Road Accident | മലപ്പുറത്ത് സ്‌കൂള്‍ ബസ് അപകടത്തില്‍പെട്ട് 25 ലേറെ വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു

 


മലപ്പുറം: (KVARTHA) വൈകുന്നേരം വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് കഴിഞ്ഞ് പോകുകയായിരുന്ന സ്‌കൂള്‍ ബസ് അപകടത്തില്‍പെട്ടു. വീട്ടിലേക്ക് മടങ്ങുകയായിരുന്ന വാഹനത്തിലുണ്ടായിരുന്ന 25ലേറെ വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. മരവട്ടം ഗ്രെയ്സ് വാലി പബ്ലിക് സ്‌കൂളിന്റെ ബസ് ആണ് അപകടത്തില്‍പെട്ടത്.

പാങ്ങ് കടുങ്ങാമുടിയില്‍ വെച്ചായിരുന്നു സംഭവം. നിയന്ത്രണം വിട്ട വാഹനം റോഡിന് സമീപത്തെ ഓടയിലേക്ക് മറിയുകയായിരുന്നു. കുട്ടികളെ ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ല. ഓടികൂടിയ പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ട് നിന്നത്.

Road Accident | മലപ്പുറത്ത് സ്‌കൂള്‍ ബസ് അപകടത്തില്‍പെട്ട് 25 ലേറെ വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു



Keywords: News, Kerala-News, Kerala, Accident-News, Regional-News, Road Accident, Injured, Students, Road, Malappuram News, School Bus, Accident, Overturned, Malappuram: 25 Students injured in school bus accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia