Follow KVARTHA on Google news Follow Us!
ad

Recipe | ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്ന ചേന കൊണ്ട് നാവിൽ വെള്ളമൂറുന്ന മെഴുക്കുപുരട്ടി! തയാറാക്കുന്ന വിധം അറിയാം

നിരവധി വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഇനമാണ് Elephant Foot Yam, Recipe, Cooking, Lifestyle
തിരുവനന്തപുരം: (KVARTHA) ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്ന നിരവധി വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഇനമാണ് ചേന. ഇവയിൽ ആവശ്യത്തിന് കലോറി, കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, പൊട്ടാസ്യം, ഫൈബർ എന്നിവ അടങ്ങിയിട്ടുണ്ട്. ജീവകം ബി6, വൈറ്റമിൻ ബി1, റൈബോഫ്ലേവിൻ, ഫോളിക് ആസിഡ്, നിയാസിൻ, വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ എന്നിവയും ചേനയിൽ ധാരാളം കാണാം. കൂടാതെ ദഹനപ്രശ്‌നങ്ങൾ, സന്ധിവേദന, ആർത്തവപ്രശ്‌നങ്ങൾ, ആസ്ത്മ, വാതം എന്നിവയുടെ ശമനത്തിനും ചേന ഗുണം ചെയ്യും. ചേന കൊണ്ടുള്ള പലതരത്തിലുള്ള വിഭവങ്ങൾ ഉണ്ടാക്കാം. രുചികരമായ മെഴുക്കുപുരട്ടി തയാറാക്കിയാലോ?

Kerala Style Chena Mezhukkupuratty Recipe

ആവശ്യമായ ചേരുവകൾ

* ചേന കഷ്ണങ്ങളാക്കിയത് - 2 കപ്പ്
* തേങ്ങ - 4 കപ്പ്
* ചെറിയ ഉള്ളി (ആവശ്യമെങ്കിൽ ) - 8 എണ്ണം
* കറിവേപ്പില - 1
* മല്ലിപൊടി - 1 ടേബിൾ സ്പൂൺ
* മുളക് പൊടി - 1 ടേബിൾ സ്പൂൺ
* കുരുമുളക് പൊടി - 2 ടേബിൾ സ്പൂൺ
* മഞ്ഞൾ പൊടി - 1 നുള്ള്
* വെളിച്ചെണ്ണ - 3 ടേബിൾ സ്പൂൺ
* കടുക് - 2 ടേബിൾ സ്പൂൺ
* ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ചതച്ച ചെറിയ ഉള്ളിയും തേങ്ങ ചിരകിയതും ചേർക്കുക. ഇത് ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ വറുക്കുക. തുടർന്ന് മുളക്, മഞ്ഞൾ, മല്ലി, കുരുമുളക് പൊടികൾ, ഉപ്പ് എന്നിവ ചേർക്കുക. ഇതിലേയ്ക്ക് ചേനയും, കറിവേപ്പിലയും രണ്ട് കപ്പ് വെള്ളവും ചേർത്ത് ഇളക്കി കുറഞ്ഞ തീയിൽ അടച്ച് വച്ച് 10-12 മിനിറ്റ് വേവിക്കുക. രുചികരമായ മെഴുക്കുപുരട്ടി തയാറാക്കും.

Keywords: News, Kerala, Thiruvananthapuram, Elephant Foot Yam, Recipe, Cooking, Lifestyle, Kerala Style Chena Mezhukkupuratty Recipe.
< !- START disable copy paste -->

Post a Comment