Resigned | തുറമുഖവകുപ്പ് മന്ത്രി അഹ് മദ് ദേവര്‍കോവിലും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും രാജിവെച്ചു

 


തിരുവനന്തപുരം: (KVARTHA) തുറമുഖവകുപ്പ് മന്ത്രി ഐ എന്‍ എലിന്റെ അഹ് മദ് ദേവര്‍കോവിലും ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ പ്രതിനിധിയും ഗതാഗത വകുപ്പ് മന്ത്രിയുമായ ആന്റണി രാജുവും മന്ത്രിസ്ഥാനം രാജിവെച്ചു. ഇടതു മുന്നണിയിലെ മുന്‍ധാരണപ്രകാരമാണ് രാജി. ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടാണ് ഇരുവരും രാജിസമര്‍പ്പിച്ചത്.

Resigned | തുറമുഖവകുപ്പ് മന്ത്രി അഹ് മദ് ദേവര്‍കോവിലും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും രാജിവെച്ചു

പൂര്‍ണ സംതൃപ്തിയോടെയാണ് കാലാവധി പൂര്‍ത്തിയാക്കുന്നതെന്ന് അഹ് മദ് ദേവര്‍കോവില്‍ പറഞ്ഞു. ഇരുവര്‍ക്കും പകരം കോണ്‍ഗ്രസ് എസിലെ രാമചന്ദ്രന്‍ കടന്നപ്പള്ളി, കേരള കോണ്‍ഗ്രസ് ബിയിലെ ഗണേഷ് കുമാര്‍ എന്നിവര്‍ മന്ത്രിമാരാകും. നേരത്തെയുള്ള രണ്ടര വര്‍ഷം ധാരണ പ്രാകരമാണ് മാറ്റം.

രണ്ടരവര്‍ഷക്കാലം നല്‍കിയ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും പ്രാര്‍ഥനയ്ക്കും നന്ദി പറയുന്നതായി ആന്റണി രാജു പറഞ്ഞു. 'കെ എസ് ആര്‍ ടി സി ഉള്‍പെടുന്ന ഗതാഗതവകുപ്പാണ് ഭരിച്ചിരുന്നത്. ഒരുപാട് പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വകുപ്പാണത്. ശമ്പളം പൂര്‍ണമായി മുഴുവന്‍ ജീവനക്കാര്‍ക്കും കൊടുത്തു. ഒരു രൂപയുടെ പോലും ശമ്പള കുടിശ്ശിക ഇല്ലാതെയാണു രാജിക്കത്ത് സമര്‍പ്പിക്കാന്‍ കഴിഞ്ഞതെന്നതില്‍ ചാരിതാര്‍ഥ്യമുണ്ട് .

രണ്ടരവര്‍ഷം മന്ത്രിയായിരിക്കാനായിരുന്നു എല്‍ഡിഎഫ് ധാരണ. കഴിഞ്ഞ 19 നു തന്നെ രാജിസന്നദ്ധത അറിയിച്ചിരുന്നു. നവകേരള സദസ് ഉള്‍പെടെയുള്ള പരിപാടികള്‍ നടക്കുന്നതിനാല്‍ മന്ത്രിസ്ഥാനത്ത് തുടരാനായിരുന്നു മുഖ്യമന്ത്രിയും എല്‍ഡിഎഫും നിര്‍ദേശിച്ചത്. ശനിയാഴ്ച നവകേരള സദസിന്റെ സമാപനമായിരുന്നു. 

ചരിത്ര മുഹൂര്‍ത്തത്തിന്റെ അധ്യക്ഷനാവാനുള്ള അവസരം എനിക്കാണു നല്‍കിയത്. മുഖ്യമന്ത്രിയെ രാവിലെ കണ്ടു. രാജി സമര്‍പ്പിച്ചു. തിരുവനന്തപുരം നഗരത്തിന്റെ എംഎല്‍എയാണ്. എംഎല്‍എയായി നിങ്ങളോടൊപ്പം ഇവിടെയുണ്ടാകും. നിയോജകമണ്ഡലത്തില്‍ സജീവമായി പ്രവര്‍ത്തിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്'- എന്നും ആന്റണി രാജു പറഞ്ഞു.

ഈ മാസം തന്നെ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഉണ്ടാകുമെന്നാണ് അറിയുന്നത്. ഞായറാഴ്ച നടക്കുന്ന ഇടതുമുന്നണി യോഗത്തില്‍ മന്ത്രിസഭ പുനഃസംഘടനയില്‍ അന്തിമ തീരുമാനമുണ്ടാകും. നേരത്തെ തന്നെ ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനത്തിനായി അവകാശവാദമുന്നയിച്ചിരുന്നു. എന്നാല്‍, നവകേരള സദസിന് ശേഷം മതി മന്ത്രിസഭ പുനഃസംഘടനയെന്ന് മുഖ്യമന്ത്രി നിലപാടെടുക്കുകയായിരുന്നു.

Keywords:  Kerala cabinet reshuffle: Ministers Antony Raju, Devarkovil resign, Thiruvananthapuram, News, Kerala Cabinet Reshuffle, Ministers, Antony Raju, Ahmed Devarkovil, Resigned, Politics, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia