Navakerala Sadas | 'നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിന് നേരെ ഷൂ എറിഞ്ഞ് കെ എസ് യു പ്രവര്‍ത്തകര്‍; ലാതി വീശി പൊലീസ്; സ്ഥലത്തുണ്ടായിരുന്ന ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പ്രതിഷേധക്കാരെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്'

 


പെരുമ്പാവൂര്‍: (KVARTHA) നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിനു നേരെ ഷൂ എറിഞ്ഞ് കെ എസ് യു പ്രവര്‍ത്തകര്‍. കോതമംഗലത്തേക്കുള്ള യാത്രക്കിടെ ഓടക്കാലില്‍ വച്ചായിരുന്നു ഷൂ എറിഞ്ഞത്. പ്രതിഷേധക്കാര്‍ക്കു നേരേ പൊലീസ് ലാതി
വീശി. സ്ഥലത്തുണ്ടായിരുന്ന ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പ്രതിഷേധക്കാരെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. പൊലീസ് നോക്കിനില്‍ക്കെയായിരുന്നു സംഭവം.

Navakerala Sadas | 'നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിന് നേരെ ഷൂ എറിഞ്ഞ് കെ എസ് യു പ്രവര്‍ത്തകര്‍; ലാതി വീശി പൊലീസ്; സ്ഥലത്തുണ്ടായിരുന്ന ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പ്രതിഷേധക്കാരെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്'

സിപിഐ സംസ്ഥാന സെക്രടറി കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന നവകേരള സദസ് പുനരാരംഭിച്ചതിനു പിന്നാലെയാണ് സംഭവം. കെ എസ് യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞതിനെതിരെ രൂക്ഷവിമര്‍ശനമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയത്.

നവകേരള സദസിനെ മറ്റൊരു രീതിയില്‍ തിരിച്ചുവിടാനാണ് നീക്കമെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഷൂ ഏറിലേക്കു പോയാല്‍ മറ്റു നടപടികളിലേക്കു കടക്കേണ്ടി വരുമെന്നും പിന്നെ വിലപിച്ചിട്ടു കാര്യമില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കി. കോതമംഗലത്ത് നവകേരള സദസില്‍ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഷൂ ഏറിനേക്കുറിച്ചും പ്രതികരിച്ചത്.

പെരുമ്പാവൂരില്‍ വച്ചും മുഖ്യമന്ത്രിയെ യൂത് കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ഇവരെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ തല്ലിച്ചതച്ചു. യൂത് കോണ്‍ഗ്രസിന്റെയും കെ എസ്‌യുവിന്റെയും കൊടികള്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ കത്തിച്ചു. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Keywords:  KSU Protests against bus, travelling Chief Minister and Ministers with Navakerala Sadas Campaign, Ernakulam, News, KSU Threw Shoes, Chief Minister, Misters, Warning, Navakerala Sadas, Politics, Allegation, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia