Ganesh Kumar | നിയുക്ത മന്ത്രി ഗണേഷ് കുമാര്‍ എന്‍ എസ് എസ് ആസ്ഥാനത്തെത്തി ജെനറല്‍ സെക്രടറി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി

 


കോട്ടയം: (KVARTHA) നിയുക്ത മന്ത്രി ഗണേഷ് കുമാര്‍, എന്‍ എസ് എസ് ആസ്ഥാനത്തെത്തി ജെനറല്‍ സെക്രടറി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. മന്നം സമാധിയില്‍ ഗണേഷ് കുമാറും സുകുമാരന്‍ നായരും ഒരുമിച്ച് പ്രാര്‍ഥന നടത്തി. ഗണേഷിന് മന്ത്രി സ്ഥാനം ലഭിച്ചതില്‍ സന്തോഷമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സുകുമാരന്‍ നായര്‍ പ്രതികരിച്ചു. 

Ganesh Kumar | നിയുക്ത മന്ത്രി ഗണേഷ് കുമാര്‍ എന്‍ എസ് എസ് ആസ്ഥാനത്തെത്തി ജെനറല്‍ സെക്രടറി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി

ഗണേഷ് ഒരിക്കലും എന്‍ എസ് എസിന് എതിരാകില്ല. ഗണേഷ് എന്‍ എസ് എസിനും സര്‍കാരിനും ഒപ്പമുണ്ട്. അതിനെ പാലമായി കാണേണ്ടതില്ല. എന്‍ എസ് എസിന് എതിരായ നിലപാട് വന്നാല്‍ അപ്പോള്‍ നോക്കാമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

അച്ഛന്റെയും അമ്മയുടെയും മരണശേഷം തന്നെ സ്‌നേഹ പൂര്‍വം ചേര്‍ത്തു നിര്‍ത്തിയത് സുകുമാരന്‍ നായരായിരുന്നുവെന്നാണ് ഗണേഷിന്റെ പ്രതികരണം. തനിക്ക് പിതൃ സ്ഥാനീയനും വഴികാട്ടിയുമാണ്. അനാവശ്യ പ്രശ്‌നങ്ങളില്‍ എന്‍ എസ് എസ് ഇടപെടാറില്ലെന്നും എന്‍ എസ് എസും സര്‍കാരും സ്വതന്ത്രരാണെന്നും രണ്ടും വ്യത്യസ്തമാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

Keywords:  KB Ganesh Kumar Visit NSS General Secretary Sukumaran Nair, Kottayam, News, Politics, Religion, KB Ganesh Kumar, Visit, NSS General Secretary, Sukumaran Nair, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia