Arrested | സൂപര്‍ മാര്‍കറ്റില്‍ കയറി ജീവനക്കാരിയെ ആക്രമിച്ചെന്ന കേസില്‍ ഒളിവില്‍ പോയ പ്രതി അറസ്റ്റില്‍

 


മാന്നാര്‍ : (KVARTHA) സൂപര്‍ മാര്‍കറ്റില്‍ കയറി ജീവനക്കാരിയെ ആക്രമിച്ചെന്ന കേസില്‍ ഒളിവില്‍ പോയ പ്രതി അറസ്റ്റില്‍. ചെന്നിത്തലയിലെ സൂപര്‍ മാര്‍കറ്റില്‍ നവംബര്‍ 29 ന് വൈകിട്ട് മൂന്നുമണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാന്നാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രശാന്ത് (27) ആണ് അറസ്റ്റിലായത്.

Arrested | സൂപര്‍ മാര്‍കറ്റില്‍ കയറി ജീവനക്കാരിയെ ആക്രമിച്ചെന്ന കേസില്‍ ഒളിവില്‍ പോയ പ്രതി അറസ്റ്റില്‍

തിരുവല്ല - മാവേലിക്കര റോഡില്‍ ചെന്നിത്തല ഒരിപ്രം പുത്തുവിള പടി ജവഹര്‍ നവോദയ വിദ്യാലയത്തിന് സമീപമുള്ള എന്‍ ആര്‍ സി സൂപര്‍ മാര്‍കറ്റിലാണ് അക്രമം ഉണ്ടായത്. ഓഫീസില്‍ അതിക്രമിച്ച് കയറിയ യുവാവ് ജീവനക്കാരിയെ ക്രൂരമായി മര്‍ദിച്ചുവെന്നും സ്ഥാപനത്തില്‍ കയറി നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയെന്നും സൂപര്‍ മാര്‍കറ്റ് ഉടമ രാജേഷ് പറഞ്ഞു.

ഇതുസംബന്ധിച്ച ജീവനക്കാരിയുടെയും സ്ഥാപന ഉടമയുടെയും പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സംഭവത്തിനുശേഷം ഒളിവിലായിരുന്ന പ്രതിയെ എസ് ഐ ജോസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്.

Keywords:  Man Arrested For Attacking Woman, Pathanamthitta, News, Arrested, Attack, Woman, Complaint, Police, Probe, Supper Market, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia