Drowned | സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു

 


കോഴിക്കോട്: (KVARTHA) സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ കൗമാരക്കാരന്‍ മുങ്ങി മരിച്ചു. ഒറ്റപ്പൊയില്‍ സ്വദേശി ഷിന്റോയുടെ മകന്‍ റയോണ്‍ ഷിന്റോ(13)യാണ് മരിച്ചത്. താഴെ തിരുവമ്പാടി ഇരുവഴിഞ്ഞി പുഴയുടെ കല്‍പുഴായി കടവില്‍ ശനിയാഴ്ച ഉച്ചയ്ക്കാണ് അപകടം.

സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ ഇറങ്ങിയ റയോണ്‍ മുങ്ങിത്താഴുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു. സുഹൃത്തുക്കള്‍ ബഹളംവെച്ച് ഉടന്‍ ആളുകളെ അറിയിച്ചു. അഗ്‌നിരക്ഷാ സേനയും പ്രദേശവാസികളും ചേര്‍ന്നു കുട്ടിയെ രക്ഷിച്ചു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തിരുവമ്പാടി സേക്രഡ് ഹാര്‍ട് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.

Drowned | സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു

 

Keywords: News, Kerala, Kerala-News, Kozhikode-News, Accident-News, Kozhikode News, 8'th Class, Student, Drowned, River, Friends, Hospital, Fire Force, Iruvazhinji Puzha, Thiruvambady News, Kozhikode: 8'th class student drowned in river.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia