Arrested | 'റദ്ദാക്കിയ ടികറ്റുമായി ടെര്‍മിനലിന് അകത്ത് കയറി'; തൃശ്ശൂര്‍ സ്വദേശി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയില്‍

 


കൊച്ചി: (KVARTHA) സുരക്ഷാ ജീവനക്കാരെ കബളിപ്പിച്ച് വിമാനത്താവളത്തിന് അകത്ത് കയറിയ ആള്‍ പിടിയിലായതായി ഉദ്യോഗസ്ഥര്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സംഭവം. തൃശ്ശൂര്‍ ജില്ലക്കാരനായ ഫൈസല്‍ ബിന്‍ മുഹമ്മദാണ് പിടിയിലായത്. റദ്ദാക്കിയ ടികറ്റുമായാണ് ഇയാള്‍ വിമാനത്താവള ടെര്‍മിനലിന് അകത്ത് കയറിയതെന്ന് അധികൃതര്‍ പറഞ്ഞു.

വിമാനത്താവള അധികൃതര്‍ പറയുന്നത്: ഖത്വര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ ദോഹയ്ക്ക് പോകുന്നതിനുള്ള ടികറ്റ് ഇയാള്‍ ആദ്യം എടുത്തിരുന്നെങ്കിലും പിന്നീട് റദ്ദാക്കിയിരുന്നു. ഇതേ ടികറ്റ് കാണിച്ച് സുരക്ഷാ ഉദ്യോഗസ്ഥരെ കബളിപ്പിച്ചാണ് ഇയാള്‍ വിമാനത്താവളത്തിന് അകത്ത് കടന്നത്.

ഫൈസല്‍ ഓണ്‍ലൈനിലൂടെയാണ് ടികറ്റ് റദ്ദാക്കിയത്. ഇതിനാല്‍ വിമാനക്കംപനിയുടെ കൗന്‍ഡറില്‍ പരിശോധിക്കുമ്പോള്‍ മാത്രമേ ടികറ്റ് റദ്ദായ വിവരം മറ്റുള്ളവര്‍ക്ക് മനസിലാവുകയുള്ളൂ. അതുകൊണ്ടാണ് റദ്ദാക്കിയ ടികറ്റാണോ എന്നറിയാതെ സി ഐ എസ് എഫുകാര്‍ ടെര്‍മിനലിന് അകത്തേക്ക് കടത്തിവിട്ടത്.

എന്നാല്‍ അകത്ത് കയറിയ ഫൈസലിന് പുറത്തേക്ക് ഇറങ്ങാന്‍ കഴിഞ്ഞില്ല. വിമാനത്താവളത്തിന് അകത്ത് പുറത്തിറങ്ങാന്‍ വഴി തേടി നടന്നയാളെ കണ്ട സുരക്ഷാ ഉദ്യോഗസ്ഥര്‍, കയ്യിലുണ്ടായിരുന്ന ടികറ്റ് പരിശോധിക്കുകയായിരുന്നു. റദ്ദാക്കിയ ടികറ്റാണെന്ന് പരിശോധനയില്‍ മനസിലായതോടെയാണ് ഫൈസലിനെ അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, ദോഹയ്ക്ക് പോകേണ്ടിയിരുന്ന കുടുംബാംഗങ്ങളെ വിമാനത്താവള ടെര്‍മിനലിന് അകത്ത് സഹായിക്കുന്നതിന് വേണ്ടിയാണ് അകത്ത് കയറിയതെന്നാണ് ഫൈസല്‍ ബിന്‍ മുഹമ്മദിന്റെ വാദം.

Arrested | 'റദ്ദാക്കിയ ടികറ്റുമായി ടെര്‍മിനലിന് അകത്ത് കയറി'; തൃശ്ശൂര്‍ സ്വദേശി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയില്‍

 

Keywords: News, Kerala, Kerala-News, Kochi-News, Malayalam-News, Man, Kochi News, Nedumbassery Airport, Canceled Ticket, Arrested, Complaint, Police, Thrissur Native, Man enters Kochi airport with canceled ticket, arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia