Sabarimala | ശബരിമലയില്‍ മകരവിളക്ക് തീര്‍ഥാടനത്തിന് തുടക്കമായി

 


പത്തനംതിട്ട: (KVARTHA) ജനലക്ഷങ്ങളെത്തുന്ന മകരവിളക്ക് തീര്‍ഥാടനത്തിനായി ഡിസംബര്‍ മുപ്പതിന് വൈകിട്ട് അഞ്ചുമണിക്ക് ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രം നടതുറന്നു. ഇതോടെ മകരവിളക്ക് മഹോത്സവ തീര്‍ഥാടനത്തിന് തുടക്കമായി. വൈകിട്ട് അഞ്ചുമണിക്ക് ക്ഷേത്രം തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മികത്വത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷ് നമ്പൂതിരിയാണ് നടതുറന്നത്.
 
Sabarimala | ശബരിമലയില്‍ മകരവിളക്ക് തീര്‍ഥാടനത്തിന് തുടക്കമായി

തുടര്‍ന്ന് ശബരീശന്റെ വിഗ്രഹത്തില്‍ ചാര്‍ത്തിയ വിഭൂതിയും താക്കോലും മേല്‍ശാന്തിയില്‍ നിന്ന് ഏറ്റുവാങ്ങിയ മാളികപ്പുറം മേല്‍ശാന്തി പി ജി മുരളി ഗണപതിയെയും നാഗരാജാവിനെയും തൊഴുതശേഷം മാളികപ്പുറം ശ്രീകോവിലും തുറന്നു. മേല്‍ശാന്തി പി എന്‍ മഹേഷ് നമ്പൂതിരി ആഴിയില്‍ അഗ്‌നി പകര്‍ന്നതോടെ തീര്‍ഥാടകര്‍ പതിനെട്ടാം പടി ചവിട്ടി ദര്‍ശനം നടത്തി.


ശബരിമല എക്‌സിക്യുടീവ് ഓഫീസര്‍ വി കൃഷ്ണകുമാര്‍, അഡ്മിനിസ്ട്രറ്റീവ് ഓഫീസര്‍ ഒ ജി ബിജു എന്നിവര്‍ നടതറക്കുമ്പോള്‍ ദര്‍ശനത്തിനെത്തിയിരുന്നു. മണ്ഡലപൂജക്ക് ശേഷം ഡിസംബര്‍ 27ന് നട അടച്ചിരുന്നു.
ശനിയാഴ്ച വൈകിട്ട് നട തുറന്നത് മുതല്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചു. 
  
Sabarimala | ശബരിമലയില്‍ മകരവിളക്ക് തീര്‍ഥാടനത്തിന് തുടക്കമായി



രാവിലെ മുതല്‍ പമ്പയില്‍ നിന്നും പുല്ലുമേട് വഴിയും സന്നിധാനത്തേക്ക് തീര്‍ഥാടകര്‍ എത്തിത്തുടങ്ങിയിരുന്നു. വലിയ നടപന്തലില്‍ കാത്തുനിന്ന അയ്യപ്പഭക്തര്‍ക്ക് ഔഷധ കുടിവെള്ളവും ലഭ്യമാക്കി. ജനുവരി 15നാണ് മകരവിളക്ക്. ജനുവരി 20 വരെ തീര്‍ഥാടകര്‍ക്ക് ദര്‍ശനത്തിന് അവസരം ഉണ്ടാകും. 21 ന് നട അടക്കും.

Keywords: Makaravilakku Pilgrimage started at Sabarimala, Pathanamthitta, News, Sabarimala, Makaravilakku Pilgrimage, Devotees, Religion, Drinking Water, Pilgrims, Kerala News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia