്നു എന്ന് കണ്ടതോടെയാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്.

സംഭവം നടന്ന ഉടന്‍തന്നെ അറസ്റ്റിലായ ശ്രീ മഹേഷിനെതിരായ കുറ്റപത്രം 76 ദിവസത്തിനുള്ളില്‍ തന്നെ പൊലീസ് ഫയല്‍ ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ മാവേലിക്കര എസ് എച് ഒ സി ശ്രീജിത് ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. ശ്രീ മഹേഷിനെതിരെയുള്ള കുറ്റപത്രം വെള്ളിയാഴ്ച വായിച്ചു കേള്‍പ്പിച്ചിരുന്നു. സാക്ഷി വിസ്താരം ജനുവരി 16 ന് ആരംഭിക്കാനായി കേസ് കോടതി മാറ്റിയിരുന്നു. അതിനിടെയാണ് ശ്രീ മഹേഷിന്റെ മരണം.

Keywords: Man Found Dead in Railway Track, Alappuzha, News, Found Dead, Railway Track, Murder Case, Accused, Charge Sheet, Police, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia