Rap festival | സംഗീതത്തിന്റെ മാസ്മരികതയിൽ നിറഞ്ഞാടാം; മലബാറിലെ ഏറ്റവും വലിയ റാപ്പ് ഫെസ്റ്റിവലിന് കോഴിക്കോട് ഒരുങ്ങി; കോരിത്തരിപ്പിക്കാൻ കാലിക്കറ്റ് ബാങർ

 


കോഴിക്കോട്: (KVARTHA) സംഗീതത്തിന്റെ മാസ്മരികതയിൽ നിറഞ്ഞാടാൻ അവസരം. മലബാറിലെ ഏറ്റവും വലിയ റാപ്പ് ഫെസ്റ്റിവലിന് കോഴിക്കോട് വേദിയാകുന്നു. സംഗീതപ്രേമികളെ കോരിത്തരിപ്പിക്കാൻ 'കാലിക്കറ്റ് ബാങർ' എത്തുകയാണ്. ഡിസംബർ 16ന് കോഴിക്കോട് ബീച്ചിലെ ആസ്പിൻ കോർട്ടിയാർഡിലാണ് ആവേശത്തിന്റെ അലകടൽ തീർക്കുന്ന പരിപാടി നടക്കുന്നത്. 
  
Rap festival | സംഗീതത്തിന്റെ മാസ്മരികതയിൽ നിറഞ്ഞാടാം; മലബാറിലെ ഏറ്റവും വലിയ റാപ്പ് ഫെസ്റ്റിവലിന് കോഴിക്കോട് ഒരുങ്ങി; കോരിത്തരിപ്പിക്കാൻ കാലിക്കറ്റ് ബാങർ

കൊച്ചി ആസ്ഥാനമായുള്ള മാർക്കറ്റിങ് കമ്പനിയായ മാക്സോ ക്രിയേറ്റീവ് ആണ് പരിപാടിക്ക് പിന്നിൽ. ലൈഫ് സ്റ്റൈൽ കോഴിക്കോടുമായി സഹകരിച്ച് നടത്തുന്ന കാലിക്കറ്റ് ബാങറിൽ മലയാള റാപ്പ് ലോകത്തെ പ്രമുഖർ അണിനിരക്കും. അടുത്തിടെ പുറത്തിറങ്ങിയ മലബാർ ബാങർ എന്ന സൂപ്പർ ഹിറ്റ് ഗാനം ഒരുക്കിയ മനുഷ്യർ ബാൻഡിലെ ഡെബ്സീ (Dbzee), എസ് എ (SA), എം എച്ച് ആർ (MHR), ജോക്കർ (Joker) എന്നിവരും പരിപാടിക്കെത്തും.

കൂടാതെ വേടൻ, ബേബി ജീൻ, ഹൃഷി, റൈത്ത് വി (Wraith V), ലിൽ പയ്യൻ, എഫി, അമാനി തൻസി എന്നിങ്ങനെ നിരവധി പ്രശസ്തരും അണിനിരക്കും. ഡെയ്‌ലിഹണ്ട് (Dailyhunt) പ്രതിനിധികളും പങ്കെടുക്കും. മനുഷ്യർ എന്ന ബാൻഡിന്റെ രണ്ട് വർഷത്തിന് ശേഷമുള്ള തിരിച്ചുവരവാണ് പരിപാടിയുടെ മുഖ്യആകർഷകങ്ങളിലൊന്ന്. ഡിസംബർ 16ന് വൈകീട്ട് മൂന്നര മണി മുതൽ രാത്രി പത്തുവരെയാണ് കോഴിക്കോട് തീരത്ത് സംഗീതമഴ പെയ്തിറങ്ങുക. ഇന്ത്യയിലെ ഏറ്റവും വലിയ വാര്‍ത്താ അഗ്രഗേറ്റര്‍ ആപ്ലിക്കേഷനായ ഡെയിലി ഹണ്ട്, ജാങ്കോ സ്പേസ്, കെ ടി എം, ഡികാതിലോൺ എന്നിവർ പരിപാടിയുടെ പാർട്ണർമാരാണ്.

Keywords: Kerala, Kerala-News, Kozhikode, Festival, Malabar's Biggest Rap, Song, Kochi, Calicut, Kozhikode will be venue for Malabar's biggest rap festival.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia